Thursday, September 11, 2008

പൊന്നോണം



അത്തം മുറ്റത്തെത്തിയ കണ്ടോ
പത്താം നാളില്‍ തിരുവോണം
ഒത്തു കളിക്കാം ഊഞ്ഞാലാടാ-
മെത്തീ നല്ലൊരു പൊന്നോണം

പത്തുവെളുപ്പിനുറക്കമുണര്‍ന്നി-
ട്ടപ്പുവുമെത്തി വട്ടിയുമായ്
കുട്ടികളെല്ലാം കൂട്ടം കൂടീ-
ട്ടണിയണിയായി വരവായി

വീടിന്‍ തൊടിയും പാടവുമെല്ലാ-
മോടിനടന്നവര്‍ നിരനിരയായ്
പലപല നിറമായ് ഇളകും പൂക്കള്‍
വരവേറ്റവരെ പുഞ്ചിരിയാല്‍

വെണ്മതുടിക്കും തുമ്പപ്പൂ
മഞ്ഞവിരിച്ചൊരു മത്തപ്പൂ
പൂക്കള്‍ നിരന്നൂ മുറ്റം നിറയേ
കുട്ടികളാര്‍ത്തുരസിച്ചെങ്ങും

തുമ്പികള്‍ പാറുന്നെവിടേയും
കാലികള്‍ മേയും വയലുകളും
കാവും കുളവും കായല്‍ക്കരയും
കണ്ണഞ്ചിക്കുമിളം വെയിലും

പലപല കറികള്‍ പായസവും
ഓലന്‍ കാളനിളം തീയല്‍
സാമ്പാര്‍ അങ്ങനെയെന്തെല്ലാം
രുചിയേറീടും വിഭവങ്ങള്‍

ഓണത്തപ്പാ വന്നീടില്‍
ഓണക്കോടികള്‍ നേദിക്കാം
ഞങ്ങള്‍ക്കൊപ്പമിരുന്നീടില്‍
ഞങ്ങള്‍ക്കെന്നും സന്തോഷം..

24 comments:

മഴത്തുള്ളി said...

അത്തം മുറ്റത്തെത്തിയ കണ്ടോ
പത്താം നാളില്‍ തിരുവോണം
ഒത്തു കളിക്കാം ഊഞ്ഞാലാടാ-
മെത്തീ നല്ലൊരു പൊന്നോണം

എന്നെ നിര്‍ബ്ബന്ധിച്ച് ഓണക്കവിതയെഴുതാന്‍ പ്രോത്സാഹിപ്പിച്ച അപ്പുവിന് ഈ കവിത സമര്‍പ്പിക്കുന്നു.

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

അപ്പു ആദ്യാക്ഷരി said...

“ഠേ”...”ഠേ”....”ഠേ” കിടക്കട്ടെ മൂന്ന് ഓണത്തേങ്ങകള്‍!

മാഷേ മാഷിപ്പോ ഓണത്തിനും സംക്രാന്തിക്കുമൊക്കെയേ കവിതയെഴുതൂ എങ്കിലും ഈ ഓണപ്പാട്ട് വളരെ നന്നായിട്ടുണ്ട്..

ഓണാശസകള്‍ മാഷിനും കുടുംബത്തിനും.

വേണു venu said...

ഓണപ്പാട്ടു കേമം മാത്യൂ .

മാത്യുവിനും കുടുംബത്തിനും ഐശ്വര്യ സമൃദ്ധമായ പൊന്നോണം ആശംസിക്കുന്നു.!

krish | കൃഷ് said...

(മത്തായിച്ചാ വന്നീടില്‍
ഓണക്കുപ്പികള്‍ നേദിക്കാം.

തെറ്റിപ്പോയോ..ഓണക്കോടികള്‍ നേദിക്കാം.)

കുട്ടിക്കവിത നന്നായിട്ടുണ്ട്‌.

ഓണാശംസകള്‍.

ആഗ്നേയ said...

ഓണാശംസകള്‍!നല്ല സുന്ദരിക്കവിത..
(ഈ അപ്പൂനെ എന്താ വേണ്ടേ?;-)

സുല്‍ |Sul said...

കിലുക്കന്‍ ഓണപ്പാട്ട്...
-സുല്‍

Anonymous said...

ഓണാഘോഷം കേരളവെളിയില്‍
കേരളനാട്ടിന്‍ പൊന്നോണം
കുപ്പികള്‍ കോടികള്‍ പൊട്ടിച്ച
ബിവറേജെന്നൊരു കോര്‍പ്പുണ്ടെ

സംസ്ഥാനത്തിന്‍ ഖജനാവില്‍
തിരികങ്ങെത്തി നല്ലൊരു തുകയായ്
ഇനിയൊരുനാളും വരുന്നുണ്ടെ
കൃസ്തുമസ് എന്നൊരു വ്യത്യാസം

ഹന്‍ല്ലലത്ത് Hanllalath said...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Sapna Anu B.George said...

ഓണാശംസകള്‍ ....ഞങ്ങളുടെയും

G.MANU said...

അച്ചായാ കസറി

ലൈവായി ഒരു ഓണം കാണിച്ചു തന്നു....

ben said...

mathewvinu ellaa aiswariangalum nerunnu...

Sapna Anu B.George said...

മഴത്തുള്ളി.....ഗൂഗിള്‍ ചതിച്ചതിനാല്‍ ഇപ്പൊഴാ ബ്ലൊഗ് കണ്ടതു....നന്നായിട്ടുണ്ട്

മഴക്കിളി said...

വായിക്കാന്‍ വൈകിപ്പോയി...നന്നായിട്ടുണ്ട്...

Unknown said...

puthiya kavitha onnum ille ..
kaathirikunu puthiyathinu vendi

ശ്രീ said...

ഓണം കഴിഞ്ഞ് നാളിത്രയുമായി. ഇനി ക്രിസ്തുമസ്സിനേ ഉള്ളോ അടുത്ത പോസ്റ്റ്???
:)

Kaithamullu said...

എന്താ മാഷെ,
ഈ വഴി കാണാറില്ലല്ലോ?

ഹാപ്പി ന്യു ഇയര്‍!

Mahesh Cheruthana/മഹി said...

മഴത്തുള്ളി മാഷേ,
വൈകിപ്പോയി,പൊന്നോണം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു!

മാണിക്യം said...

നല്ലൊരുകവിത!
കണ്ടിരുന്നില്ല് ഇപ്പോള്‍ മഹിയുടെ കമന്റ് കണ്ട് എത്തിയതാ ..നല്ലതെന്ന് വന്നു പറയാന്‍ വൈകീട്ടില്ലല്ലോ ആശംസകള്‍..

Sureshkumar Punjhayil said...

Nannayirikkunnu... Ashamsakal...!!!!

ജിജ സുബ്രഹ്മണ്യൻ said...

പൊന്നോണപ്പാട്ട് വിഷു കഴിഞ്ഞപ്പോളാ കണ്ടത്.കൊള്ളാട്ടോ !

Jishad Cronic said...

വൈകിപ്പോയി...നന്നായിട്ടുണ്ട്...

ജിജ സുബ്രഹ്മണ്യൻ said...

പുതിയ കവിതകൾ ഒന്നും ഇല്ലാരിക്കുമോ ??

SUJITH KAYYUR said...

puthiyathinaayi kaathirikkunnu.

Anonymous said...

ഇതിപ്പോ പായസത്തിന്‍റെ കാര്യം പറഞ്ഞു കൊതിപ്പിച്ചല്ലോ... !
വളരെ നന്നായി നല്ല ഒഴുക്കോടെ ഓണപ്പാട്ട്... :)