ജാക്സന്റെ മെറൂണ്‍ ഹീറോ ഹോണ്ട ഓള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ മുന്നിലെ അതിവിശാലമായ വീഥിയിലൂടെ കുതിച്ചുപാഞ്ഞുകൊണ്ടിരുന്നു. തനിക്കുചുറ്റും പരന്നൊഴുകുന്ന വാഹനവ്യൂഹങ്ങളെയെല്ലാം പിന്നിലാക്കി മുന്നിലെ അതിവിശാലമായ രണ്ട് ഫ്ലൈഓവറുകളും താണ്ടി പ്രശസ്തമായ ദില്ലിഹട്ടിനു മുന്നില്‍ നിന്നും അവന്‍ ഇടത്തോട്ട് തിരിഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ബൈക്ക് ഒരു വലിയ ഹോസ്റ്റലിനു വെളിയിലെത്തി നിന്നു.
“ഇന്ദിരാഗാന്ധി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍”.
അഞ്ചുനിലകളുള്ള വളരെ വലിയ ഒരു ഹോസ്റ്റലാണത്. ആയിരക്കണക്കക്കിന് പെണ്‍കുട്ടികള്‍ അവിടെ താമസിക്കുന്നു. പ്രധാനവാതിലിലൂടെ പെണ്‍കുട്ടികള്‍ അകത്തേക്കും പുറത്തേയ്ക്കും പൊയ്ക്കൊണ്ടിരുന്നു.
ബൈക്ക് സ്റ്റാന്‍ഡില്‍ വച്ചിട്ട് അവന്‍ തന്റെ മൊബൈലെടുത്ത് ജാസ്മിനൊരു മിസ്ഡ് കോള്‍ കൊടുത്തു. പിന്നെ അക്ഷമനായി ഹോസ്റ്റല്‍ ഗേറ്റിനു മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങി.
“ഓ, സമയം അഞ്ചരയാകുന്നു. ഇവള്‍ ഇതെന്തെടുക്കുന്നു?” അവന്‍ അല്പം ഉറക്കെത്തന്നെ പറഞ്ഞുപോയി. അവന്റെ അടുത്തുകൂടി കടന്നുപോയ ചില പെണ്‍കുട്ടികള്‍ അത് കേട്ട് തിരിഞ്ഞുനോക്കി ചിരിച്ചുകൊണ്ട് പോകുന്നു.
“ഹായ് ജാക്ക്, നീ വന്നിട്ട് കുറെ നേരമായോ? ഐയാം വെരി വെരി സോറി ഡീയര്‍” അവള്‍ ക്ഷമാപണത്തോടെ ഓടിയെത്തി.
“ശരി ശരി, നീ മേക്കപ്പ് റൂമിലായിരുന്നല്ലേ. അവിടെ ആവുമ്പോള്‍ സമയം പോകുന്നതറിയില്ലല്ലോ” അവന്‍ അവളെ മനപ്പൂര്‍വ്വം ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി പറഞ്ഞു.
ഒരു വൈറ്റ് ജീന്‍സും മെറൂണ്‍ നിറമുള്ള ടീഷര്‍ട്ടുമായിരുന്നു ജാസ്മിന്റെ വേഷം. തോളൊപ്പം വെട്ടി ഷാമ്പൂ ചെയ്ത് പരത്തിയിട്ടിരുന്ന സമൃദ്ധമായ മുടി ഇളംകാറ്റില്‍ പാറിക്കളിച്ചുകൊണ്ടിരുന്നു. അവള്‍ ഇന്ന് അതിസുന്ദരി ആയിരിക്കുന്നതായി അവന് തോന്നി. ജാക്സണ്‍ കണ്ണിമക്കാതെ അവളെത്തന്നെ നോക്കിനിന്നു.
“ജാക്ക്”, “നീ ഇതെന്തു നോക്കി നില്‍ക്കുവാ, ബൈക്കെടുത്തുവരൂ. ഇന്ന് നമുക്കീ ഡല്‍ഹി മുഴുവന്‍ ചുറ്റിയടിക്കണം.” അവളുടെ മധുരസ്വരം അവനെ സ്വപ്നലോകത്ത് നിന്ന് തിരികെ കൊണ്ടുവന്നു.
ജാക്സണ്‍ ഒരു പ്രശസ്തമായ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജരായി ജോലി നോക്കുന്നു. നല്ല തടിമിടുക്കും ഊര്‍ജ്ജസ്വലനുമായ യുവാവ്. ആരെയും ആകര്‍ഷിക്കുന്ന സൌന്ദര്യവും പെരുമാറ്റവും.
ജാസ്മിന്‍ ഓള്‍ ഇന്‍ഡ്യാ ഹോസ്പിറ്റലില്‍ നേഴ്സായി ജോലി ചെയ്യുന്നു. ഇവിടെത്തന്നെ പഠിച്ച് ജോലിക്ക് കയറിയിട്ട് ഒരു വര്‍ഷമാകുന്നു.
വളരെ യാദൃശ്ചികമായാണ് രണ്ടുപേരും കണ്ടുമുട്ടാനിടയായത്. ജാക്സണ്‍ ഒരു സുഹൃത്തിനോടൊപ്പം ഹോസ്പിറ്റലില്‍ ആരെയോ കാണാനെത്തിയതായിരുന്നു. ഹോസ്പിറ്റലിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ ഒരു മുറിയില്‍ നിന്നും പെട്ടെന്ന് പുറത്തേയ്ക്കിറങ്ങിയ ജാസ്മിന്‍ ജാക്സണെ വന്നിടിക്കുകയായിരുന്നു. ബാലന്‍സ് തെറ്റി വീഴാന്‍ തുടങ്ങിയ ജാസ്മിനെ ഒരു നിമിഷാര്‍ദ്ധത്തിലാണ് ജാക്ക് രക്ഷിച്ചത്. പരസ്പരം ഒന്നും പറയാനാവാതെ നിന്ന അവരെ സുഹൃത്താണ് സ്വപ്നലോകത്ത് നിന്നും തിരികെ കൊണ്ടുവന്നത്. അല്പനേരത്തിനുള്ളില്‍ പരസ്പരം പരിചയപ്പെട്ട അവര്‍ ഒരിക്കലും പിരിയാനാവാത്ത സുഹൃത്തുക്കളായി മാറി.
ബൈക്ക് ഇന്‍ഡ്യാഗേറ്റിനടുത്ത് പാര്‍ക്ക് ചെയ്തിട്ട് അവര്‍ വിശാലമായ മൈതാനത്തിലൂടെ നടന്നു. ധാരാളം പേര്‍ വരുകയും പോകുകയും ചെയ്യുന്നു. ഇതിനിടയിലൂടെ ഫോട്ടോഗ്രാഫര്‍മാരും, ഐസ്ക്രീം, കളിപ്പാട്ടങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവയുമായി കുറേ കച്ചവടക്കാരും നടക്കുന്നുണ്ട്.
അവര്‍ രണ്ടുപേരും പച്ചപിടിച്ച പുല്‍ത്തകിടിയിലിരുന്നു.
“മുംഗ്ഫലി, മുംഗ്ഫലി” ഒരു ബാസ്കറ്റ് നിറയെ നിലക്കടല പാക്കറ്റുകളുമായി ഒരു പയ്യന്‍ അവരുടെയടുത്തേക്ക് വന്നു. വലിയ രണ്ട് പാക്കറ്റുകള്‍ അവന്‍ അവരുടെ നേരെ നീട്ടി. പേഴ്സില്‍ നിന്നും പണമെടുത്ത് കൊടുത്തിട്ട് ജാക്ക് അവനെ പറഞ്ഞുവിട്ടു.
ഇനിയുള്ള ഓരോ നിമിഷങ്ങളും തങ്ങളുടേത് മാത്രം. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. മൊബൈലിലൂടെയുള്ള സംഭാഷണങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കുമുപരി പരസ്പരം കണ്ണില്‍ നോക്കിയിരുന്ന് സംസാരിക്കുന്നത് എന്തൊരു സന്തോഷമാണ്. അവരുടെ നിമിഷങ്ങള്‍ മിനിട്ടുകളും മിനിട്ടുകള്‍ മണിക്കൂറുകളുമായി നീണ്ടു. അവര്‍ രണ്ടുപേരും തങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും അഭിരുചികളും കുടുംബവിശേഷങ്ങളുമൊക്കെ പങ്കിട്ടു.
ജാക്ക് ജാസ്മിന്റെ നീണ്ടു മനോഹരങ്ങളായ വിരലുകള്‍ ഒരു കൈയിലാക്കി മറുകൈകൊണ്ട് പ്രേമപൂര്‍വ്വം തലോടി. അവന്റെ അടുത്ത് മുട്ടിയുരുമ്മിയിരിക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷവും ആനന്ദവും സുരക്ഷിതത്വബോധവും അവള്‍ക്കനുഭവപ്പെട്ടു.
നീണ്ട ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു തങ്ങളുടെ പ്രേമബന്ധത്തിന്. നാട്ടില്‍ ജാസ്മിന്റെ അച്ഛനും അമ്മയും അവള്‍ക്ക് ഓരോ പ്രൊപ്പോസല്‍ വരുമ്പോഴും വിളിച്ചുപറയാറുണ്ട്. അവളെ ആരുടെയെങ്കിലും കൈയിലേല്പിച്ചാലേ അവര്‍ക്ക് സമാധാനമാവൂ. ജാസ്മിന്റെ ഒരേയൊരു സഹോദരന്‍ ജസ്റ്റിന്‍ ഇങ്ങിനെയുള്ള കാര്യങ്ങളേപ്പറ്റി ചിന്തിക്കാറേയില്ല. കൂട്ടുകാരുമായി മദ്യപിച്ചും, ഗുണ്ടായിസം കളിച്ചും ചില്ലറ രാഷ്ട്രീയവും തമ്മിലടിയുമായി കഴിയുന്നതാണ് അവന്റെ സ്വഭാവം.
എത്ര നേരം സംസാരിച്ചിരുന്നെന്ന് അവര്‍ക്കുതന്നെ അറിയില്ല. സമയം ഏറെയായിരിക്കുന്നുവെന്ന് മനസ്സിലാക്കിയത് ഹോസ്റ്റലില്‍ നിന്നും അവളുടെ റൂംമേറ്റ് പ്രിയയുടെ ഫോണ്‍ വന്നപ്പോഴാണ്. ജാക്കിന്റെ കരവലയത്തില്‍ നിന്നും അവള്‍ ചാടിയെഴുന്നേറ്റു. ഇനിയും താമസിച്ച് ഹോസ്റ്റലില്‍ ചെന്നാല്‍ പ്രശ്നമാകും.
“വാ മോളേ നമുക്ക് ഓരോ ഐസ്ക്രീം കഴിക്കാം.“ അവന്‍ അടുത്തുകണ്ട ഐസ്ക്രീം വില്പനക്കാരന്റെ അടുത്തേക്ക് നടന്ന് രണ്ട് ഐസ്ക്രീം ഓര്‍ഡര്‍ ചെയ്തു. ഐസ്ക്രീം നുണഞ്ഞുകൊണ്ട് അവര്‍ കുറേ നേരം കൂടി അവിടെ ചെലവഴിച്ചു. നവംബര്‍ മാസമായിരുന്നതിനാല്‍ ഒരു വിധം തണുപ്പുണ്ടായിരുന്നു. അവള്‍ കയ്യില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് ബാഗില്‍ നിന്നും ഒരു ഷാളെടുത്ത് പുതച്ചു.
ഒന്‍പത് മണിക്ക് അവന്‍ അവളെ ഹോസ്റ്റലില്‍ ഡ്രോപ് ചെയ്തു.
“ഗുഡ്നൈറ്റ് ജാക്ക്, സ്വീറ്റ് ഡ്രീംസ്.” അവള്‍ അവന്റെ കൈ പിടിച്ചമര്‍ത്തിയിട്ട് ധൃതഗതിയില്‍ ഹോസ്റ്റലിലേക്ക് നടന്നു.
രാത്രി കിടക്കയില്‍ ഉറക്കം വരാതെ അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇപ്പോള്‍ വന്നിരിക്കുന്ന ഒരാലോചനയെക്കുറിച്ച് ചില ദിവസങ്ങള്‍ക്ക് മുന്‍പാണ് അച്ഛന്‍ ഫോണ്‍ വിളിച്ചറിയിച്ചത്. അമേരിക്കയില്‍ എഞ്ചിനീയറാണ് പയ്യന്‍. അച്ഛനും അമ്മയ്ക്കും ആ ആലോചന വളരെ ഇഷ്ടമായി. താന്‍ നാട്ടിലെത്താന്‍ കാത്തിരിക്കുകയാണ് അവര്‍. എന്നിട്ട് വേണം എത്രയും വേഗം കല്യാണം ഉറപ്പിക്കുവാന്‍. പയ്യന്‍ ഉടനെ അവധിക്ക് വരുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ആലോചിക്കുമ്പോള്‍ അവള്‍ക്കെങ്ങനെ ഉറങ്ങാനാകും.
രാവിലെ പ്രിയ കുലുക്കിവിളിച്ചപ്പോഴാണ് അവള്‍ ഉറക്കമുണര്‍ന്നത്. സമയം എട്ട് മണി കഴിഞ്ഞിരിക്കുന്നു. തനിക്ക് ഡ്യൂട്ടിക്ക് പോകേണ്ട സമയം കഴിഞ്ഞിരിക്കുന്നു. താമസിച്ചാല്‍ ഹെഡ്നേഴ്സിന്റെ വഴക്ക് കേള്‍ക്കേണ്ടിവരും.
പെട്ടെന്ന് മൊബൈല്‍ ശബ്ദിക്കാന്‍ തുടങ്ങി. അവള്‍ പല്ലു ബ്രഷ് ചെയ്തുകൊണ്ട് പെട്ടെന്ന് പോയി ഫോണെടുത്തു. അച്ഛനാണ്.
“ഹലോ, എന്താണച്ഛാ ഇന്ന് രാവിലെ തന്നെ.” അവള്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചു.
“ഹേയ്, ഒന്നുമില്ല മോളേ, വെറുതെ വിളിച്ചതാണ്. അമ്മയ്ക്ക് നിന്നെ കാണണമെന്ന് ഒരാഗ്രഹം. അത്രേയുള്ളൂ.” അച്ഛന്‍ അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
പക്ഷേ അതവള്‍ക്ക് തീരെ വിശ്വാസമായില്ല. കാരണം ഇതാദ്യമായാണ് അച്ഛന്‍ തന്നെ ഇത്ര രാവിലെ ഫോണില്‍ വിളിക്കുന്നത്. അപ്പോള്‍ ഈ വിളിയുടെ പിന്നില്‍ എന്തെങ്കിലും കാരണമുണ്ടാവാതിരിക്കില്ല.
“അച്ഛാ, എന്താ കാര്യമെന്ന് പറയൂ.” അവള്‍ അച്ഛനെ നിര്‍ബന്ധിച്ചു.
“മോളേ, അമ്മക്ക് പ്രത്യേകിച്ചൊന്നുമില്ല. ഒരു ചെറിയ തലചുറ്റല്‍. ഇന്നലെ ആശുപത്രിയില്‍ പോയിരുന്നു. അമ്മക്ക് നിന്നെ കാണാന്‍ വല്ലാത്ത മോഹം. നിനക്ക് വരാന്‍ പറ്റുമോ മോളേ? നിനക്കറിയാമോ നിന്നെപ്പറ്റി മാത്രമാണ് അവള്‍ ഈയിടെയായി എന്നോട് എപ്പോഴും സംസാരിക്കാറുള്ളൂ.” അച്ഛന്റെ സംസാരത്തില്‍ ഒരു ഗദ്ഗദം മുഴങ്ങിയിരുന്നില്ലേ? വല്ലാത്ത ഒരു ചിലമ്പിച്ച ശബ്ദം!!
“ഞാന്‍ നാളെത്തന്നെ തിരിക്കാമച്ഛാ.” അവള്‍ അച്ഛന് ഉറപ്പുനല്‍കി.
വളരെപ്പെട്ടെന്ന് തന്നെ പ്രഭാതകൃത്യങ്ങള്‍ ചെയ്തിട്ട് അവള്‍ ഹോസ്പിറ്റലിലെത്തി ലീവ് ആപ്ലിക്കേഷനെഴുതിക്കൊടുത്തു. അതിനുശേഷം യൂസഫ് സരായിലെ ട്രാവല്‍ ഏജന്‍സിയില്‍ പോയി നാട്ടിലേക്ക് ഒരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്കു ചെയ്തു. പിറ്റേന്ന് രാവിലെ പത്ത് മണിക്കാണ് ഫ്ലൈറ്റ്. ഉടനെ തന്നെ ആ വിവരം അച്ഛനെ വിളിച്ചുപറയുകയും ചെയ്തു.
അടുത്തദിവസം രാവിലെ അഞ്ച് മണിക്ക് തന്നെ അവള്‍ ഉറക്കമുണര്‍ന്ന് ബാഗില്‍ തുണിയെല്ലാം പാക്ക് ചെയ്തു. കൃത്യം എട്ട് മണിക്ക് തന്നെ ജാക്ക് ഹോസ്റ്റലിലെത്തി. രണ്ടുപേരും കൂടി ഒരു ടാക്സിയില്‍ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി. അവിടെനിന്നും ജാക്കിനോട് വിടപറഞ്ഞ് അവള്‍ പെട്ടെന്ന് ഉള്ളില്‍ കയറി. ഫ്ലൈറ്റിലിരിക്കുമ്പോഴും അവള്‍ക്ക് വല്ലാത്ത ടെന്‍ഷനായിരുന്നു. അമ്മക്ക് എന്തായിരിക്കും അസുഖം? അച്ഛന്റെ സംസാരത്തില്‍ നിന്ന് തന്നെ അമ്മക്ക് എന്തോ കാര്യമായ അസുഖമുണ്ടെന്ന് അവള്‍ മനസ്സിലാക്കിയിരുന്നു. അല്ലെങ്കില്‍ ഇത്ര സെന്റിമെന്റലായി അച്ഛന്‍ സംസാരിക്കാറില്ല. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ അച്ഛന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകള്‍. ഒരു വര്‍ഷത്തിനു ശേഷം കാണുന്ന മകളെ കണ്ടതും ആ ചുണ്ടുകള്‍ വിതുമ്പി. മകള്‍ അച്ഛനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.
കാര്‍ ഗേറ്റ് കടന്ന് വീട്ടുമുറ്റത്തെത്തിയിട്ടും അമ്മയെ പുറത്ത് കാണാത്തതില്‍ അവള്‍ക്ക് ആശങ്ക തോന്നി. അല്ലെങ്കില്‍ തന്നെക്കാത്ത് അച്ഛന്റെ കൂടെ എയര്‍പോര്‍ട്ടിലെത്താറുള്ളതാണ്. എന്താണ് പറ്റിയത് എന്റെ അമ്മക്ക്? അവളുടെ ഹൃദയം പിടഞ്ഞു.
കാറില്‍ നിന്നിറങ്ങിയതും അവള്‍ ഓടുകയായിരുന്നു. സ്റ്റെപ്പുകള്‍ കയറി അവള്‍ അച്ഛന്റേയും അമ്മയുടേയും ബെഡ്‌റൂമിലെത്തി.
അതാ കിടക്കയില്‍ ഒരു ക്ഷീണിച്ച രൂപം. ഇത് തന്റെ അമ്മ തന്നെയാണോ എന്ന് അവള്‍ക്ക് സംശയം തോന്നി. എത്ര പ്രസരിപ്പുള്ള മുഖവും ആരോഗ്യമുള്ള ശരീരവുമായിരുന്നു. ഇത്രപെട്ടെന്ന് ഇതെന്താണ് പറ്റിയത്? അമ്മ അപ്പോള്‍ നല്ല മയക്കത്തിലായിരുന്നു. അമ്മക്കെന്തോ മാരകമായ അസുഖം തന്നെ. എന്നാല്‍ അച്ഛന്‍ തന്നില്‍ നിന്ന് അതൊളിച്ചുവെക്കുകയാണ്.
പെട്ടെന്നോടിച്ചെന്ന് അവള്‍ അമ്മയെ കെട്ടിപ്പിടിച്ചു. അവളുടെ സാമീപ്യമൊന്നും പക്ഷേ അമ്മ അറിഞ്ഞില്ല. ഏറെ പ്രയത്നത്തിനുശേഷമാണ് കണ്ണുകള്‍ തുറന്നത്. മകളെ കണ്ടതും ആ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.
“അച്ഛാ, പറയൂ എന്താണ് എന്റെ അമ്മക്ക് പറ്റിയത്? എന്നില്‍ നിന്നും എന്തിനാണ് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നത്?” അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛന്റെ തോളിലേക്ക് ചാരി.
“മോളേ, അമ്മയ്ക്ക് പെട്ടെന്നാണ് ബി.പി. കൂടിയത്. രണ്ടു ദിവസം മുന്‍പ് ഹോസ്പിറ്റലില്‍ ചെന്നപ്പോഴാണ് അമ്മയുടെ രോഗത്തെപ്പറ്റി ഡോക്ടര്‍ വിശദീകരിച്ചത്. വളരെ പെട്ടെന്നാണ് അമ്മയുടെ ശരീരം ക്ഷീണിച്ചതും അതോടൊപ്പം പൂര്‍ണ്ണമായി തളര്‍ന്നതും. ഹോസ്പിറ്റലില്‍ കിടത്തിയിട്ടും കൂടുതല്‍ ഫലമൊന്നുമില്ലെന്ന് ഡോക്ടര്‍ തന്നെ പറഞ്ഞതിനാലാണ് അമ്മയെ വീട്ടിലെത്തിച്ചത്.” കൂടുതലൊന്നും പറയാതെ മകളെ വിട്ട് അച്ഛന്‍ പുറത്തേക്കിറങ്ങി.
അമ്മ കിടക്കുന്ന കട്ടിലിനോട് ചേര്‍ന്ന് കിടന്നിരുന്ന മറ്റൊരു കട്ടിലില്‍ അവള്‍ കയറിക്കിടന്നു. ജാക്കിനെ വിവരമറിയിച്ചാലോ? തന്നെ സഹായിക്കാന്‍ ആരുമില്ല. ചേട്ടന്‍ വീട്ടില്‍ വരാറേയില്ല എന്നാണ് അച്ഛന്‍ പറഞ്ഞത്. ഇനി എന്താണൊരു പോംവഴി?
പിന്നെ അവള്‍ കൂടുതലൊന്നും ആലോചിച്ചില്ല. അവള്‍ പെട്ടെന്ന് തന്നെ ജാക്കിനെ വിളിച്ച് നാട്ടിലെ സ്ഥിതിഗതികള്‍ അറിയിച്ചു. ഈ വിഷമഘട്ടത്തില്‍ അവളുടെ കൂടെ നില്‍ക്കാന്‍ കഴിവും തന്റേടവുമുള്ളയാള്‍ എന്തു കൊണ്ടും അവന്‍ തന്നെ.
ജാക്സണ്‍ രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ അവധിയെടുത്ത് നാട്ടിലെത്തി. ജാസ്മിനെ അവന്‍ ആശ്വസിപ്പിക്കുകയും ധൈര്യം നല്‍കുകയും ചെയ്തു. ഇതുകൂടാതെ കൊച്ചിയിലെ വളരെ പ്രസിദ്ധമായ നല്ലൊരു ഹോസ്പിറ്റലില്‍ത്തന്നെ അമ്മയെ അഡ്മിറ്റാക്കുകയും ചെയ്തു.
ജാക്കിന്റെ പെട്ടെന്നുള്ള വരവ് അച്ഛന് ഇഷ്ടമായില്ലെന്നു ജാസ്മിനു മനസ്സിലായി. അവരുടെ സ്നേഹബന്ധത്തേപ്പറ്റി അവള്‍ പറഞ്ഞിരുന്നെങ്കിലും പെട്ടെന്നതുള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അച്ഛന്‍. എന്നാല്‍ ജാക്കിന്റെ പിന്നീടുള്ള സഹായസഹകരണങ്ങളും പെരുമാറ്റവും മറ്റും അച്ഛന് ജാക്കിനോടുള്ള അകല്‍ച്ചയെ വളരെ പെട്ടെന്ന് തന്നെ കുറച്ചുകൊണ്ടുവരാന്‍ സഹായിച്ചു.
വളരെപ്പെട്ടെന്നാണ് അമ്മയുടെ അസുഖത്തിന് നല്ല മാറ്റം കണ്ടുതുടങ്ങിയത്. ആരുടെയെങ്കിലും സഹായത്തോടെ ബഡ്ഡില്‍ എഴുന്നേറ്റിരിക്കാമെന്നായിരിക്കുന്നു ഇപ്പോള്‍.
ഹോസ്പിറ്റലില്‍ നിന്നും ഒരാഴ്ചക്കുള്ളില്‍ത്തന്നെ അമ്മയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇനി നല്ല പരിചരണം ലഭിച്ചാല്‍ മാസങ്ങള്‍ക്കകം അമ്മ നടന്നുതുടങ്ങുമെന്ന് ഡോക്ടര്‍മാര്‍ അവര്‍ക്ക് ഉറപ്പ് നല്‍കി.
ജാക്കിന്റെ അവധി തീര്‍ന്നതിനാല്‍ അവന്‍ ഡല്‍ഹിക്ക് തിരികെ പോകുവാനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. അപ്പോഴാണ് ജസ്റ്റിന്‍ അവിടെ വന്നുകയറിയത്. അവിടത്തെ സംഭവവികാസങ്ങള്‍ നാട്ടുകാരില്‍ നിന്നും കേട്ടറിഞ്ഞുള്ള വരവാണ്.
“ഹലോ, ഞാന്‍ ജസ്റ്റിന്‍. നിങ്ങളുടെ സഹായസഹകരണങ്ങളേക്കുറിച്ചും എന്റെ പെങ്ങളോടുള്ള സ്നേഹത്തേക്കുറിച്ചുമെല്ലാം ഞാനറിഞ്ഞു.” അവന്‍ ഒന്നിരുത്തിമൂളിക്കൊണ്ട് ജാക്സണു കൈ കൊടുത്തു. ജാക്കിന്റെ കൈ ആ ഉരുക്കുമുഷ്ടികള്‍ക്കുള്ളില്‍ ഞെരുങ്ങി.
“നീ എന്റെ കൂടെ വരൂ. നമുക്കൊന്ന് ചുറ്റിയിട്ടുവരാം. എനിക്ക് നിന്നോടല്പം സംസാരിക്കാനുണ്ട്. നിങ്ങള്‍ തമ്മില്‍ പരിചയവും സ്നേഹവുമായ സ്ഥിതിക്ക് വിവാഹക്കാര്യങ്ങളേപ്പറ്റിയൊക്കെ ചിന്തിക്കേണ്ടേ?” ജസ്റ്റിന്‍ ജാക്കിന്റെ തോളില്‍ കൈ വെച്ചു കൊണ്ട് പറഞ്ഞു.
ജാസ്മിന് തന്റെ സഹോദരന്റെ ക്ഷണത്തിനുപിന്നിലുള്ള അപകടം മനസ്സിലായി. ഇതൊരു ഗൂഡതന്ത്രമാണ്. അവള്‍ അവരെ തടഞ്ഞു.
എന്നാല്‍ ജാസ്മിന്‍ തടഞ്ഞത് കൂട്ടാക്കാതെ ജാക്ക് ജസ്റ്റിന്റെ ഒപ്പം പുറത്തേക്കിറങ്ങി. എന്തായാലും കാര്യങ്ങളെല്ലാം പരസ്പരം സംസാരിക്കാതെ മനസ്സിനുള്ളിലെ ഈ അനിഷ്ടം മാറില്ലല്ലോ. നാട്ടുകാര്‍ എന്തെല്ലാമാണ് പറഞ്ഞിരിക്കുന്നതെന്നാര്‍ക്കറിയാം.
അവര്‍ രണ്ടുപേരും കായല്‍ക്കരയിലൂടെ നടന്നു. ജസ്റ്റിന്‍ അവിടെ കെട്ടിയിട്ടിരുന്ന ഒരു ബോട്ടില്‍ കയറിയിരുന്ന് അതിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തു. ജാക്ക് ഒന്ന് മടിച്ചെങ്കിലും ജസ്റ്റിന്‍ ഇരുന്ന സീറ്റിന്റെ എതിര്‍വശമുള്ള സീറ്റില്‍ അവനും കയറിയിരുന്നു.
ബോട്ട് ഒരിരമ്പലോടെ ഓളങ്ങള്‍ കീറിമുറിച്ചുകൊണ്ട് കായലിനു നടുവിലൂടെ കുതിച്ചുനീങ്ങി. കര അകന്നകന്ന് അപ്രത്യക്ഷമായി.
“നിന്റെ പേര് ജാക്സണെന്നാണല്ലേ?” ജസ്റ്റിന്‍ ആദ്യത്തെ ചോദ്യം തൊടുത്തുവിട്ടു.
“അതെ” ജാക്സണ്‍ തലകുലുക്കി.
“നിനക്കെന്താണ് എന്റെ വീട്ടില്‍ കാര്യം.” അവന്‍ നെറ്റി ചുളിച്ച് പുരികക്കൊടികള്‍ വളച്ചുകൊണ്ട് ചോദിച്ചു. ആ മുഖത്ത് ക്രൌര്യം മുറ്റിനിന്നിരുന്നു.
“ഞാനും ജാസ്മിനും സ്നേഹത്തിലാണ്.” ഉള്ളില്‍ ചെറിയ ഭയം തോന്നിയെങ്കിലും അവന്‍ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.
“അപ്പോള്‍ നീ എന്റെ പെങ്ങളെ വഴിതെറ്റിച്ചേ അടങ്ങൂ അല്ലേ? ഈ കായലിന്റെ ആഴം അറിയാന്‍ നിനക്കത്ര ആഗ്രഹമാണല്ലേ?” ജസ്റ്റിന്‍ ക്രൂരമായി ചിരിച്ചു.
ജാക്ക് ഭയപ്പാടോടെ ചുറ്റും നോക്കി. എവിടെയും വെള്ളം മാത്രം. കര വളരെ ദൂരെക്കാണാം. കാര്യങ്ങള്‍ സംസാരിച്ച് തീര്‍ക്കാമെന്നുവെച്ച താന്‍ ഒരു വിഡ്ഡിതന്നെ. ഇപ്പോള്‍ തന്റെ ജീവന്‍ തന്നെ അപകടത്തിലാണ്. എങ്കിലും ഉള്ളില്‍ നിറഞ്ഞ ഭയം അവന്‍ പുറത്തുകാട്ടിയില്ല.
അടുത്ത നിമിഷം തന്റെ ഇരിപ്പിടത്തില്‍ നിന്നും ചാടിയെഴുന്നേറ്റ ജസ്റ്റിന്‍ ജാക്കിന്റെ നേരെ ഒരു ഈറ്റപ്പുലിയെപ്പോലെ കുതിച്ചുചാടി. ബോട്ട് വല്ലാതെ ഉലഞ്ഞു. പെട്ടെന്നുള്ള ആക്രമണത്തില്‍ ജാക്ക് വിരണ്ടുപോയി.
“ജസ്റ്റിന്‍, പ്ലീസ് ഞാന്‍ പറയുന്നതൊന്ന് കേള്‍ക്കൂ, എന്നെ ഒന്നും ചെയ്യരുത്.” മരണം മുന്നില്‍ക്കണ്ട ജാക്ക് വെപ്രാളത്തോടെ പറഞ്ഞു. ജസ്റ്റിന്‍ പക്ഷേ ഇതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറല്ലായിരുന്നു.
ജസ്റ്റിന്റെ കൈകളില്‍ കിടന്ന് ജാക്ക് പിടഞ്ഞു. ബലം പ്രയോഗിച്ച് ആ കരുത്തുറ്റ പിടി വിടുവിക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല.
തന്നെ കായലില്‍ തള്ളാനാണ് ജസ്റ്റിന്റെ ശ്രമമെന്ന് ജാക്കിന് മനസ്സിലായി. ഇനി രക്ഷപ്പെടാന്‍ ഒരു വഴിയും കാണുന്നില്ല.
അടുത്ത നിമിഷം! അരയിലെ ഉറയില്‍ നിന്നും ഊരിയെടുത്ത കഠാരയുമായി ജസ്റ്റിന്‍ ജാക്കിനെ ആക്രമിച്ചു. ആദ്യത്തെ കുത്ത് ജാക്കിന്റെ കയ്യില്‍ത്തന്നെ തറഞ്ഞുകയറി. അവിടെ നിന്നും രക്തം ചീറ്റാന്‍ തുടങ്ങി. വര്‍ദ്ധിച്ച ദേഷ്യത്തോടെ അവന്‍ രണ്ടാമതും കഠാര ആഞ്ഞുവീശി. ഇത്തവണ ജാക്കിന്റെ നെഞ്ചിനുനേരെ വന്ന കുത്ത് ഭാഗ്യവശാല്‍ ബോട്ട് പാളിയതിനാല്‍ ഒരു ചെറിയ പോറല്‍ ഏല്‍പ്പിച്ചേയുള്ളൂ. എന്നാല്‍ മൂന്നാമത് വന്ന കുത്തില്‍ നിന്നും രക്ഷനേടാന്‍ വേണ്ടി ഒഴിഞ്ഞുമാറിയ ജാക്ക് ജസ്റ്റിന്റെ കൈക്ക് ആഞ്ഞൊരു തട്ട് തട്ടി. പെട്ടെന്ന് ബാലന്‍സ് തെറ്റിയ ജസ്റ്റിനെ ജാക്ക് കായലിലേക്ക് ആഞ്ഞുതള്ളി.
ഒരലര്‍ച്ചയോടെ കായലില്‍ പതിച്ച ജസ്റ്റിന്‍ ബോട്ടിന്റെ ഒരരുകില്‍ പിടിച്ചെങ്കിലും ജാക്ക് കിട്ടിയ അവസരം പാഴാക്കാതെ അവന്റെ മുഖം ലക്ഷയമാക്കി ചവിട്ടി. അവന്‍ വെള്ളത്തിലേക്ക് തന്നെ തെറിച്ചുവീണു. സമനില വീണ്ടെടുത്ത ജാക്ക് ബോട്ട് കരയിലേക്ക് തിരിച്ചുവിട്ടു. ജസ്റ്റിന്‍ എതിര്‍ദിശയിലേക്ക് നീന്തിത്തുടങ്ങി.
ശരീരത്തില്‍ നിന്നും വളരെയേറെ രക്തം നഷ്ടപ്പെട്ട ജാക്ക് ഒരു വിധത്തിലാണ് വീട്ടിലെത്തിയത്. മുറ്റത്തേക്ക് കയറിയതും അവന്‍ ബോധം നശിച്ച് വീഴുകയായിരുന്നു. ജാസ്മിനും അച്ഛനും കൂടി ജാക്കിനെ പെട്ടെന്ന് ഹോസ്പിറ്റലിലെത്തിച്ചു. ഡ്രസ്സിംഗിനും ഗ്ലൂക്കോസ് ഡ്രിപ്പിനും ശേഷം ഏതാനും മണിക്കൂറുകള്‍ വിശ്രമിച്ചിട്ട് അവര്‍ ഹോസ്പിറ്റല്‍ വിട്ടു.
ജാക്കിനും ജാസ്മിനും പിന്നീട് അവിടെ കഴിയാനുള്ള മാനസികാവസ്ഥ തീരെയില്ലായിരുന്നു. കാരണം ഏതുനിമിഷവും ജസ്റ്റിനെ അവര്‍ പ്രതീക്ഷിച്ചു. വര്‍ദ്ധിച്ച വീര്യത്തോടെ അവന്‍ ഇനിയൊരു ആക്രമണത്തിനു തുനിയുന്നതിനു മുന്‍പ് ഡല്‍ഹിക്ക് തിരികെ പോകാനുള്ള പ്ലാനിലായിരുന്നു ഇരുവരും.
എന്നാല്‍ ജാസ്മിന്റെ അച്ഛനും അമ്മയും അവരുടെ വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. പിന്നീടുള്ള കാര്യങ്ങള്‍ വളരെ പെട്ടെന്നായിരുന്നു. ജാക്സന്റേയും ജാസ്മിന്റേയും വിവാഹം വളരെ ചുരുക്കം സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ നടത്തപ്പെട്ടു.
“എല്ലാം എടുത്തുവെച്ചോ മോളേ?” ഓടിനടന്ന് ഓരോ കാര്യങ്ങളും ചെയ്തുകൊണ്ടിരുന്ന അമ്മ മകള്‍ക്കുവേണ്ടി ഇഷ്ടവിഭവങ്ങള്‍ ഒരുക്കുന്നതിലും പാക്ക് ചെയ്യുന്നതിലുമുള്ള തിരക്കിലായിരുന്നു.
വെള്ളയില്‍ വലിയ പുള്ളിക്കുത്തുകളുള്ള മനോഹരമായ ഒരു സാരി ധരിച്ച് ജാസ്മിന്‍ പുറത്തേക്ക് വന്നു. ആ വേഷത്തില്‍ അവള്‍ പൂര്‍വ്വാധികം സുന്ദരിയായി കാണപ്പെട്ടു.
ജാക്ക് ഒരു നിമിഷം അവളെ നിര്‍ന്നിമേഷം നോക്കി നിന്നുപോയി.
എയര്‍ ഇന്ത്യാ വിമാനം കൊച്ചിയില്‍ നിന്നും പറന്നുയരുമ്പോള്‍ അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം അനന്തവിഹായസ്സിലേക്ക് അവരോടൊപ്പം പറന്നുയരുകയായിരുന്നു.
തന്റെ മാറിടത്തില്‍ ചാരിക്കിടക്കുന്ന പ്രിയതമയെ കരവലയത്തിലാക്കുമ്പോള്‍ ജാക്സണു സ്വര്‍ഗ്ഗം കിട്ടിയ പ്രതീതിയായിരുന്നു.
ഒരു ട്രേയില്‍ നിറയെ ടോഫിയുമായി വന്ന എയര്‍ഹോസ്റ്റസിനെ നോക്കി അവന്‍ കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു.
“കൂടുതല്‍ മധുരം കഴിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണ്.”
ജാസ്മിന്‍ ജാക്ക് പറഞ്ഞത് കേട്ടില്ല. അവരെ രണ്ടുപേരേയും മാറിമാറി നോക്കിയ ജാസ്മിന് അവര്‍ പരസ്പരം നോക്കി ചിരിച്ചതെന്തിനായിരുന്നെന്ന് മാത്രം മനസ്സിലായില്ല.
Showing posts with label കഥ. Show all posts

Monday, June 25, 2007
Friday, March 9, 2007
ഭീകരരാത്രി
Wednesday, October 04, 2006
സുരേഷ് കാലുകള്‍ നീട്ടിവലിച്ചു നടന്നു. ഇനിയും വനത്തിലൂടെ കിലോമീറ്ററുകള്‍ നടന്നാലേ ഇരുട്ടുന്നതിനു മുന്‍പ് നാണുവാശാന്റെ വീട്ടിലെത്താന്‍ കഴിയൂ. പോകുന്ന വഴിയെല്ലാം പലവിധ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. ഒരു തവണ ഒരു പറ്റം കാട്ടാനകളുടെ മുന്‍പില്‍ ചെന്നുപെട്ടതാണ്. അവ കാട്ടിലെ വഴിത്താരയില്‍ നിശ്ശബ്ദം നില്‍ക്കുകയായിരുന്നു. ഒരു വളവ് തിരിഞ്ഞതും ആനകളുടെ ചിന്നം വിളിയും ഒപ്പം തുമ്പിക്കൈ ചുഴറ്റിവീശിക്കോണ്ടുള്ള വരവും കണ്ടപ്പോള്‍ പകുതി ജീവന്‍ പോയി. അവിടെ നിന്നും കാട്ടിലൂടെ കുറെ ദൂരം ഓടി. കാരമുള്ളിട്ട് വലിച്ച് ദേഹം മുഴുവന്‍ ചോര ഒഴുകുന്നു. വഴിയില്‍ കണ്ട അരുവിയില്‍ നിന്നും കുറെ വെള്ളം കുടിച്ച് അല്‍പ്പസമയം അതിന്റെ കരയില്‍ വിശ്രമിച്ചതിനു ശേഷമാണ് അവന്‍ വീണ്ടും യാത്ര തുടര്‍ന്നത്. ഉച്ചയ്ക്കുള്ള ആ യാത്ര ഏതായാലും ഒഴിവാക്കാമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. പകുതി ദൂരം വഴി പിന്നിട്ടു. നേരം സന്ധ്യയാകുന്നു. ഓട്ടത്തിനിടയില്‍ കയ്യില്‍ കരുതിയിരുന്ന ടോര്‍ച്ചും ഒരു ഉറപ്പിന് കരുതിയിരുന്ന കഠാരയും നഷ്ടപ്പെട്ടു. കഠാര കാട്ടിലൂടെ യാത്ര പോകുമ്പോഴെല്ലാം അവന്‍ കൂടെ കരുതാറുള്ളതാണ്.
നാണുവാശാന്റെ വീട്ടിലേക്ക് ഇനിയും അഞ്ച് കിലോമീറ്റര്‍ എങ്കിലും നടക്കണം. ഇനിയുള്ളത് അതിഘോരവനമാണ്. അത് കടന്ന് കിട്ടിയാല്‍ നാട്ടുമ്പുറമായി. പക്ഷേ ഇരുട്ടു കട്ടപിടിച്ച ആ ദുര്‍ക്കടമായ കാട്ടുവഴിയിലൂടെയുള്ള നടത്തം അവന്റെ ഹൃദയമിടിപ്പിന്റെ വേഗത ഇരട്ടിയാക്കി.
മങ്ങിയ വെളിച്ചത്തില്‍ അല്പം മുന്‍പിലായി എന്തോ ഒരു രൂപം നടന്ന് നീങ്ങുന്നത് അവന്‍ കണ്ടു. എന്താണെന്ന് മനസ്സിലാകുന്നില്ല. ആ രൂപത്തിന്റെ വേഗതക്കൊപ്പം അവനും നടത്തം പതുക്കെയാക്കി. അവന്റെ മനസ്സില്‍ ഭയത്തിന്റെ വിഷനാഗങ്ങള്‍ പത്തിവിടര്‍ത്തിയാടാന്‍ തുടങ്ങി. വെളിച്ചമില്ലാതെ ബാക്കി ദൂരം എങ്ങിനെ താണ്ടും. അവന്റെ ശരീരം ആകെ വിറക്കാന്‍ തുടങ്ങി. വിയര്‍ത്തൊഴുകി. എല്ലാ ദൈവങ്ങളേയും വിളിച്ച് അവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് മുന്നോട്ടു മെല്ലെ നടന്നുകൊണ്ടിരുന്നു.
“ഠേ....” തൊട്ടുമുന്‍പില്‍ ഒരു വല്ലാത്ത ശബ്ദത്തോടെ എന്തോ വന്നുവീണു. അവന്‍ അമ്പരന്ന് അല്പനേരം നിന്നു. ഇനി എന്ത് ചെയ്യും? മുന്നോട്ട് പോവണമോ അതോ തിരിച്ചുപോവണമോ? അവന്‍ മറ്റൊരു കാര്യം കൂടി ശ്രദ്ധിച്ചു. മുന്നില്‍ നടന്നിരുന്ന രൂപം നിശ്ചലമാണ്. പെട്ടെന്ന് ഒരു ശ്മശാന മൂകത. ഒരു ശബ്ദവുമില്ല. ആ മൂകമായ അവസ്ഥ അവനെ ഒന്നുകൂടി ഞെട്ടിച്ചുകളഞ്ഞു. എന്തോ അനര്‍ത്ഥങ്ങള്‍ വരാനുള്ളതിന്റെ മുന്നോടി ആയിരിക്കുമോ?
അതാ എന്തോ ഇഴഞ്ഞുപോകുന്ന ശബ്ദം. അവന്റെ സുഹൃത്ത് ദിനേശന്‍ പലതവണ പറഞ്ഞ് കേട്ടിട്ടുള്ളതാണ് കാട്ടില്‍ മലമ്പാമ്പുള്ള കാര്യം. അവ മനുഷ്യനെ കിട്ടിയാല്‍ വിടില്ല. അവന്‍ അടുത്ത് കണ്ട ഒരു മരത്തില്‍ പെട്ടെന്ന് വലിഞ്ഞുകയറി.
വീശിയടിക്കുന്ന കാറ്റില്‍ കാട്ടാനയുടെ ചൂര് അവന്റെ മൂക്കിലെത്തി. ഈശ്വരാ... ഏത് നേരത്താണ് താന്‍ വീട്ടില്‍ നിന്നും ഇറങ്ങി പുറപ്പെട്ടത്. അച്ഛനും ചേട്ടനും തനിയെ പോവേണ്ടന്ന് തന്നോട് പറഞ്ഞതായിരുന്നു. നാണുവാശാനെ വിളിക്കാന്‍ സാധാരണ പോവാറ് ഏട്ടനാണ്. താന്‍ ഇന്ന് ഇറങ്ങിപ്പുറപ്പെട്ടത് നാണുവാശാന്റെ മുന്‍പില്‍ വലിയ ആളാവാന്‍ കൂടിയായിരുന്നു. കാരണം നാണുവാശാന്റെ കീഴില്‍ കളരിയഭ്യാസം പഠിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസമായെങ്കിലും ആശാന്റെ പ്രതീക്ഷക്കൊത്തുയരാന്‍ അവനായിരുന്നില്ല. കൂടെ പഠിക്കുന്നവരെല്ലാം എത്ര പെട്ടെന്നാണ് ഓരോന്നും പഠിക്കുന്നത്. കോളേജവധിക്കാലത്ത് കളരിയഭ്യാസം പഠിക്കാന്‍ അച്ഛന്റെ ഗുരുവായ നാണുവാശാനോട് താന്‍ തന്നെയാണ് ആഗ്രഹം അറിയിച്ചത്. ആശാനെ ആഴ്ചയില്‍ രണ്ട് ദിവസം പഠനത്തിനായി വീട്ടിലേക്ക് കൊണ്ടുവരേണ്ടത് ചേട്ടന്റെ കടമയായിരുന്നു. ആശാന്‍ വീട്ടില്‍ താമസിച്ച് പഠിപ്പിച്ചുകഴിഞ്ഞാല്‍ ചേട്ടന്‍ തിരിച്ചുകൊണ്ടാക്കും. കളരിയഭ്യാസത്തിന്റെ ബാല്യപാഠങ്ങളായ ചുവടുകള്‍ എല്ലാം താന്‍ പഠിച്ചുവരുന്നതേയുള്ളൂ.
അതാ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു. കട്ടപിടിച്ച ഇരുട്ടുപോലെ ഒരു കൂറ്റന്‍ ഒറ്റയാന്‍! അത് സുരേഷ് ഇരുന്ന മരം ലക്ഷയം വച്ചാണ് വരുന്നത്! അവന്‍ സര്‍വ്വ ദൈവങ്ങളേയും വിളിച്ചുകൊണ്ട് കുറേക്കൂടി മുകളിലേക്ക് വലിഞ്ഞുകയറി. മനുഷ്യന്റെ ഗന്ധം മനസ്സിലാക്കിയ ഒറ്റയാന്‍ മരത്തിന്റെ താഴെ നിലകൊണ്ടു. അത് മരത്തില്‍ മസ്തകം കൊണ്ടാഞ്ഞിടിച്ച് ഉറക്കെ ചിന്നം വിളിച്ചു. സുരേഷ് താഴെ വീഴാതെ മരത്തില്‍ കെട്ടിപ്പിടിച്ച് തൂങ്ങിക്കിടന്നു.
ഒരു കൊള്ളിയാന്‍ മിന്നി. അതോടൊപ്പം ചെവിയടപ്പിക്കുന്ന ഭയങ്കര ഇടിനാദം. ആഞ്ഞടിക്കുന്ന കാറ്റ്. ചരല്‍ക്കല്ലു വാരി വിതറും പോലെ മഴ ആര്‍ത്തലച്ചുപെയ്യാന്‍ തുടങ്ങി. ഘോരവനമധ്യത്തില്‍ കൂരിരുട്ടുള്ള രാത്രിയില്‍ കാട്ടാനയുടെ കയ്യിലകപ്പെട്ട താന്‍ ഏതുസമയത്തും മരത്തില്‍ നിന്നും താഴെ പതിക്കാവുന്ന മട്ടില്‍ മഴനനഞ്ഞ് മരത്തില്‍ തൂങ്ങിക്കിടക്കുന്നു. അല്‍പ്പസമയത്തിനകം ഒറ്റയാന്‍ ഈ മരം മറിച്ചിടും. അതോടെ തന്റെ മരണം ഉറപ്പാണ്. അവന്‍ രണ്ടുകണ്ണും അടച്ച് മരണത്തെ മുന്നില്‍ കണ്ട് സര്‍വ്വദൈവങ്ങളേയും വിളിച്ച് പ്രാര്‍ത്ഥിച്ച് പേടിച്ചുവിറച്ച് കിടന്നു.
അകലെയെവിടെയോ ഒരു കാട്ടുപൂച്ചയുടെ കരച്ചില്‍. ഒരു കടവാവല്‍ അവന്റെ തലയില്‍ വന്നിടിച്ചിട്ട് പറന്ന് പോയി. പെട്ടെന്നുള്ള പരിഭ്രമത്താല്‍ സുരേഷിന്റെ കൈകള്‍ താനേ അയഞ്ഞു. അവന്‍ ഒരലര്‍ച്ചയോടെ താഴേക്കു പതിച്ചു. കാട്ടാനയുടെ മുന്‍പില്‍ത്തന്നെ.
പെട്ടെന്ന് തോന്നിയ ഒരു ഉള്‍പ്രേരണയാല്‍ അവന്‍ ചാടിയെണീറ്റ് ആനയുടെ കാലിനിടയിലൂടെ ഓടി. പരിസരബോധമില്ലാതെ ഓടിയ സുരേഷ് താന്‍ ഓടുന്നത് ഒരു അഗാധമായ പുഴയുടെ അടുത്തുകൂടിയാണെന്ന് അവന് മനസ്സിലായില്ല. ഒരു നിമിഷം.. അവന്റെ കാലുകള്‍ തെന്നി. അവന്‍ ഒരു അലര്‍ച്ചയോടെ ആ പുഴയിലേക്ക് വീണു. കൂരിരുട്ടില്‍ അവന്‍ ചെന്നുവീണത് കുതിച്ചൊഴുകുന്ന പുഴയുടെ ആഴമേറിയ കയത്തിലായിരുന്നു. നീന്തല്‍ അറിയാമായിരുന്ന അവന്‍ ദിക്കറിയാതെ നീന്തിത്തുടങ്ങി. ഏതോ ഒരു വൃക്ഷക്കൊമ്പില്‍ അവന് പിടിത്തം കിട്ടി. അവിടെ അവന്‍ മെല്ലെ പിടിച്ചുകയറി. തന്റെ അവസാനം അടുത്തെന്ന് അവന്‍ കരുതി. ആര്‍ത്തലച്ചൊഴുകുന്ന പുഴയുടെ നടുവില്‍ അവന്‍. ഇനി എങ്ങോട്ടെന്നില്ലാതെ നീന്തുകയേ മാര്‍ഗ്ഗമുള്ളൂ.
മെല്ലെ ഒഴുക്കിനനുകൂലമായി അവന്‍ നീന്തിത്തുടങ്ങി. കാലുകള്‍ കുഴയുന്നു. അവന്‍ ഇടയ്ക്കിടെ മുങ്ങിത്താഴ്ന്നു കൊണ്ടിരുന്നു. എന്നാല്‍ ഇടയ്ക്ക് എപ്പോഴോ അവന്റെ പാദം നിലത്ത് സ്പര്‍ശിച്ചപ്പോള്‍ അവന്‍ കരയിലേക്ക് വലിഞ്ഞുകയറി.
വഴിതെറ്റിയ സുരേഷ് കാട്ടിലൂടെ മഴയത്ത് യാത്ര തുടര്‍ന്നു. അതാ അങ്ങകലെ ഒരു ചെറിയ പ്രകാശം. അവന്റെ മനസ്സില്‍ പ്രതീക്ഷകള്‍ മൊട്ടിട്ടു.
അവന്‍ അവസാനം എത്തിപ്പെട്ടത് അവന് പോകേണ്ട ഗ്രാമത്തില്‍ തന്നെയായിരുന്നു. അവിടെക്കണ്ട വീട്ടുകാരുടെ സഹായത്തോടെ അവന്‍ നാണുവാശാന്റെ വീട്ടിലെത്തി. ഉണ്ടായ സംഭവങ്ങള്‍ വിശദീകരിച്ചു. അപ്പോഴും അവന്റെ കണ്ണുകള്‍ എന്തോ കണ്ട് ഭയന്നെന്നപോലെ പുറത്തേക്ക് തുറിച്ചുനോക്കിക്കൊണ്ടിരുന്നു.
ഈ സംഭവത്തിനുശേഷം സുരേഷ് ഒരിക്കലും തനിയെ ആ ഘോരവനത്തിലൂടെ യാത്ര ചെയ്തിട്ടില്ല. മാത്രമല്ല നാണുവാശാന്റെ മുന്‍പില്‍ വലിയ ആളാവണമെന്ന ചിന്ത അതോടെ അവന്‍ ഉപേക്ഷിക്കുകയും ചെയ്തു.
- മാത്യു -
posted by മഴത്തുള്ളി @ 4:18 AM
12 Comments:
At 3:42 AM, മഴതàµà´¤àµà´³àµà´³à´¿ à´à´àµà´à´¿à´¨àµ പറà´àµà´àµ…
പുതിയൊരു പോസ്റ്റ് വീണ്ടും. വായിച്ചിട്ട് അഭിപ്രായം പറയുമല്ലോ?
ഇതൊരു സംഭവകഥയല്ലെങ്കിലും ഇതില്‍ വിവരിച്ച പല അപകടങ്ങളും പലര്‍ക്കും പറ്റിയിട്ടുള്ളതായി അറിയാം. അപ്പോള്‍ തോന്നി ഇങ്ങനെയൊരു പോസ്റ്റ് ആകാമെന്ന്. കമന്റുകള്‍ പ്രതീക്ഷിക്കട്ടെ.
At 3:53 AM, à´à´àµà´à´¾à´¸àµ à´à´àµà´à´¿à´¨àµ പറà´àµà´àµ…
കഥയെഴുതിയ രീതി ഇഷ്ടപ്പെട്ടു. പക്ഷെ മലയാളിയുടേതായ രീതിയില്‍ വായിച്ചുവരുമ്പോള്‍ കുറേ പൊരുത്തക്കേടുകള്‍. ഇനിയും എഴുതണം, അപ്പൊ ഇനിയും നന്നാവും. ആശംസകള്‍
At 4:37 AM, മഴതàµà´¤àµà´³àµà´³à´¿ à´à´àµà´à´¿à´¨àµ പറà´àµà´àµ…
ഇക്കാസ് : കമന്റിനു വളരെ നന്ദി. അതോടൊപ്പം പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പറഞ്ഞതും ഇനിയും എഴുതണമെന്ന് പറഞ്ഞതും മനസ്സില്‍ കൊണ്ടു. അതിന് ഒരായിരം നന്ദി.
ചിലര്‍ എഴുതുന്നത് വായിക്കാന്‍ നല്ല സുഖമുണ്ട്. ഞാന്‍ എഴുതുന്നതിന് ആ ഒഴുക്കില്ല എന്ന് തോന്നാറുണ്ട്. പിന്നെ തുടങ്ങിയല്ലേയുള്ളൂ. ഇനിയും ശ്രദ്ധിക്കാം.
At 4:52 AM, à´®àµà´²àµà´²à´ªàµà´ªàµ à´à´àµà´à´¿à´¨àµ പറà´àµà´àµ…
പ്രൊഫൈലിലെ പടം മത്രം എവിടെയോ കണ്ടപ്പോള്‍ പപ്പടം ആണോ എന്നു സംശയിച്ചു.
നിറം മഞ്ഞ ആയതു കൊണ്ടോ ? അതോ ?
At 5:20 AM, മഴതàµà´¤àµà´³àµà´³à´¿ à´à´àµà´à´¿à´¨àµ പറà´àµà´àµ…
മുല്ലപ്പൂ, 2 കമന്റും വായിച്ചു നന്ദി.
മുല്ലപ്പൂവിന് പപ്പടം അത്ര ഇഷ്ടമായിട്ടായിരിക്കും അങ്ങനെ തോന്നിയത്. എന്നാലും ആരാ പറഞ്ഞത് പപ്പടത്തിന് ഇത്ര മഞ്ഞ നിറമാണെന്ന്? ;-)
At 5:46 AM, മഴതàµà´¤àµà´³àµà´³à´¿ à´à´àµà´à´¿à´¨àµ പറà´àµà´àµ…
മുല്ലപ്പൂ, പപ്പടം ഇഷ്ടമാണെങ്കില്‍ ഇവിടെ
പപ്പടം ഉണ്ട്. ആ പുട്ടും പഴങ്ങളും വച്ചിട്ടു പപ്പടം മാത്രം കഴിച്ചോളൂ. ;-)
At 5:57 AM, à´®àµà´²àµà´²à´ªàµà´ªàµ à´à´àµà´à´¿à´¨àµ പറà´àµà´àµ…
ഈശ്വരാ,
ഈ പുട്ടും പഴോം ഇവിടെ ഇങ്ങനെ വെയ്ക്കല്ലേ.
ഇവിടെ ഒരു പുട്ടു ഫാന്‍ അസ്സോസിയേഷന്‍ തന്നെ ഉണ്ട്.
ഇനി പ്ലേറ്റ് പോലും നോക്കേണ്ട.
At 6:08 AM, മഴതàµà´¤àµà´³àµà´³à´¿ à´à´àµà´à´¿à´¨àµ പറà´àµà´àµ…
അയ്യോ മുല്ലപ്പൂ, ഇതു നേരത്തെ പറയാന്‍ വയ്യായിരുന്നോ? ഞാന്‍ ഇതിപ്പോഴാ കാണുന്നത്. ഇതറിഞ്ഞിരുന്നേല്‍ പപ്പടം തന്നെ വെയ്ക്കാമായിരുന്നു. ഇനി പപ്പട ഫാന്‍സ് അസോസിയേഷന്‍ ഉണ്ടോ ആവോ.
അയ്യോ എന്റെ പ്ലേറ്റും പോയോ.. കഷ്ടം. :-(
At 9:42 PM, വലàµà´¯à´®àµà´®à´¾à´¯à´¿ à´à´àµà´à´¿à´¨àµ പറà´àµà´àµ…
പേരു കണ്ടപ്പോള്‍ തന്നെ പേടിച്ച് പോയി.എന്തായാലും പേന താഴെ വെക്കാതെ എഴുത്തു തുടരട്ടെ
At 11:29 PM, ബിà´àµà´¯àµâ à´®àµà´¹à´¨àµâ à´à´àµà´à´¿à´¨àµ പറà´àµà´àµ…
മാത്യൂ,
കഥ ഇപ്പോഴാണ് കണ്ടത്,
ഇക്കാസ്സ് പറഞ്ഞതുപോലെ, വായിച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഒരു "ഇത്"......കഥയുടെ അവസാനം ഒരു ബാലരമ കഥ അവസാനിക്കുന്നതുപോലെയായി....
ഇനിയും എഴുതണം...എഴുതി തെളിയണം...എന്നാലെ താങ്കള്‍ പറഞ്ഞ ആ ഒഴുക്ക് വരുകയുള്ളൂ...
അടുത്തത് ഉടനെ പ്രതീക്ഷിക്കുന്നു....
-ബിജോയ്
At 11:37 PM, മഴതàµà´¤àµà´³àµà´³à´¿ à´à´àµà´à´¿à´¨àµ പറà´àµà´àµ…
വല്യമ്മായി, വെറുതെ ഒന്നു നോക്കിയതാ ഭീകരമായി വല്ലതും എഴുതാന്‍ കഴിയുമോ എന്ന് ;)
ബിജോയ്, എന്തോ കുറെ എഴുതിക്കഴിഞ്ഞപ്പോള്‍ ഒന്നും കിട്ടിയില്ല ;) അപ്പോള്‍ ഒരു ഫുള്‍സ്റ്റോപ്പിട്ടു. :)
ഇനിയും ശ്രമിക്കാം.
At 10:55 PM, à´à´±à´¨à´¾à´à´¨àµâ à´à´àµà´à´¿à´¨àµ പറà´àµà´àµ…
കോടാനുകോടി നക്ഷത്രങ്ങളെന്ന പോലെ മിന്നിതിളങ്ങി വിരാജിക്കുന്ന ബ്ലോഗുകളുടെയിടയില്‍ അലയുന്നതിനിടയില്‍ ഇവിടേയും ഒന്ന് വന്ന് നോക്കനിടയായി. ആരോ പിടിച്ചിരുത്തിയ പോലെ തിരിച്ചുടനെ പോരാന്‍ തോന്നിയില്ല. മഴത്തുള്ളികള്‍ ചിന്നം പിന്നം പെയ്യട്ടെയിനിയും..

ജീവിതയാത്ര
Tuesday, September 26, 2006
വാതിലില്‍ വീണ്ടും ആരോ മുട്ടി. വിനു അത് കേട്ടിട്ടും കേട്ട ഭാവം നടിച്ചില്ല. പക്ഷേ വാതിലില്‍ വീണ്ടും മുട്ട് തുടര്‍ന്നു കൊണ്ടേയിരുന്നു. അവന്റെ അച്‌ഛനും അമ്മയും അനിയത്തിയും അപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈ സമയത്ത് ആര് വരാനാണ്? അപ്പോള്‍ സമയം ഉച്ച കഴിഞ്ഞിരുന്നു. അവന്‍ ഒന്നു മയങ്ങാനുള്ള ശ്രമത്തിലായിരുന്നു.
വിനുവിന് 20 വയസ്സാണ്. ചെറുപ്പത്തിലേ പോളിയോ പിടിപെട്ടു. മാത്രമല്ല അവന്റെ കണ്ണിനും കാഴ്ചശക്തി വളരെ കുറവാണ്.
ദേഷ്യത്തോടെ അവന്‍ വീല്‍ചെയര്‍ ഉരുട്ടി ചെന്ന് വാതില്‍ തുറന്നു. പക്ഷേ ആരും വെളിയില്‍ ഉണ്ടായിരുന്നില്ല.
“ആരാണ് വാതിലില്‍ മുട്ടിയത്”.. അവന്‍ ചോദിച്ചു.
“ഞാനാണ്”.. ഒരു പെണ്‍കുട്ടിയുടെ സ്വരം ഉയര്‍ന്നുകേട്ടു. വിനു ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.
പന്ത്രണ്ടോ പതിനാലോ വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി.
“ഞാന്‍ അകത്തേക്ക് വന്നോട്ടേ..” അവള്‍ അവനോട് ചോദിച്ചു.
അവന് പെട്ടെന്ന് ദേഷ്യമാണ് വന്നത്. ഒന്നുറങ്ങാനുള്ള അവസരം നഷ്ടമാക്കിയ പെണ്‍കുട്ടിയെ അവന്‍ ദേഷ്യത്തോടെ നോക്കി. ഒപ്പം തന്നെ അവളെക്കുറിച്ചറിയാന്‍ മനസ്സില്‍ ഒരു നേരിയ ആഗ്രഹവും തോന്നി.
“എന്താണ് നിനക്ക് വേണ്ടത്?”
“ക്ഷമിക്കണം, എന്റെ പേര് വീണ. എന്റെ വീട് 4 - 5 വീടുകള്‍ക്കപ്പുറമാണ്. അച്ഛന് ഈ നഗരത്തിലേക്ക് മാറ്റം കിട്ടി. അതിനാല്‍ ഈയിടെയാണ് ഞങ്ങള്‍ ഈ നഗരത്തിലേക്ക് താമസം മാറ്റിയത്. താങ്കളുടെ കയ്യില്‍ പലപ്പോഴും ഒരു വയലിന്‍ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. അപ്പോള്‍ അതൊന്ന് പഠിക്കണമെന്ന് തോന്നി.”
അവന്റെ മുഖത്ത് വീണ്ടും ദേഷ്യം ഇരച്ചുകയറി.
“ഇല്ല, എനിക്ക് നിന്നെ പഠിപ്പിക്കാനാവില്ല.” അവന്‍ ഇതു പറഞ്ഞിട്ട് വാതില്‍ വലിച്ചടച്ചു.
വാതിലില്‍ വീണ്ടും മുട്ടുന്ന ശബ്ദം. അത് നിര്‍ത്താതെ തുടര്‍ന്നു.
ദേഷ്യത്തോടെ അവന്‍ വീണ്ടും വാതില്‍ തുറന്നു.
“ഞാന്‍ നിന്നോട് പോകാന്‍ പറഞ്ഞത് കേട്ടില്ലേ?”.
“താങ്കള്‍ ആദ്യമായി കാണുന്നവരോട് ഇങ്ങിനെ ആണോ പെരുമാറുന്നത്?”
“അതെ, എന്നെ വെറുതെ വിടൂ.”
“ശരി. വിഷമിക്കേണ്ട. ഞാന്‍ പിന്നെ വരാം.” അവള്‍ പെട്ടെന്ന് അവിടം വിട്ടു.
അവന്‍ വാതിലടച്ചിട്ട് വീല്‍ചെയറില്‍ മുറിയിലേക്ക് തിരിച്ച് വന്നു. അവന്‍ തന്റെ പ്രിയപ്പെട്ട വയലിന്‍ ചെന്നെടുത്തു. അവന് അവളെ പെട്ടെന്ന് പറഞ്ഞ് വിട്ടതില്‍ ദുഖം തോന്നി. മുറിയുടെ ജനലിലൂടെ അവള്‍ ദൂരെ നടന്നു മറയുന്നത് അവന്‍ നോക്കിയിരുന്നു.
അടുത്ത ദിവസവും അതേ സമയത്ത് തന്നെ അവള്‍ അവിടെയെത്തി. ജനലിലൂടെ അവളെ കണ്ട അവന്‍ പെട്ടെന്ന് ചെന്ന് മുറി തുറന്ന് അവളെ അകത്തേക്ക് ക്ഷണിച്ചു.
“നല്ല മനോഹരമായ വീട്” അവള്‍ മുറിയും പരിസരങ്ങളും ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു.
വിനുവിന് അത്ഭുതം തോന്നി. വളരെക്കാലമായി അവന്റെ സുഹൃത്തുക്കളാരെങ്കിലും അങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ട്. ഇതിപ്പോള്‍ ഈ പെണ്‍കുട്ടി തന്റെ കാര്യത്തില്‍ ഇത്ര മാത്രം താത്പര്യം എടുക്കാന്‍ എന്താണ് കാരണം? അവന് ഒന്നും മനസ്സിലായില്ല.
അവര്‍ രണ്ടുപേരും വളരെ നേരം സംസാരിച്ചിരുന്നു. രണ്ടുപേരുടേയും ജീവിതകഥകള്‍ അവര്‍ പരസ്പരം പങ്കുവച്ചു.
‘ഓ.. നേരം വളരെയായി.. ഞാന്‍ പോകുന്നു. എനിക്ക് താങ്കളുടെ വയലിന്‍ വായന ഇന്നും കേള്‍ക്കാന്‍ സാധിച്ചില്ല.” അവള്‍ പെട്ടെന്ന് യാത്ര പറഞ്ഞിറങ്ങി.
അവര്‍ വീണ്ടും വീണ്ടും കണ്ടുമുട്ടി. വിനുവിന്റെ മാതാപിതാക്കള്‍ക്ക് അവരുടെ സൌഹൃദം ഇഷ്ടമായി. കാരണം വീണയുമായുള്ള അടുപ്പം അവന്റെ മുഖത്തിന്റെ പ്രകാശം ഇരട്ടിയാക്കി. വിനുവിന് തന്റെ ജീവിതത്തില്‍ പുതിയ അര്‍ത്ഥങ്ങള്‍ വന്നതായി തോന്നി.
വിനുവിന്റെ മാതാപിതാക്കള്‍ക്കും അനിയത്തി, താരക്കും വീണ ഒരു മാലാഖയെപ്പോലെ ആയിരുന്നു. കാരണം വീണയാണ് അവനെ ഒരു പുതിയ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്.
ഒരു ദിവസം വിനുവിന് അവള്‍ താന്‍ തന്നെ വരച്ചുണ്ടാക്കിയ ഒരു ആശംസാ കാര്‍ഡ് സമ്മാനമായി കൊടുത്തു. കാര്‍ഡ് വായിക്കുമ്പോള്‍ അവന്റെ കണ്ണില്‍ നിന്നും ആനന്ദാശ്രുക്കള്‍ ധാരധാരയായി ഒഴുകി.
അവള്‍ അവന്റെ കണ്ണീര്‍ തുടച്ചുമാറ്റിക്കൊണ്ട് അവന് വേണ്ടി അവള്‍ വാങ്ങിയ മറ്റൊരു സമ്മാനത്തേക്കുറിച്ച് പറഞ്ഞു. അത് അല്‍പ്പം മുകളിലുള്ള ഒരു അലമാരയിലാണ് അവള്‍ വച്ചിരുന്നത്. അതെടുക്കണമെങ്കില്‍ അവന് എഴുന്നേറ്റ് നിന്നേ മതിയാവൂ. വര്‍ഷങ്ങളായി വീല്‍ചെയറില്‍ കഴിഞ്ഞിരുന്ന അവന് അത് സ്വപ്നം കാണുവാനേ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ വീണ അത് അവിടെ വച്ചതിന് ഒരു പ്രത്യേക ഉദ്ദേശ്യം ഉണ്ടായിരുന്നു. അവള്‍ അവന്‍ നടന്ന് കാണാന്‍ ആശിച്ചിരുന്നു. ഇങ്ങനെയെങ്കിലും അവന്‍ ഒന്ന് നടക്കാന്‍ ശ്രമിച്ചാലോ.
എന്നാല്‍ അവളുടെ ആഗ്രഹത്തിന് വിപരീതമായി അവന്‍ അവിടെ അനങ്ങാതിരുന്ന് കരയുക മാത്രമാണ് ചെയ്തത്. അവള്‍ക്കതിഷ്ടമായില്ല.
“നിങ്ങള്‍ ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നോ.. ജീവിതകാലം മുഴുവന്‍. നിങ്ങള്‍ക്ക് ഭക്ഷണവും മറ്റും മുന്‍പില്‍ കിട്ടും. പിന്നെ ഇവിടെ നിന്നും അനങ്ങേണ്ട ആവശ്യമില്ലല്ലോ. എനിക്ക് നിങ്ങളെ ഇഷ്ടമല്ല. നിങ്ങള്‍ ഒരു മടിയനാണ്. ഞാന്‍ പോകുന്നു”. ഇത്രയും പറഞ്ഞ് അവള്‍ അവിടം വിട്ടു.
ഒരാഴ്ച കഴിഞ്ഞു പോയി. വീണ അസുഖമായി കിടപ്പിലാണ്. ക്യാന്‍സര്‍ മൂലം അവള്‍ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏതാനും ദിവസം മാത്രമേ അവള്‍ക്ക് ആയുസ്സുള്ളൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.
അവളുടെ മാതാപിതാക്കള്‍ അവളുടെ ഏത് ആഗ്രഹവും സാധിച്ചുകൊടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ അവള്‍ ഏറ്റവും ആഗ്രഹിച്ചതെന്താണെന്ന് മാത്രം അവര്‍ക്ക് അറിയില്ലായിരുന്നു. വിനു ഒന്നു നടന്നുകാണുക എന്നത് അവളുടെ ജീവിതത്തിലെ ഏക ആഗ്രഹമായിരുന്നു.
ആരോ വാതിലില്‍ മുട്ടുന്നു. വീണയുടെ അച്ഛന്‍ വാതില്‍ തുറന്നു. അതാ നില്‍ക്കുന്നു വിനു. മാതാപിതാക്കളുടെ സഹായത്തോടെ അവന്‍ അവിടം വരെ നടന്നാണ് വന്നത്.
വീണയുടെ അടുത്തേക്ക് അവന്‍ നടന്നു. അവളുടെ ജീവിതത്തില്‍ അവള്‍ കാണാന്‍ ആഗ്രഹിച്ച സംഭവം. അവള്‍ക്ക് തന്റെ സന്തോഷം അടക്കാനായില്ല.
വിനു തന്റെ വയലിനുമായി ആണ് വന്നത്. അവള്‍ പറയുമ്പോഴെല്ലാം അവന്‍ വയലിന്‍ വായിക്കാതെ ഒഴിഞ്ഞു മാറാറാണ് പതിവ്. അവളുടെ ജീവിതത്തിലെ രണ്ടാമത്തെ ആഗ്രഹം സഫലമാവുന്നു. വിനു അതിമനോഹരമായി തന്റെ വയലിന്‍ വായിക്കാന്‍ തുടങ്ങി.
വീണയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകി. അവിടെ കൂടിനിന്നവര്‍ പോലും കരഞ്ഞു. കാരണം വിനുവിന്റെ വയലിനില്‍ നിന്നും ഉയര്‍ന്ന സംഗീതത്തിന് ഒരു പ്രത്യേക മാന്ത്രികശക്തിയുണ്ടായിരുന്നു. അതിന്റെ നാദം മുറുകവേ വീണയുടെ അവസാനശ്വാസം നിലച്ചു. അതോടൊപ്പം തന്നെ വിനുവിന്റെ കൈകളും നിശ്ചലമായി. അവനും ഒരു തേങ്ങലോടെ നിലം പതിച്ചു. തന്നേക്കാള്‍ ചെറുപ്പവും എന്നാല്‍ തന്നേക്കാള്‍ വിവേകവുമുണ്ടായിരുന്ന തന്റെ ആത്മാര്‍ത്ഥസുഹൃത്തിന്റെ വേര്‍പാട് അവന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
- മാത്യു -
posted by മഴത്തുള്ളി @ 4:25 AM
8 Comments:
At 6:12 AM, മഴതàµà´¤àµà´³àµà´³à´¿ à´à´àµà´à´¿à´¨àµ പറà´àµà´àµ…
എന്റെ പുതിയ പോസ്റ്റ്.
ഇതു കണ്ട് ആരെല്ലാം ചിരിക്കുമെന്നറിയില്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടുമല്ലോ.
- മാത്യു -
At 6:33 AM, പാരàµâവതി à´à´àµà´à´¿à´¨àµ പറà´àµà´àµ…
പലജാതി മനുഷ്യര്‍,
പലവിധ നിരൂപണങ്ങള്‍,
വഴിതേടുന്ന നേരത്തു സ്വന്തം
മനസാക്ഷിമാത്രം തുണവരട്ടെ.
കഥയുടെ ത്രെഡ് കൊള്ളാം.
-പാര്‍വതി
At 8:21 AM, വലàµà´¯à´®àµà´®à´¾à´¯à´¿ à´à´àµà´à´¿à´¨àµ പറà´àµà´àµ…
നല്ല കഥ.വായിച്ച് സങ്കടമാ വന്നത്.ചിരിയല്ല. മടിച്ചിരിക്കാതെ ഇനിയുമിനിയും എഴുതൂ.ആശംസകള്‍
At 9:52 PM, à´à´¤àµà´¤à´¿à´°à´¿à´µàµà´àµà´à´Â© à´à´àµà´à´¿à´¨àµ പറà´àµà´àµ…
നല്ലകഥ... നന്നായിരിക്കുന്നു. കൂടുതല്‍ പ്രതീക്ഷിക്കുന്നു.
At 10:04 PM, മഴതàµà´¤àµà´³àµà´³à´¿ à´à´àµà´à´¿à´¨àµ പറà´àµà´àµ…
പാര്‍വതി : എന്റെ ബ്ലോഗിന് നല്‍കിയ കമന്റിനു നന്ദി.
വല്യമ്മായി : കഥ വായിച്ച് സങ്കടം വന്നെന്നോ. അപ്പോള്‍ ഇനി ഞാന്‍ പോസ്റ്റ് ചെയ്യുന്നതൊക്കെ ചിരിക്കുന്നത് വേണോ?
ഇത്തിരിവെട്ടം : കമന്റിനു നന്ദി. 2-3 എണ്ണം പോസ്റ്റ് ചെയ്യുന്നുണ്ട്. വെറുതെ 2 ദിവസം അവധി കിട്ടിയപ്പോള്‍ എഴുതിയത്.
At 10:56 PM, à´¸àµà´µà´ªàµà´¨à´ swapnam à´à´àµà´à´¿à´¨àµ പറà´àµà´àµ…
സ്നേഹത്തിന്റെ ശക്തി, അതിന്റെ മാസ്മരികത, അനുഭവിച്ചവര്‍ക്കേ മനസ്സിലാകുകയുള്ളു.നഷ്ടപ്പെടലിന്റെ വേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഇത്ര നന്നായി വാക്കുകളീലൂടെ ഈ ചിത്രം ഒരു കഥയായി മാതു....വരച്ചുകാട്ടിയിരിക്കുന്നു.വളരെ മനോഹരമായിരിക്കുന്നു മാത്യു,പ്രേമം.....അനുഭവിച്ചറിഞ്ഞിട്ടുണ്ടല്ലേ?
At 3:38 AM, മഴതàµà´¤àµà´³àµà´³à´¿ à´à´àµà´à´¿à´¨àµ പറà´àµà´àµ…
സ്വപ്നം : അഭിപ്രായം എഴുതിയതിന് നന്ദി. അവസാനത്തെ ചോദ്യത്തിനുത്തരം അതെ എന്നാണ്.
At 1:39 AM, sujith à´à´àµà´à´¿à´¨àµ പറà´àµà´àµ…
ചെറുകഥ വായിച്ചു. നന്നായിരിക്കുന്നു. ഈ കഥയെഴുതുവാനുള്ള പ്രചോദനമെന്തായിരിക്കുമെന്നു അരിയാന്‍ ആഗ്രഹമുണ്ട്..