Monday, September 3, 2007

നെല്‍പ്പാടം



പുതുമഴ പെയ്തൊരു പാടത്ത്
‘അയ്യാറെട്ടു’ വിതക്കാനായ്
പാടം ഉഴുതുമറിച്ചീടാന്‍
‍പദ്ധതിയിട്ടൂ തോമാച്ചന്‍

ട്രാക്ടര്‍ ബേബി സ്ഥലത്തെത്തീ
വണ്ടിയിറക്കാന്‍ നോക്കുമ്പോ..
‘ളയ്യോ വെള്ളം കുറവാണേ
കെട്ടിപ്പൊക്കൂ ചിറയെല്ലാം’

അഞ്ചേക്കര്‍ നിലമപ്പാടേ
പൂട്ടിയൊരുക്കീ ബേബിച്ചന്‍
‍വളമതു തൂളീ വക്കച്ചന്‍
‍വിത്തു വിതച്ചൂ മത്തച്ചന്‍

സൂര്യനുദിച്ചൂ മഴയും പോയ്
കാലാവസ്ഥ ചതിച്ചല്ലോ
തോടും വറ്റി വരണ്ടല്ലോ
കേഴുകയായീ തോമാച്ചന്‍

രണ്ടേ നാലു ദിനമുള്ളില്‍
‍വറ്റി വരണ്ടൂ വയലെല്ലാം
ഉടനടി വെള്ളമൊഴിക്കേണം
നെല്‍ച്ചെടി പൊട്ടിമുളച്ചീടാന്‍

ഒന്നേ രണ്ടേ പാടിക്കൊ..
ണ്ടോങ്ങി വലിച്ചൂ തോമാച്ചന്‍
‍കണ്ടം മുഴുവന്‍ നിറയാനായ്
വെള്ളം തേകീ തോമാച്ചന്‍

വെള്ളം ചെല്ലാമിടമെല്ലാം
ചാലു വകഞ്ഞൂ ചാക്കോച്ചന്‍
പാടവരമ്പിലെയോവെല്ലാം
കെട്ടിപ്പൊക്കീ ചാക്കോച്ചന്‍

വിത്തുകള്‍ പൊട്ടിമുളച്ചിട്ട്
ദിവസം പത്തു തികഞ്ഞല്ലോ
പാടം മുഴുവന്‍ നിരനിരയായ്
പച്ച വിരിച്ചു തുടങ്ങീലോ

പച്ചവിരിച്ചൊരു നെല്‍ച്ചെടിയില്‍
‍കതിരുകള്‍ നിരയായ് തലനീട്ടി
പുലര്‍കാലം മുതല്‍ രാവുവരെ
തോമാച്ചായന്‍ കിളിയാട്ടീ

ദിവസങ്ങള്‍ പല മാസങ്ങള്‍
‍മാറിമറഞ്ഞൂ ധൃതഗതിയില്‍
‍പൊന്‍പ്രഭ വിതറും കതിരുകളാല്‍
മിന്നിമിനുങ്ങീ നെല്‍പ്പാടം.

41 comments:

മഴത്തുള്ളി said...

പുതുമഴ പെയ്തൊരു പാടത്ത്
‘അയ്യാറെട്ടു’ വിതക്കാനായ്
പാടം ഉഴുതുമറിച്ചീടാന്‍
‍പദ്ധതിയിട്ടൂ തോമാച്ചന്‍

ഒരു കൊച്ചുകുട്ടിക്കവിത :)

ഇത് അപ്പുവിന്റെ പാലക്കാട്ടെ ഒരു പാടവരമ്പത്തൂടെ എന്ന ഫോട്ടോപോസ്റ്റ് കണ്ടപ്പോള്‍ എഴുതാന്‍ തോന്നിയതാണ്. അതിനാല്‍ ഈ കുട്ടിക്കവിത അപ്പുവിന് സമര്‍പ്പിക്കുന്നു.

Rasheed Chalil said...

കൊച്ചുകുട്ടിക്കവിത ഇഷ്ടായി...

അപ്പു ആദ്യാക്ഷരി said...

മാത്യൂസാറേ മാത്യൂസാറെ
ഇഷ്ടപ്പെട്ടീ സ്മോള്‍ കവിത...
ഇനിയും വേറെ സുന്ദര കവിതകള്‍
കുട്ടികള്‍ക്കായി പോസ്റ്റേണം...

നന്നായി... -)

G.MANU said...

thakarppan

സുല്‍ |Sul said...

കുട്ടിക്കവിത അസ്സലായി.

മഴത്തുള്ളി എന്തിനാ ചതിച്ചേ അവരെ???
-സുല്‍

തറവാടി said...

താളത്തോടെ എഴുതിയിരിക്കുന്നു :)

വല്യമ്മായി said...

നല്ല താളമുള്ള കവിത.

വല്യമ്മായി said...

അയ്യോ,തറവാടിയുടെ കമന്റ് ഞാന്‍ കണ്ടിരുന്നില്ല.

[ nardnahc hsemus ] said...

മാത്യൂസ് സാറേ..
അടിപൊളി.. (പുലി തന്നെ ;))
അസ്സലായിട്ടുണ്ട്...

പെസ്റ്റിസൈഡ് എവിടെയെങ്കിലും ഇടുന്നുണ്ടോ എന്നു നോക്കുവായിരുന്നു.. (അപ്പോ കൈപ്പള്ളീടെ ‘പച്ചവിഷം’ പോസ്റ്റിലൊരു ലിങ്ക് കൊടുക്കാം അല്ലെ?) ::)

ചട്ടയും മൂണ്ടും ധരിച്ച ഒരു മലയാളിക്രിസ്ത്യാനിപ്പെണ്ണ് കൂടി ഉണ്ടായിരുന്നെങ്കില്‍....!! (ജയന്‍ സ്റ്റൈല്‍)‍

;)

ശ്രീ said...

മഴത്തുള്ളി മാഷെ...
ഈ കുട്ടിക്കവിതയും നന്നായിട്ടുണ്ട്.
:)

Anonymous said...

It reminded me of vignaotsavam...of sastra sahiytya parichad...
there they use to make us sing us kavithas...

Gud one...mathew chetta...
adipoli ayitundu....
keep wr8ng keep posting...

മുസ്തഫ|musthapha said...

ഈ കൊച്ചുകുട്ടിക്കവിത നന്നായിട്ടുണ്ട് :)

ഞാനെടുക്കുന്ന പടങ്ങളൊന്നും അധികം ശ്രദ്ധിച്ച് നോക്കല്ലേ... മാത്യൂസ് ചിലപ്പോ മഹാകാവ്യം എഴുതിപ്പോകും... :)

മിടുക്കന്‍ said...

ഇതെന്തു കവിതയോ..?
അഹ ഹാ..

കവിത എന്ന് പറയാന്‍ പറ്റില്ല...
കവിത ആണേല്‍, മനസിലകാന്‍ പാടില്ല..
ഇത് മനസിലായല്ലൊ..??

അപ്പൊ കവി മാത്തായിച്ചന്‍ കീ ജയ്..

keralafarmer said...

ഇപ്പോള്‍ പാടം നികത്താനായ്
മലകള്‍ പലത് നിരക്കുമ്പോള്‍
കൈയില്‍ നിറയെ കാശും കിട്ടും
മകളുടെ പഠിത്തം എം‌ബി‌ബി‌എസ്
കോഴകൊടുത്താല്‍ നാളെ യവളൊരു
കാശുണ്ടാക്കും ഡോക്ടര്‍ മാഡം

ഞാനെഴുതിയാല്‍ ശരിയാവൂല മത്യു അതുകൊണ്ട്‌ നിറുത്തുന്നു. കൊള്ളാം വളരെ നല്ലൊരു കവിത നെല്‍കൃഷിയുടെ ഓര്‍മകള്‍ സമ്മാനിച്ചു.

വേണു venu said...

പൊന്‍പ്രഭ വിതറും കതിരുകളാല്‍
മിന്നിമിനുങ്ങീ നെല്‍പ്പാടം.

കരയില്‍‍ നില്‍ക്കും ഞങ്ങളിലും,
പൊന്‍‍പ്രഭ വീഴ്ത്തീ ഈ കവിത.
വീണ്ടും വീണ്ടും കവിതയുമായു്
പെട്ടെന്നെത്തൂ മാത്യൂ സാറ്‍. :)

മയൂര said...

കുട്ടി കവിതക്ക് 40 വരിയോ?? ഇത് മഹാകാവ്യം തന്നെ ആണ് :) നന്നായിട്ടുണ്ട് ഈ കവിത..:)

മുസാഫിര്‍ said...

കവിതയിലെങ്കിലും നെല്പാടം കാണാന്‍ കഴിഞ്ഞല്ലോ.
നന്നായി .

സരള്‍കുമാര്‍ said...

മാത്യുസാര്‍ര്‍ര്‍‍, ഞാന്‍ നെല്‍പാടത്തായിരുന്നു ഇതുവരെ ... നന്നായിരിക്കുന്നു..ട്ടൊ

ഇളംതെന്നല്‍.... said...

മാത്യൂച്ചായന്‍ തകര്‍ക്കുകയണല്ലോ.... നല്ല രസോണ്ട് ട്ടോ...

മനോജ് കുമാർ വട്ടക്കാട്ട് said...

മാത്യൂ, കവിത കൊള്ളാം :)

(അടുത്ത വീട്ടിലെ കവിതയല്ല. കട്:ദില്‍ബു)

ഗിരീഷ്‌ എ എസ്‌ said...

കവിത ഒരുപാടിഷ്ടമായി...
നാടന്‍പാട്ടിന്റെ മാധുര്യം
വരികളെ മനോഹരമാക്കുന്നു

അഭിനന്ദനങ്ങള്‍

മഴത്തുള്ളി said...

എന്റെ നെല്‍പ്പാടം സന്ദര്‍ശിച്ചവര്‍ക്കെല്ലാം നന്ദി.

ഇത്തിരീ സന്തോഷം. :)
അപ്പൂ ഇനിയും നോക്കാം. പിന്നെ ഇത് സുന്ദരകവിതയൊന്നുമല്ലല്ലോ :)
മനു :)
സുല്‍, എനിക്കിട്ടു തന്നെ വച്ചല്ലോ പാര ;)
തറവാടി, സന്തോഷം :)
വല്യമ്മായീ, ഉം മനസ്സിലായി 2 പേരും കൂടി ഒത്തുകൊണ്ടാണ് കമന്റിട്ടതെന്ന് ഹി ഹി ;)
സുമേഷ്, ലിങ്ക് കൊടുത്തോ :)
ശ്രീ, :)
നീര്‍മാതളം, നന്ദി :)
അഗ്രജാ, ഞാന്‍ അങ്ങോട്ടെങ്ങും എന്നാല്‍ വരുന്നില്ല. മഹാകവിയായിപ്പോയാലോ ;)
മിടുക്കാ എന്നാല്‍ ഇനി മുതല്‍ മോഡേണ്‍ കവിതയെഴുത്തു തുടങ്ങുവാ ;)
ചന്ദ്രേട്ടാ, പറഞ്ഞത് ശരിയാണ്. :)
വേണുമാഷേ, കമന്റും കവിതയിലാണല്ലോ :)
മയൂര, ഓ, ഇതിന് 40 വരിയുണ്ടായിരുന്നോ :)
മുസാഫിര്‍, ഇനി ഇതൊക്കെയേ രക്ഷയുള്ളൂ :)
സരള്‍, നെല്‍പ്പാടത്ത് നിന്നും കേറിപ്പോരെ ;)
ഇളംതെന്നല്‍, ഹേയ്, ആരുപറഞ്ഞു :)
പടിപ്പുരേ, ഉം മനസ്സിലായി മനസ്സിലായി ;)
ദ്രൌപതി, വന്നതിനും അഭിപ്രായമെഴുതിയതിനും നന്ദി :)

ഉപാസന || Upasana said...

മഴത്തുള്ളി സാറേ,
കവിത കൊള്ളാമല്ലോ. ഇപ്പോഴും കുട്ടികളുടെ മനസ്സാണ് അല്ലെ..?
:)
സുനില്‍

മഴത്തുള്ളി said...

സുനില്‍,

നന്ദി. പഴയകാല ഓര്‍മ്മകളിലേക്ക് ഒന്ന് പോയതാ മാഷേ. :) ഡല്‍ഹിയിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ ചെറുപ്പത്തിലെ ഇതുപോലുള്ള ഓര്‍മ്മകള്‍ സുഖകരമായ നിമിഷങ്ങള്‍ നല്‍കുന്നു.

ഏറനാടന്‍ said...

adipoli kavitha

Sathees Makkoth | Asha Revamma said...

അപ്പു ഇങ്ങനെ കവിതയെഴുതിക്കാന്‍ പറ്റിയ പടങ്ങള്‍ ഇനിയുമിനിയും പോസ്റ്റൂ.മഴത്തുള്ളിമാഷിന്റെ കവിതകളോരോന്നായി ഇറങ്ങി പോരട്ടെ.

വല്യമ്മായി said...

സത്യമായിട്ടും അല്ല. അതായിരിക്കും 'ടെലിപ്പതി', മന:പ്പൊരുത്തം എന്നൊക്കെ പറയുന്നത്.

Ziya said...

മാത്യൂ സാറേ,
കവിത ദിവസങ്ങള്‍ക്കും മുമ്പേ വായിച്ചു. അന്ന് കമന്റാന്‍ കഴിഞ്ഞില്ല. അങ്ങനെയിരിക്കേ മത്യൂ സാറിന്റെ സ്റ്റാറ്റസ് കണ്ടപ്പം കവിത ഒന്നൂടെ വായിക്കാന്‍ മോഹം :)
അപ്പപ്പിന്നെ കമന്റാതിരിക്കാന്‍ കഴിയുമോ?
ഇനീം വരട്ടെ നല്ലൊന്നാന്തരം കുഞ്ഞിക്കവിതകള്‍ :)

മഴത്തുള്ളി said...

ഏറനാടാ നന്ദി :)
സതീശെ, അപ്പു ധാരാളം ചിത്രങ്ങള്‍ നാട്ടില്‍ നിന്നും കൊണ്ടുവന്നെന്നു കേട്ടു ;)
വല്യമ്മായീ, ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ. ശരിയാണ്, ഇതു തന്നെ മനപ്പൊരുത്തം. :)
സിയ, വളരെ സന്തോഷം വീണ്ടും വന്ന് കമന്റിട്ടതില്‍ :)

സാജന്‍| SAJAN said...

ദിപ്പോഴാണ് ഈ കുട്ടിക്കവിത കണ്ടത്, മനോഹരമായിരിക്കുന്നു
ഇഷ്ടപ്പെട്ടു:)

[ nardnahc hsemus ] said...

ഒരു രണ്ടാം വായനയ്ക്കുവന്നതാണ്...
ഒന്നു രണ്ടു സജഷനുകള്‍...

അഞ്ചേക്കര്‍ നിലമപ്പാടേ എന്നത്
അഞ്ചേക്കര്‍ നിലമതപ്പാടേ എന്നായാല്‍ താളം കൂടുതല്‍ കിട്ടുന്നപോലെ...

പിന്നെ,
പുലര്‍കാലം മുതല്‍ രാവുവരെ
അവിടെയും എന്തോ ഒരു സുഖമില്ലായ്മ...

പകലന്തിയോളമാ പാടവക്കില്‍ എന്നായാല്‍...?
പാടവരമ്പില്‍ എന്നുമാകാം

(ദേ, എന്നെ തല്ലാന്‍ വരരുത്, പറഞേക്കാം :)

sandoz said...

അത്‌ ശരി...അപ്പോ അച്ചായനു പാടവും ഉഴുതുമറിക്കലുമൊക്കെയുണ്ടല്ലേ....
വായിക്കാന്‍ രസമുണ്ട്‌....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ദിവസങ്ങള്‍ പല മാസങ്ങള്‍
‍മാറിമറഞ്ഞൂ ധൃതഗതിയില്‍

ആര്‍ബി said...

പച്ചവിരിച്ചൊരു നെല്‍ച്ചെടിയില്‍
‍കതിരുകള്‍ നിരയായ് തലനീട്ടി
പുലര്‍കാലം മുതല്‍ രാവുവരെ
തോമാച്ചായന്‍ കിളിയാട്ടീ

ദിവസങ്ങള്‍ പല മാസങ്ങള്‍
‍മാറിമറഞ്ഞൂ ധൃതഗതിയില്‍
‍പൊന്‍പ്രഭ വിതറും കതിരുകളാല്‍
മിന്നിമിനുങ്ങീ നെല്‍പ്പാടം.



really nice...!!!

krish | കൃഷ് said...

പച്ചപട്ടുവിരിച്ചൊരു പാടം, അതിലേറെ സുന്ദരമാണീ വരികള്‍.

മഴത്തുള്ളി said...

സാജന്‍, സന്തോഷം :)
സുമേഷേ, രണ്ടാം വായനക്കു വന്നതിഷ്ടമായി, പറഞ്ഞിരിക്കുന്നതു പോലെ ഞാന്‍ കവിത മാറ്റാം. മാത്രമല്ല ഞാന്‍ തല്ലുകയുമില്ല. നാട്ടുകാര്‍ എന്നെ തല്ലാന്‍ വന്നാല്‍ സുമേഷ് അതു കൊള്ളാന്‍ റഡിയാണല്ലോ. അതെന്റെ ഭാഗ്യം. ഹി ഹി.. ;)
സാന്‍ഡോസേ, ഇതായിരുന്നു മാഷേ പണി. എന്താ നല്ലതല്ലേ? :)
മുഹമ്മദ് സഗീര്‍, വന്നതില്‍ സന്തോഷം. :)
ആര്‍ബി, നന്ദി :)
കൃഷ്, സന്തോഷം :)

Sanal Kumar Sasidharan said...

രണ്ടേ നാലു ദിനമുള്ളില്‍
‍വറ്റി വരണ്ടൂ വയലെല്ലാം..

ഇത്തരം ചെറിയ കുഴപ്പങ്ങള്‍ തിരുത്തരുതോ?

R.K.Biju Kootalida said...

nannayittundu........
thalamulla bhasha

മഴത്തുള്ളി said...

സനാതനന്‍,

ഇതില്‍ തെറ്റുണ്ടോ? ഞാനുദ്ദേശിച്ചത് കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റം മൂലം കര്‍ഷകര്‍ അനുഭവിക്കാറുള്ള ഒരു പ്രതിഭാസത്തെയാണ്. 2-4 ദിവസമെന്നുള്ളത് അവിടെ വരികള്‍ക്ക് ഇണങ്ങുന്ന വിധം യോജിക്കുന്നവയുമായിരുന്നു. :)

ആര്‍. കെ. ബിജു, ആദ്യമായിട്ടുള്ള വരവിനും കമന്റിനും നന്ദി. :)

ഗീത said...

താരം, നെല്‍പ്പാടം, പുതുമഴ..
എല്ലാ കവിതകളും വായിച്ചു.
പുതുമഴയോടൊപ്പം ചേര്‍ത്തിട്ടുള്ള ചിത്രം മനോഹരം.
നെല്‍പ്പാടം, നഷ്ടസൌഭാഗ്യങ്ങളുടെ ഓര്‍മ്മ ഉണര്‍ത്തി... നഗരത്തിലേക്ക്‌ കുടിയേറിയപ്പോള്‍ ഈ കാഴ്ച്ചകളൊക്കെ നഷ്ടപ്പെട്ടു.

മഴത്തുള്ളി said...

ഗീതാഗീതികള്‍,

വളരെ സന്തോഷം. പിന്നെ പാടങ്ങള്‍ എല്ലാം നികത്തി ഇപ്പോള്‍ റബ്ബര്‍, വാഴ, തെങ്ങ്, കമുക് ഒക്കെയല്ലേ കൃഷി. പച്ചവിരിച്ച പാടങ്ങള്‍ ദൂരെവരെ പരന്നുകിടക്കുന്ന കാഴ്ച എന്നും കണ്ണിന് കുളിരേകുന്നതായിരുന്നു.