
തെന്നിത്തെന്നിപ്പാറിവരുന്നൊരു
തെക്കന്‍ കാറ്റിന്നീണവുമായ്
ഓടിനടക്കും മഴമേഘങ്ങള്‍
മാനത്തപ്പടി നിറയുന്നൂ
തുമ്പികളാര്ത്തു പറക്കുന്നൂ
തുമ്പപ്പൂക്കള്‍ ചിരിക്കുന്നൂ
മയിലുകള്‍ പീലി വിരിക്കുന്നൂ
മാനുകളോടിനടക്കുന്നൂ
കുട്ടികളാര്‍ത്തു ചിരിക്കുന്നൂ
പറവകള്‍ കലപില കൂട്ടുന്നു
കാലിപ്പയ്യുകള് കുടമണിയാട്ടീ..
ട്ടെല്ലായിടവും മണ്ടുന്നൂ
ചീറിയലച്ചാ തുള്ളികളെത്തീ
പെരുമഴ പെരുമഴ പൊടിപൂരം
മുറ്റം നിറയും വെള്ളം മുഴുവന്‍
തോടായ് പുഴയായൊഴുകുന്നൂ
തീപ്പൊരി പാറും മിന്നല്‍പ്പിണരുകള്‍
ഝടുതിയിലെത്തീ ഇടിനാദം
പുതുമഴയൊഴുകിയ മണ്ണിന് ഗന്ധം
പുളകം നല്കീയെല്ലാര്ക്കും.
തെക്കന്‍ കാറ്റിന്നീണവുമായ്
ഓടിനടക്കും മഴമേഘങ്ങള്‍
മാനത്തപ്പടി നിറയുന്നൂ
തുമ്പികളാര്ത്തു പറക്കുന്നൂ
തുമ്പപ്പൂക്കള്‍ ചിരിക്കുന്നൂ
മയിലുകള്‍ പീലി വിരിക്കുന്നൂ
മാനുകളോടിനടക്കുന്നൂ
കുട്ടികളാര്‍ത്തു ചിരിക്കുന്നൂ
പറവകള്‍ കലപില കൂട്ടുന്നു
കാലിപ്പയ്യുകള് കുടമണിയാട്ടീ..
ട്ടെല്ലായിടവും മണ്ടുന്നൂ
ചീറിയലച്ചാ തുള്ളികളെത്തീ
പെരുമഴ പെരുമഴ പൊടിപൂരം
മുറ്റം നിറയും വെള്ളം മുഴുവന്‍
തോടായ് പുഴയായൊഴുകുന്നൂ
തീപ്പൊരി പാറും മിന്നല്‍പ്പിണരുകള്‍
ഝടുതിയിലെത്തീ ഇടിനാദം
പുതുമഴയൊഴുകിയ മണ്ണിന് ഗന്ധം
പുളകം നല്കീയെല്ലാര്ക്കും.
36 comments:
തെന്നിത്തെന്നിപ്പാറിവരുന്നൊരു
തെക്കന്‍ കാറ്റിന്നീണവുമായ്
ഓടിനടക്കും മഴമേഘങ്ങള്‍
മാനത്തപ്പടി നിറയുന്നൂ
ഒരു കൊച്ചു കുട്ടിക്കവിത :)
മാത്യൂ സാറെ മാത്യൂ സാറെ
പുത്തന്‍ കവിത കലക്കീലോ
മത്താപ്പൊന്നു മനസില്‍ കത്തി
പൂത്തിരിയുള്ളില് ചിരിതൂകി
മാത്യൂ സാറെ മാത്യൂ സാറെ
നിര്ത്താതിനിയും പോരട്ടെ..
അത്തറുപോലെമണക്കും കവിതകള്‍
ഒത്തിരിയൊത്തിരി പോരട്ടെ
മുകളില്‍ കമന്റിയിരിക്കുന്ന രണ്ടും ഈ രംഗത്തെ അതുല്യപ്രതിഭകളാണ്. ഒരു സ്മൈലി വിട്ട് മറ്റെന്ത് കമന്റിയാലും അത് ചെറുതായിപ്പോകും!
:)
തുള്ളീ തൂള്ളീ മഴത്തുള്ളീ
കുട്ടികവിതയടിപോളിയായീട്ടോ..:)
ഒരു ബഹുത്ത് ബഡാ ഇസ്മൈലി.. :) :) :)
:) ithra pratheekshichilla mathukuttychaaya.
ഇച്ചായന്റെ കയ്യില്‍ ഇതും ഉണ്ടല്ലേ...
പോരട്ടങ്ങനെ പോരട്ടേ.............
:) :) :)
പുതുമഴ വന്നേ പുതുമഴ വന്നേ
പുതുമണ്ണിന് മണവും കൂടെ വന്നേ.
കുട്ടി കവിതിഷ്ടായി
മഴത്തുള്ളി
തുള്ളിക്കളിച്ചെത്തിയ ഈ മഴ
എത്ര സന്തോഷത്തിന്റെ
ചിലമ്പൊലികള്‍ നല്കി.
നല്ല കവിത, നല്ല വാക്കുകള്‍, നല്ല മഴ
കവികള്‍ നിറയും ബൂലോഗം
എനിക്കറിയാത്തൊരു കൃഷിയാണെ
മുല്ലപ്പൂമ്പൊടി ഏറ്റിട്ടങ്ങൊരു
കല്ലിനുമുണ്ടായ് ഒരു സൌരഭ്യം
അതുപോലങ്ങിനെ ഞാനും പാടും
കഥയറിയാത്തോരാട്ടം പോല്‍
“മത്യുവെ ഞാന്‍ കൂടുതലെഴുതി മനോഹരമായ കവിതയുടെ മാറ്റ് കുറയ്ക്കുന്നില്ല.“
മയിലുകള്‍ പീലി വിരിക്കുന്നൂ
മാനുകളോടിനടക്കുന്നൂ
മാത്യു സാറേ മാത്യൂ സാറെ..
ഞാനും ഓടി നടക്കുന്നു.
മുറ്റത്തപ്പടി വെള്ളം തേവി,
തെക്കന്‍ കാറ്റു ചിരിക്കുന്നു.
മാത്യൂ സാറേ മാത്യൂ സാറേ
ഇനിയും എഴുതൂ കിങ്ങിണികള്.
നന്നായിരിക്കുന്നു ഈ കിങ്ങിണി വരികള്‍.:)
:) NANNAAAAYI!
പോസ്റ്റും കമന്റുകളും ഒരുപോലെ കവിത മയം. ശരിയ്ക്കും കൊണ്ട സന്തോഷം...
തകര്‍ത്തല്ലൊ മഴ..മനസ്സിലെ ആ വര്‍ണമഴയുടെ ആലസ്യതയില്‍ മയങ്ങിപ്പോയി കെട്ടൊ
നയിസ് മാഷെ..
മാത്യുസാറെ, മാത്യുസാറെ
‘പുതുമഴ’യൊത്തിരിയിഷ്ടായി
ഉള്ളിലൊളിച്ചുകളിച്ചു വിലസണ
നല്ലൊരു കവിയെ കണ്ടൂ ഞാന്‍
ചീറിയലച്ചു വരുന്നൊരു മഴപോല്‍
വേഗം പെയതതു തോരാതെ
ഇങ്ങനെയുള്ളൊരു കവിതകളിനിയും
തുള്ളികളായ് നീ നല്‍കേണേ..
ഇതു നന്നായി മാഷേ.
കവിതപോസ്റ്റിന് കവിതക്കമന്റുകള്... സൂപ്പര്‍!!
ഓ.ടോ. മയൂരേടെ കമന്റു വായിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി മയൂരാ.. :-)
ആഹാ... മൊത്തം കവിത കമന്റുകളാണല്ലോ... ഞാനായിട്ടിനി കുറയ്ക്കുന്നില്ല...
ധീരാ വീരാ മാത്യൂസേ
ധീരതയോടെ രചിച്ചോളൂ
കവിതകളിനിയും പോരട്ടെ
ഇഷ്ടം പോലെ പോരട്ടെ...
ഓ.ടോ:
കവിത നന്നായി ഇഷ്ടപ്പെട്ടു... രസായി എഴുതിയിട്ടുണ്ട് :)
പെയ്യട്ടങ്ങനെ പെയ്യട്ടെ...
നൂല്‍മഴ പോലെ പെയ്യട്ടെ...
കുട്ടിക്കവികള്‍ പിറക്കട്ടെ
കവിതകളിനിയും പോരട്ടേ...
കുട്ടിക്കവിത നന്നായി മാഷെ....
കവിത് കമന്റുകളും കൂടി ആയപ്പോള്‍ ബഹുരസം!!!
പുതുമഴ വന്നാല്‍ സംന്തോഷം
ഇടിമഴ വന്നാല്‍ മനമിടറും
പെരുമഴ വന്നാല്‍ ആശങ്ക
പ്രളയം വന്നാല്‍ ദുരിതവുമായ്.
ദുരിതങ്ങള്‍ക്ക് അറുതി വരട്ടെ.
പുതുമഴ ഇഷ്ടപ്പെട്ടു.
മഴത്തുള്ളീ :) പുതുമഴ ഇഷ്ടമായി.
പെയ്യട്ടങ്ങനെ പെയ്യട്ടേ...
കവിതകള്‍ മഴയായ് പെയ്യട്ടേ...
ചീറിയലച്ചാ തുള്ളികള്‍ പോല്‍
കവിതകള്‍ കവിതകള്‍ പോരട്ടേ......
പുതുമഴ വായിച്ചൊരനുഭൂതി
പുളകം നല്കീയെല്ലാര്ക്കും.....
നല്ല കവിത. വായിച്ചപ്പോള്‍ മനസ്സില്‍ ഒരു കുളിര്‍മഴ തന്നെ പെയ്തു.
കവിതകളിനിയും പൊരട്ടെ
കുട്ടികവിതകള് ജനിക്കട്ടെ
കുട്ടികളെല്ലാം രസിക്കട്ടെ
മത്യുസ് കവിത ജയിക്കട്ടെ
മഴത്തുള്ളി മാഷെ
ഇഷ്ടമായി ഇത് :)
-സുല്‍
നല്ല ലാളിത്യം ഉള്ള കവിത..!
എന്റമ്മേ.. (വിശാലന് മാഷിനെ വിളിച്ചതല്ല കേട്ടോ ;) )എന്താ കഥ! ഒരു കൊച്ചു കുട്ടിക്കവിതക്ക് ഇത്രയും കമന്റോ? എന്തായാലും വളരെ സന്തോഷമായി.
ജി.മനു, ആദ്യകമന്റ് തന്നെ കവിതയില്‍ അടിപൊളിയാക്കിയല്ലോ. വളരെ സന്തോഷം :)
സാല്‍ജോ, മുകളില്‍ കമന്റിയിരിക്കുന്ന മനു എന്നതാ ശരി. :)
മയൂര, കൊള്ളാം ഈ കുട്ടിക്കവിത കമന്റും :)
ഇത്തിരീ, ഇസ്മൈലിക്ക് നന്ദി :)
നിക്കേ, അതെന്താ, മോശമായെന്നാണോ ;)
ഇളംതെന്നല്‍, ഹേയ് അങ്ങനെയൊന്നുമില്ല മാഷേ :)
ഡാലി, ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം :)
സപ്ന, നന്നായെന്നറിഞ്ഞതില്‍ വളരെ സന്തോഷം :)
ചന്ദ്രേട്ടാ, അറിയില്ലെന്നുപറഞ്ഞിട്ട് ഇതുമൊരു കവിതയാണല്ലോ. :)
വേണുമാഷേ, കവിതക്കമന്റ് വളരെ നന്നായിരിക്കുന്നു :)
ഉറുമ്പ്, വന്നതില്‍ വളരെ സന്തോഷം :)
സാരംഗി, അതെ പോസ്റ്റ് പോലെതന്നെ കമന്റുകള്‍ കണ്ടപ്പോള്‍ എനിക്കും അങ്ങനെ തന്നെ :)
ഫ്രണ്ട്സ്4എവര്‍, വളരെ നന്ദി :)
ശിശു, ഈ മഴക്കമന്റും ഇഷ്ടമായി :)
അപ്പൂ, അതാണെനിക്കും ഇഷ്ടമായത് :)
അഗ്രജാ, അതെ, ഈ കവിതക്കമന്റും കൊള്ളാം :)
ശ്രീ, അതെ ഇവിടെ വന്നതിനും കവിതകമന്റിട്ടതിനും നന്ദി :)
കൃഷ്, ഈ കമന്റ് വളരെ അര്‍ത്ഥവത്താണല്ലോ. നന്ദി :)
സൂ, സന്തോഷം :)
നോബി, കവിതക്കമന്റ് ഇഷ്ടമായി. :)
സരള്‍, വളരെ സന്തോഷം :)
സുല്ലേ, നന്ദി, ഇവിടെയൊക്കെയുണ്ടോ? :)
അഭിലാഷ്, വളരെ നന്ദി :)
മാഷെ നിങ്ങള്‍ ഒരു മാജിക്കാണു കാട്ടിയതു.ഒരു ചെറിയ കവിത വിരിഞ്ഞപ്പൊള്‍ അതിന്റെ കൂടെ എത്ര ഏറെ കവിതകള്‍ പിറന്നിരിക്കുന്നു. “ശ്ശി” ആയി.. വരട്ടെ ഇനിയും ഇത്തരം കുഞ്ഞി ക്ഞ്ഞുണ്ണി കവിതകള്‍. കേമായി. ഇതൊരു ട്രെന്റാകട്ടെ, എല്ലാവര്ക്കും പങ്കെടുക്കാമല്ലോ. ശുഭം.
കുട്ടി കവിതിഷ്ടായി...all comments poems also
മഴ പെയ്യുന്ന ശബ്ദവും മഴ ആസ്വദിക്കുന്ന മനസ്സും കവിതയ്യിലൂടെ കേള്‍ക്കുകയും കാണുകയും ചെയ്തു.വായിച്ച ബാക്ക്കിയുള്ളവര്ക്കും അതു പോലെ ആയിരുന്നെന്നു അവരുടെ കമന്റിലൂടെ മനസ്സിലായി.
കുഞ്ഞൂബി മാഷേ, ഇനിയും എഴുതാന്‍ ശ്രമിക്കാം :) വന്നതിലും കമന്റിട്ടതിലും സന്തോഷം. :)
അരീക്കോടന്‍ മാഷേ, കുട്ടിക്കവിതകളും കമന്റുകളും ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം :)
മുസാഫിര്‍ മാഷേ, വായിച്ച് അഭിപ്രായമെഴുതിയതില്‍ വളരെ സന്തോഷം. :)
ഇവിടെ ഞാനിട്ട ഒരു കമന്റ് ആരോ അടിച്ചോണ്ട് പോയോ?? കാണ്മാനില്ലാലോ!! ആ എതായാലും ഒന്നൂടെ ഇടുന്നു: "ഡും..."
തുള്ളീ തുള്ളീ മഴത്തുള്ളീ
വരികളിലിറ്റും തേന്‍തുള്ളീ
മഴയായ് പെയ്ത പെരുംതുള്ളീ
മനം നിറക്കും പൂവള്ളീ....
കലക്കീട്ടാ :)
ഏറനാടാ, പലരും പറഞ്ഞു എന്റെ ബ്ലോഗില്‍ കമന്റിടാന്‍ പറ്റുന്നില്ലെന്ന്. കാരണമെന്തെന്ന് അറിയില്ല. എന്നാലും ‘ഡും...” എങ്കിലും കിട്ടിയതില്‍ സന്തോഷം. :)
സിയ,
എന്താ കഥ. അടിപൊളി കവിത ആണല്ലോ കമന്റായിട്ടിരിക്കുന്നത്. ഇഷ്ടപ്പെട്ടു ഇത്. :)
മാത്തൂട്ടിച്ചായണ്റ്റെ കവിത വായിച്ചിട്ട് എനിക്കു ശ്രീനിവാസണ്റ്റെ ഡയലോഗ് ഓര്മ വന്നു. ഈ കാക്കികുപ്പായത്തിനുള്ളില് ഒരു കവി ഹൃദയോം!!!!ഹ്ം ം ം ം.... നടക്കട്ടെ...
മനോഹരം.. പദങ്ങളുടെ നല്ല ഒഴുക്ക്.., നല്ല വേഗത... വായിയ്ക്കാനൊരു സുഖമൊക്കെയുണ്ട്.. ഇന്നിതു മോളെ പാടികേള്പ്പിച്ചിട്ടെ ഉറങ്ങൂ... :)
അപ്പോള്‍, ഇനിയും എഴുതുവല്ലേ?? :)
പോരട്ടെ, പോരട്ടെ..... :)
മാഷേ നല്ല കവിതയാണ്...
കുട്ടിഅകള്ക്ക് കൂടുതല്‍ ആസ്വദിക്കാം
മുതിര്‍ന്നവര്‍ക്കും....
:)
പൊട്ടന്
നിലീനം,
എന്റെ കവിത വായിച്ചിട്ട് ശ്രീനിവാസന്റെ ഡയലോഗ് ഓര്മ വന്നെന്നോ. അപ്പോള്‍ ഇനി ഞാന്‍ പാട്ട് പാടുന്ന കേട്ടാലെന്തുപറയും. :)
സുമേഷ്,
എനിക്ക് സുമേഷിന്റെ കമന്റ് വായിച്ചിട്ട് സന്തോഷം തോന്നി. എങ്കിലും മോളെ പാടിക്കേള്‍പ്പിക്കാന്‍ തക്ക ഒഴുക്കുണ്ടോയെന്ന് സംശയം! ആവോ? മോള്ക്കിഷ്ടപ്പെട്ടില്ലെങ്കില് എന്നെ കുറ്റം പറയരുത് :)
സുനില്‍, വായിച്ചഭിപ്രായമെഴുതിയതില് വളരെ സന്തോഷം. :)
Post a Comment