Tuesday, October 03, 2006
ചെറിയൊരു തെളിനീരരുവി പോലെ
കളകളം പാടിയൊഴുകിയതാം
അവരുടെ ജീവിതവാടിയതില്‍
രണ്ടു ചെറുനവമുകുളങ്ങള്‍ നാമ്പെടുത്തു
പാട്ടും ചിരിയും കളികളുമായ്
ആ നറുസൂനങ്ങളാഹ്ലാദിക്കെ
പ്രിയനെ നോക്കിയവള്‍ കണ്ണിറുക്കി
ഇനിയെന്തുവേണം നമുക്കീമന്നില്‍
ജീവിതഭാരങ്ങള്‍ തോളിലേറ്റി
ദുഖങ്ങള്‍ സന്തോഷമാക്കിയവന്‍
പകലന്തിയോളം പണിയെടുത്തു
ഒരു പുതു ജീവിതം സ്വപ്നം കണ്ടു
ജീവിതച്ചിലവുകളേറിടുമ്പോള്‍
ദുഖങ്ങളോരോന്നായെത്തിടുമ്പോള്‍
കണ്ണീര്‍ തുടക്കാന്‍ കരം ഗ്രഹിക്കാന്‍
പ്രിയതമ എപ്പോഴും കൂടെ നിന്നു
ദിവസങ്ങള്‍ മാസങ്ങളായി മാറി
മാസങ്ങള്‍ വര്‍ഷങ്ങളായി പിന്നെ
പല ചെറുസ്വപ്നങ്ങള്‍ പൂവണിഞ്ഞു
ജീവിതയാത്രയൊരുല്ലാസമായ്
പെട്ടെന്നൊരുദിനം രണ്ടുപേരും
പെട്ടെന്നെടുത്തൊരു തീരുമാനം
ഇനിയുള്ള ജീവിതം നാട്ടിലാക്കാം
നാടുതന്നേ നമുക്കേറെ ഗുണം
അതിനൊരു കാരണമെന്നപോലെ
കൂടെപ്പഠിച്ചൊരു കൂട്ടുകാരന്‍
ജെയ്പ്പൂരില്‍ നിന്നു മടങ്ങിയെത്തി
നാട്ടില്‍ ബിസിനസ്സ് ചെയ്തീടുന്നു
പ്രിയതമക്കിഷ്ടം നാട് തന്നേ
ഡല്‍ഹിയില്‍ ചൂടും തണുപ്പും തന്നേ
ഒന്ന് രണ്ട് വര്‍ഷമുള്ളില്‍ത്തന്നേ
പെട്ടെന്ന് നാട്ടില്‍ വരിക നിങ്ങള്‍
നാട്ടിലെ മാറ്റത്തിന്നാദ്യമായി
പ്രിയതമ യാത്രയായ് നാട്ടിലേക്ക്
കുട്ടികളെ നാട്ടില്‍ സ്കൂളിലാക്കാം
ഇവിടത്തെ പഠനത്തില്‍ ഭേദമല്ലേ
നാട്ടിലെ സെറ്റപ്പിന്നാദ്യപടി
വീടും സ്ഥലവുമുടനേ വാങ്ങി
അതിന്റെ കടങ്ങള്‍ വീട്ടാനായി
പ്രിയതമനിപ്പോഴും ഡല്‍ഹീത്തന്നെ
കുട്ടികള്‍ക്കാമാറ്റം ഇഷ്ടമായി
കളിക്കാനും ചിരിക്കാനുമവസരങ്ങള്‍
ആട്, പശു, കോഴിയെന്നിവയും
അവരുടെ ആനന്ദമിരട്ടിയാക്കി
ചെറിയൊരു തെളിനീരരുവിയിപ്പോള്‍
ചെളിവെള്ളമൊഴുകുന്നോരരുവിയായി
കളകളം പാടിയ നദിയെയാരോ
അണകെട്ടി നിര്‍ത്തി തടഞ്ഞപോലെ
ദുഖങ്ങളോരോന്നായെത്തിടുമ്പോള്‍
കണ്ണീര്‍ തുടയ്ക്കാന്‍ കരം ഗ്രഹിക്കാന്‍
പ്രിയതമയെത്താന്‍ കാത്തിരിപ്പു
പ്രണയപൂര്‍വ്വം നിന്‍ പ്രാണപ്രിയന്‍.
- മാത്യു -
posted by മഴത്തുള്ളി @ 4:18 AM
5 Comments:
At 9:56 PM, മഴതàµà´¤àµà´³àµà´³à´¿ à´à´àµà´à´¿à´¨àµ പറà´àµà´àµ…
എന്റെ പുതിയ പോസ്റ്റ്.
തെറ്റുകളനവധിയുണ്ടെന്നറിയാം. എങ്കിലും ഉള്ളിലുള്ളത് 2-3 ദിവസം എഴുതി സേവ് ചെയ്തിട്ടിട്ട് അവസാനം രണ്ടും കല്‍പ്പിച്ച് പോസ്റ്റ് ചെയ്യുന്നു.
At 12:13 PM, തറവാà´à´¿ à´à´àµà´à´¿à´¨àµ പറà´àµà´àµ…
നല്ല കവിത , വിരഹത്തിന്‍റെ തീവ്രത നന്നായിട്ടനുഭവപ്പെട്ടു
At 9:28 PM, മഴതàµà´¤àµà´³àµà´³à´¿ à´à´àµà´à´¿à´¨àµ പറà´àµà´àµ…
തറവാടി : കമന്റിനു വളരെ നന്ദി. ഗദ്യവും പദ്യവുമല്ലാത്ത രീതിയിലാണെഴുതിയിരിക്കുന്നതെന്നറിയാം. എന്നാലും മനസ്സിലുള്ളത് എഴുതണമെന്ന് തോന്നിയപ്പോള്‍ അതൊന്നും നോക്കിയില്ല.
At 9:43 PM, വലàµà´¯à´®àµà´®à´¾à´¯à´¿ à´à´àµà´à´¿à´¨àµ പറà´àµà´àµ…
ഹൃദയ സ്പര്ശിയായ വരികള്‍
At 1:18 AM, à´µàµà´àµà´à´à´à´¾à´°à´¨àµâ à´à´àµà´à´¿à´¨àµ പറà´àµà´àµ…
ഒഴുകാന്‍ മറന്ന അരുവി,ആരുടെയെങ്കിലും ജീവിതമാണൊ?


No comments:
Post a Comment