
ആയിരമായിരം നാഴികയ്ക്കപ്പുറം
മിന്നിത്തിളങ്ങുന്ന താരഗണങ്ങളേ
ഇത്രയും ദൂരത്ത് നിന്നു നീ ഞങ്ങളെ
നോക്കിച്ചിരിക്കുവതെന്തിനാണ്?
ദൂരത്ത് നില്‍ക്കുന്ന താരമേ നിന്‍ പ്രഭാ..
പൂരത്തില്‍ ഞങ്ങള്‍ മനം മയങ്ങീ
മിന്നിത്തിളങ്ങുന്ന നിന്നകം കാണുവാന്‍
എന്തുണ്ട് മാര്‍ഗ്ഗങ്ങള്‍ ചൊല്ലുക നീ
അങ്ങോട്ടുമിങ്ങോട്ടും മാറാതെ നീയെന്തേ
കാലങ്ങളായിത്തിളങ്ങി നില്‍പ്പൂ?
നിന്‍ നിറം കാണുവാന്‍ നിന്നെ ദര്‍ശിക്കുവാന്‍
ഒന്നു നീ താഴേക്കു വന്നിടാമോ?
ഞങ്ങളോടൊത്തു നീ വാഴുവാന്‍ വന്നാകില്‍
ചേലുള്ളൊരോടക്കുഴലു നല്‍കാം
മിന്നിത്തിളങ്ങുന്ന ചെഞ്ചുണ്ടില്‍ നല്ലൊരു
പാല്‍മണപ്പൂമുത്തമൊന്നു നല്‍കാം
ഓടിക്കളിച്ചു ചിരിച്ചു രസിച്ചിടാന്‍
വാടികള്‍ നിന്നെയും കാത്തുനില്‍പ്പൂ
ദൂരത്തു നിന്നു നീ ചാരത്തു വന്നാകില്‍
ഓമനപ്പൂമ്പട്ടു ചേല നല്‍കാം
ഇത്രയും കാലമായ് നിന്നെയും കാത്തിതാ
ഇക്ഷിതിയില്‍ ഞങ്ങള്‍ നോക്കി നില്‍പ്പൂ
മിന്നിത്തിളങ്ങും നിന്‍ പുഞ്ചിരി കാണുമ്പോള്‍
മിന്നിത്തിളങ്ങുന്ന താരഗണങ്ങളേ
ഇത്രയും ദൂരത്ത് നിന്നു നീ ഞങ്ങളെ
നോക്കിച്ചിരിക്കുവതെന്തിനാണ്?
ദൂരത്ത് നില്‍ക്കുന്ന താരമേ നിന്‍ പ്രഭാ..
പൂരത്തില്‍ ഞങ്ങള്‍ മനം മയങ്ങീ
മിന്നിത്തിളങ്ങുന്ന നിന്നകം കാണുവാന്‍
എന്തുണ്ട് മാര്‍ഗ്ഗങ്ങള്‍ ചൊല്ലുക നീ
അങ്ങോട്ടുമിങ്ങോട്ടും മാറാതെ നീയെന്തേ
കാലങ്ങളായിത്തിളങ്ങി നില്‍പ്പൂ?
നിന്‍ നിറം കാണുവാന്‍ നിന്നെ ദര്‍ശിക്കുവാന്‍
ഒന്നു നീ താഴേക്കു വന്നിടാമോ?
ഞങ്ങളോടൊത്തു നീ വാഴുവാന്‍ വന്നാകില്‍
ചേലുള്ളൊരോടക്കുഴലു നല്‍കാം
മിന്നിത്തിളങ്ങുന്ന ചെഞ്ചുണ്ടില്‍ നല്ലൊരു
പാല്‍മണപ്പൂമുത്തമൊന്നു നല്‍കാം
ഓടിക്കളിച്ചു ചിരിച്ചു രസിച്ചിടാന്‍
വാടികള്‍ നിന്നെയും കാത്തുനില്‍പ്പൂ
ദൂരത്തു നിന്നു നീ ചാരത്തു വന്നാകില്‍
ഓമനപ്പൂമ്പട്ടു ചേല നല്‍കാം
ഇത്രയും കാലമായ് നിന്നെയും കാത്തിതാ
ഇക്ഷിതിയില്‍ ഞങ്ങള്‍ നോക്കി നില്‍പ്പൂ
മിന്നിത്തിളങ്ങും നിന്‍ പുഞ്ചിരി കാണുമ്പോള്‍
ഞങ്ങള്‍ തന്നുള്ളം കുളിര്‍ക്കുമല്ലോ.
35 comments:
ആയിരമായിരം നാഴികയ്ക്കപ്പുറം
മിന്നിത്തിളങ്ങുന്ന താരഗണങ്ങളേ
ഇത്രയും ദൂരത്ത് നിന്നു നീ ഞങ്ങളെ
നോക്കിച്ചിരിക്കുവതെന്തിനാണ്?
ഒരു കൊച്ചുകവിത കൂടി :)
"ഠേ”... ഇരിക്കട്ടെ തേങ്ങയിവിടെ.
മാഷേ... നല്ല ഈണം, നല്ല താളം, നല്ല വരികള്‍!
നല്ല പടവും!!
കുട്ടിപ്പാട്ടുകാരാ.... ഇനിയും ഇതുപോലെയുള്ള കവിതകള്‍ പോരട്ടെ... പോരണം.!!
"അങ്ങോട്ടുമിങ്ങോട്ടും മാറാതെ നീയെന്തേ
കാലങ്ങളായിത്തിളങ്ങി നില്‍പ്പൂ?"
ഈ കുട്ടിക്കവിതയും നന്നായി, മാഷേ, ചിത്രവും ഇഷ്ടമായി.
:)
അപ്പൊ, ഓടക്കുഴലുമായിട്ടാ ഇരിപ്പ്! അല്ലെ?
മാഷേ, നന്നായിട്ടുണ്ട്!
തലസ്ഥാനം കൂടിയാല്‍ കുട്ടിക്കവിത വരുമോ.....
മഴത്തുള്ളി..മനു....
അച്ചായോ...കവിതാ വായിക്കാന്‍ രസമുണ്ട്.....
നല്ല ഈണവും താളവും ഉള്ള വരികള്‍...
മാത്യൂ കൊള്ളാലോ!
" ഇത്രയും കാലമായ് നിന്നെയും കാത്തിതാ
ഇക്ഷിതിയില്‍ ഞങ്ങള്‍ നോക്കി നില്‍പ്പൂ
മിന്നിത്തിളങ്ങും നിന്‍ പുഞ്ചിരി കാണുമ്പോള്‍ഞങ്ങള്‍ തന്നുള്ളം കുളിര്‍ക്കുമല്ലോ. "
മാഷേ നന്നായിട്ടുണ്ട്ട്ടോ....
ആശംസകള്‍
നന്നായിട്ടുണ്ട്. :)
മഴത്തുള്ളി
നന്നായിട്ടുണ്ടു....
അഭിനന്ദനങ്ങള്‍
മന്‍സൂര്‍ , നിലംബൂര്‍
കുട്ടികവിത ഇഷ്ടായി.....നല്ല ഇമ്പമുള്ള, ഈണമുള്ള വരികള്‍.
മാത്യൂ, ഈ കുഞ്ഞു കവിതയും ഇഷ്ടമായി .:)
mazhathulliye!!!
kavitha kemamaayi keto
:)
കുട്ടികവിതകള്‍ക്കില്ല പഞ്ഞമെങ്ങും
മനുവും അപ്പുവും മഴത്തുള്ളിയും
തുള്ളിതുളുമ്പും വരികളും മേളിച്ചാല്‍
പിറന്നിതല്ലോ കുട്ടികവിതയൊരെണ്ണം.
പാടി പഠിക്കാന്‍, പാടി രസിക്കാന്‍
ഇനിയും നല്‍കുക കവിതകള്‍ മാമന്‍മാരേ:)
ഇത്രയേ എന്നെക്കൊണ്ട് പറ്റു.
മഴത്തുള്ളീ : നല്ല രസമുണ്ട് വായിക്കാന്‍.
-സുല്‍
കുട്ടിക്കവിതകളേ കുട്ടിക്കവിതകളേ
മാത്യുസിനുള്ളിലിരിക്കും കുട്ടിക്കവിതകളേ.....
മാഷിന്റെ മനസ്സിലുള്ള കുട്ടിക്കവിതകളുടെ ഉറവ ഒരിക്കലും വറ്റാതിരിക്കട്ടെ... എന്നു ഞാന്‍ ആശംസിക്കുന്നു
അപ്പുവും മാത്യുവുമൊന്ന് ചേര്‍ന്ന്
കുട്ടികവിത രചിച്ചിടുമ്പോള്‍...
താളവും മേളവുമൊന്ന് ചേര്‍ന്ന...
ചുള്ളന്‍ വരികള്‍ രചിച്ചിടുമ്പോള്‍
ആശംസ ആശംസ ആശംസകള്‍.
ആശംസ ആശംസ ആശംസകള്‍.
ഈ അക്രമം കാണിച്ചതിന് തല്ലരുത്... ഒന്ന് വിരട്ടി വിട്ടാല്‍ മതി.
നന്നായിട്ടുണ്ട് മാഷേ
മാത്യൂജി,
എന്താ ഇത്... കവിതയിലും കാലുവെച്ചോ...?
നമ്മുടെ ആടുത്ത ബ്ലോഗ് മീറ്റിന്റെ തുടക്കം ഒരു കുട്ടിക്കവിതയിലാവട്ടെ.... എന്താ....
- ബിജോയ്
കുട്ടികള്‍ക്കു ഈണത്തില്‍ ചൊല്ലാന്‍ പറ്റിയ
കവിത.
മഴത്തുള്ളിക്കിലുക്കം നന്നായി..
മാഷേ,
ഞാനും ഇവിടെ എത്തീട്ടുണ്ട്.
മിന്നിത്തിളങ്ങും “നിന്‍ കവിതകള്‍“ കാണുമ്പോള്‍
ഞങ്ങള്‍ തന്നുള്ളം കുളിര്‍ക്കുമല്ലോ!!!!
നന്നായിട്ടുണ്ട്.
മാത്യൂ സാറേ,
ഇത്തവണേം കസറിയല്ലോ....
സാറേ ഇങ്ങള്‍ ബ്ലോഗിന്റെ സിപ്യേണ് സിപ്പി :) (പള്ളിപ്പുറം) ഒരു പക്ഷേ അതിലും കാമ്പുണ്ട് താങ്കളുടെ കുട്ടിക്കവിതകള്‍ക്ക്...
നമ്മക്ക് പിന്നൊന്ന് പ്രസിദ്ധീകരിക്കണം ട്ടാ എല്ലാം കൂടി :)
അപ്പൂ, നന്ദി :)
ശ്രീ, സന്തോഷം :)
സുമേഷ്, പിന്നല്ലാതെ ;)
സാന്‍ഡോസ്, ആവോ? :)
മയൂര, നന്ദി :)
പടിപ്പുര, നന്ദി :)
സഹയാത്രികന്‍, ആദ്യമായാണല്ലോ വരുന്നത്, സന്തോഷം :)
സൂ, നന്ദി :)
മന്‍സൂര്‍, സന്തോഷം :)
കുറുമാന്‍ മാഷേ, സന്തോഷം :)
വേണുമാഷേ, നന്ദി :)
മഞ്ഞുതുള്ളി, സന്തോഷം വന്നതിനും അഭിപ്രായം അറിയിച്ചതിനും :)
സുല്ലേ, മനുവും അപ്പുവും സുല്ലും എന്നാ ശരി :)
സരള്‍, ആശംസകള്‍ക്ക് നന്ദി :)
ഇത്തിരീ, ഇത്ര നല്ല ആശംസകള്‍ക്ക് വിരട്ടണമെന്നോ ;)
ബിജോയ്, ഞാന്‍ എന്നാല്‍ അടുത്ത മീറ്റിനില്ല ;)
കരീം മാഷേ, നന്ദി
പി. സി. പ്രദീപ്, വന്നതിനും അഭിപ്രായമെഴുതിയതിനും നന്ദി :)
സിയ, എന്തിനാ മാഷേ വെറുതെ ഇങ്ങനെയൊക്കെ പറയുന്നത്? ഇതൊക്കെ ഒരു തമാശക്കെഴുതുന്നതല്ലേ, അവരൊക്കെ വലിയ കവിതയെഴുത്തുകാര്‍. :)
കുഞ്ഞുകവിത അസ്സലായിട്ടുണ്ട്. പക്ഷേ അവരവിടെ തന്നെ നിന്നോട്ടെ. നമുക്കു് അകലേ നിന്നു കണ്ട് കൊതിക്കാം. അതുപോരെ?
കലക്കുന്നുണ്ടല്ലോ മാത്യു. ഇത്രയും കാലം ഇതൊക്കെ എവിടെയായിരുന്നു സൂക്ഷിച്ചിരുന്നത്. വളരെ നല്ല നല്ല കവിതകള്‍ ഈണത്തില്‍ ചൊല്ലുവാന്‍ പറ്റിയ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
പ്രിയ മഴത്തുള്ളി
ഒരു മഴയായ്...
ഒരു കുളിരായ്..
ഒരു മഞായ്..
ഒരു മഴവില്ലായ്
നീ ഒഴുക്കും വഴിയോരങ്ങളിലെ
നിന്നെ പ്രണയിക്കും മനസ്സുകളില്‍
ഒരു മഴത്തുള്ളികിലുക്കമായ് ഞാനും
നിനക്കൊപ്പം...
അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു...
ചന്ദ്രേട്ടാ, അഭിപ്രായത്തിനു വളരെ നന്ദി :)
മഴത്തുള്ളിക്കിലുക്കം, മഴയായ്, കുളിരായ്, മഞ്ഞായ് നമുക്കുതുടരാം :)
മാത്യൂ സാറേ,
കവിത നന്നായിട്ടുണ്ട്. സാറിന്റെ കവിത കണ്ട് അപ്പുവും എഴുതാന്‍ തുടങ്ങിയിരിക്കുന്നു.
പ്രചോദനം! പ്രചോദനം!
ഭാവുകങ്ങള്‍!
ഇനിയും കവിതകളും അപ്പുമാരേയും സൃഷ്ടിക്കുക.(ആര്‍ക്കറിയാം ഞാനും അപ്പുവിന്റെ വഴിയേ പോവുകില്ലായെന്ന്.)
ജനപ്രിയ കവി മത്തായിയുടെ ഏറ്റവും പുതിയ കവിത, കവി തന്നെ ആലപിച്ച് അവതരിപ്പിക്കുന്നതിനായിട്ട് എത്രയും പെട്ടെന്ന് ദില്ലി ഈറ്റ് വിളിച്ചുകൂട്ടാന്‍ ഭാരവാഹികളോട് മുഖ്യ ഈറ്റര്‍ എന്ന നിലയില്‍ ആവശ്യപ്പെടുന്നു..
manOharam mathewsey...manOharam..
next pls..
ഈ കവിതയും താളവും
എന്തേ മറഞ്ഞിരുന്നു
ഇത്രനാള്‍ ഒരു താരമായി?
ഈണത്തിലും ഭാവത്തിലും
താരകോടികളില്‍ താരം നീ.
കോടാനുകോടി താരങ്ങളില്‍
നക്ഷത്രമെന്നും നക്ഷത്രം തന്നെ.
നക്ഷത്രമേ വീണ്ടും കണ്ണുചിമ്മി
വീണ്ടും വീണ്ടും വീണ്ടും വരിക.
താളമുള്ള കവിത !
best poem...congrats
ഇത്രയും ദൂരത്ത് നിന്നു നീ ഞങ്ങളെ
നോക്കിച്ചിരിക്കുവതെന്തിനാണ്?
കുഞിക്കവിത സൂപ്പര്‍......
വന്നോട്ടെ....ഇത്തരത്തിലുള്ള കവിതകള്‍ കുറച്ചുക്കൂടി....എല്ലാ ഭാവുകങ്ങളും....
മഴത്തുള്ളീ,
എനിക്ക് ഈ കുട്ടിക്കവിത ശരിക്കും ഇഷ്ടമായി.
എല്ലാവരേയും പോലെ അല്പം കുട്ടിത്തം മനസ്സില്‍ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതിനാലാവാം.
നല്ല ഈണത്തില്‍ ചൊല്ല്ലാന്‍ പറ്റിയ, ലാളിത്യമുള്ള വരികള്‍. ഇനിയും എഴുതൂ..
പിന്നെ, ഇത്തരം കവിതകള്‍ നാട്ടിലെ ബാലപ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചുകൊടുക്കൂ... തീര്‍ച്ചയായും പ്രസിദ്ധീകരിക്കും..
ഇനിയും പോരട്ടേ കവിതകള്‍...
-അഭിലാഷ്
മഴത്തുള്ളിയുടെ കവിതകള്‍ മനോഹരവും അര്‍തസമ്പുഷ്ടവും ആണു!ശരിക്കും ഇഷ്ടമായി!.
അഭിനന്ദനങ്ങള്‍ !!!!!!!!!!
സതീശെ,
ഏതാണ്ട് ഒരു മാസത്തോളമായി ഈ പോസ്റ്റില്‍ വന്നു നോക്കിയിട്ട്. അപ്പോള്‍ ദാ കിടക്കുന്നു ധാരാളം കമന്റുകള്‍. ഇന്നാണ് വീട്ടില്‍ നെറ്റ് കിട്ടിയത്. ഓഫീസില്‍ ബ്ലോഗ് നോട്ടം കുറവായിരുന്നു. ഇനി വീട്ടില്‍ നോക്കമല്ലോ.
പിന്നെ അപ്പുവിന്റെ കവിതകള്‍ കാണുന്നില്ലേ. ഞാന്‍ ഇനി അപ്പുവിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ പോവാ ;)
മിടുക്കാ, പാടാന്‍ മാത്രം പറയരുത്. അഭിപ്രായത്തിനു നന്ദി :)
മനു, വളരെ നന്ദി, ഇനിയും നോക്കട്ടെ അച്ചായാ :)
സപ്ന, ഓ, സാഹിത്യം കലര്‍ത്തി പറഞ്ഞതാ അല്ലേ, നോക്കട്ടെ ഇനിയും :)
കുട്ടമ്മേന്നേ, അഭിപ്രായത്തിന് വളരെ നന്ദി :)
എസ്. വി. രാമനുണ്ണി. ആദ്യമായി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി. :)
നിലാവേ, ആദ്യമാണല്ലോ ഇവിടെ. അഭിപ്രായത്തിന് വളരെ നന്ദി. :)
അഭിലാഷ്, താങ്കളുടെ വിശദമായ അഭിപ്രായത്തിന് വളരെ നന്ദി. ശ്രമിച്ച് നോക്കട്ടെ മാഷേ, ഇനിയും കവിത വരുമോന്ന് :)
മഹേഷ് ചെറുതന,വളരെ സന്തോഷം ആദ്യമായി വന്നതിനും അഭിപ്രായമറിയിച്ചതിനും. :)
Post a Comment