Wednesday, November 7, 2007

കാട്ടിലെത്തിയ കണ്ണന്‍


അപ്പൂപ്പനത്താഴമുണ്ടിട്ടിരിക്കുമ്പോള്‍
‍കണ്ണനുമെത്തി കഥകള്‍ കേള്‍ക്കാന്‍
‍വെറ്റിലച്ചെല്ലവും കോളാമ്പിയും നീട്ടി
കണ്ണനടുത്തു ചെന്നുറ്റുനോക്കി

വെറ്റിലച്ചെല്ലത്തിന്‍ കൂട്ടത്തിലപ്പൂപ്പന്‍
‍ഉണ്ണിക്കഥകള്‍ തന്‍ കെട്ടഴിച്ചു
കാട്ടുകഥകളും കാട്ടിലെക്കൂട്ടരും
കണ്ണന്റെയുള്ളില്‍ നിറം നിറച്ചു

കാട്ടാറും കാട്ടുപഴങ്ങളും നല്ലിളം
കാറ്റിലിളകുന്ന വല്ലികളും
ആനയും മാനും കുറുക്കനും സിംഹവും
പുള്ളിപ്പുലിയും കുരങ്ങന്മാരും

നീളേ കഥകളിലൊന്നായ് നിറയവേ
കണ്ണന്‍ പതുക്കെയുറക്കമായി
ഒട്ടൊരുനേരം കഴിഞ്ഞിട്ടവന്‍ മെല്ലെ
കാട്ടിലേക്കെത്തി കിനാവിലൂടെ

തുള്ളിച്ചിരിച്ചു പതഞ്ഞൊഴുകും നദി
തന്നിലോ നീന്തുന്ന മീന്‍ കുഞ്ഞുങ്ങള്‍
‍പാട്ടുകളീണത്തില്‍ പാടുന്ന തത്തകള്‍
‍പാറിപ്പറക്കുന്ന മൈനകളും

കേട്ടറിവുള്ളൊരീക്കാര്യങ്ങളെല്ലാമേ
നേരിട്ടു കണ്ടൊരു കൌതുകത്താല്‍
‍കണ്മുമ്പില്‍ കണ്ടൊരാക്കാട്ടുവഴിയേയാ-
ക്കാടിന്റെയുള്ളിലേക്കെത്തികണ്ണന്‍

കാട്ടുവഴിയിലെ കുഞ്ഞിളം ചോലകള്‍
ചാടിക്കടന്നവന്‍ പേടിയെന്യേ
കണ്ണും മനസ്സും നിറയ്ക്കുമാക്കാനന-
ക്കാഴ്ചകള്‍ കണ്ടവനേറെ നേരം

പെട്ടെന്നവനയ്യോ ഞെട്ടിത്തരിച്ചുപോയ്
ചിന്നം വിളിച്ചൊരു കൊമ്പനാന
കാറിക്കുതറിക്കൊണ്ടോടുന്ന കൂട്ടത്തില്‍
കണ്ണനാക്കാട്ടാറില്‍ വീണുപോയി

"അയ്യോഎന്റെച്ഛാ ഞാന്‍ മുങ്ങിപ്പോയീടുന്നെ-
ന്നുച്ചത്തിലാര്‍ത്തിട്ടെണീറ്റുകണ്ണന്‍
‍പെട്ടന്നുപോയ്മറഞ്ഞെങ്ങോകഥയിലെ
കാടുമരുവിയുമാനകളും!!!

43 comments:

മഴത്തുള്ളി said...

അപ്പൂപ്പനത്താഴമുണ്ടിട്ടിരിക്കുമ്പോള്‍
‍കണ്ണനുമെത്തി കഥകള്‍ കേള്‍ക്കാന്‍
‍വെറ്റിലച്ചെല്ലവും കോളാമ്പിയും നീട്ടി
കണ്ണനടുത്തു ചെന്നുറ്റുനോക്കി

ഒരു കൊച്ചു കുട്ടിക്കവിത :)

ദിലീപ് വിശ്വനാഥ് said...

നല്ല കവിത. ഇനിയും നല്ല കവിതകള്‍ പിറക്കട്ടെ എന്ന് ആശംസിക്കുന്നു.

അപ്പു ആദ്യാക്ഷരി said...

മാത്യൂസാറേ... നല്ല കുട്ടിക്കവിത.
ഞാനും കണ്ണന്റെ കൂടെ കാട്ടിലായിരുന്നു കുറേനേരം. പക്ഷേ ഉണര്‍ന്നിരിക്കുവായിരുന്നതുകൊണ്ട് ആറ്റില്‍ വീണില്ല.. പിന്നെ.

കാട്ടിലെയാറും കാട്ടുപഴങ്ങളും എന്ന വരി

“കാട്ടാറും കാട്ടുപഴങ്ങളും നല്ലിളം
കാറ്റിലിളകുന്ന വല്ലികളും“ എന്നായാല്‍ കൂടുതല്‍ താളം കിട്ടുന്നില്ലേ ഗുരോ?

ശ്രീ said...

നന്നായിട്ടുണ്ട് മാഷേ.

:)

G.MANU said...

mathews ji...kallkan
കാട്ടിലെയാറും കാട്ടുപഴങ്ങളും
avide thaaLam pOyi..onnu Sariyaakk

ശിശു said...

കണ്ണന്റെയുള്ളില്‍ നിറം നിറച്ചു

kannanteyullil haram nirachu ennaayaal??
കാട്ടിലെയാറും കാട്ടുപഴങ്ങളും നല്ല
ivide oru kadi.. thaankaLkk sariyaakkavunnathE ullu..

valare nannayittund..

വല്യമ്മായി said...

:)

[ nardnahc hsemus ] said...

കോടിമുണ്ട്, ഡബിള്‍ മുണ്ട്, മനമല്‍ മുണ്ട്, കാവിമുണ്ട്, സ്വാമി മുണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷെ അത്താഴമുണ്ട് അത്താഴമുണ്ട് എന്നാദ്യമായിട്ടാ കേള്‍ക്കുന്നെ.. അച്ചായോ, എന്നതാ അച്ചായാ അത്??... :)

ഗുട്ടിഗ്ഗവിത ഗൊള്ളാം ഗെട്ടൊ! :)

മഴത്തുള്ളി said...

ഈ കവിത ഒന്നും നോക്കാതെ പെട്ടെന്ന് പോസ്റ്റിയതാണേ. ഇതിന് അപ്പുവിന്റെ ചില വിലപ്പെട്ട നിര്‍ദ്ദേശങ്ങളും മാറ്റങ്ങളും കിട്ടിയതിനാല്‍ ഇന്ന് തന്നെ പോസ്റ്റ് ചെയ്യാന്‍ സാധിച്ചു.

അപ്പു മാഷേ നന്ദി. നിമിഷം കൊണ്ടല്ലേ കവിതയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയത്. പിന്നെ അപ്പു പറഞ്ഞ ആ മാറ്റവും വരുത്തിയിട്ടുണ്ട്.

വാല്‍മീകി, ആദ്യമായ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ആശംസകള്‍ക്കും വളരെ നന്ദി :)

ശ്രീ, ഓടിനടന്ന് കമന്റിടുന്നതില്‍ ഫസ്റ്റ് പ്രൈസ് ഉറപ്പുള്ള ശ്രീക്കും നന്ദി ;)

മനു, തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി, ശരിയാക്കി :)

ശിശു, അഭിപ്രായത്തിന് വളരെ നന്ദി. അതു ശരിയാക്കം. :)

സുമേഷച്ചായാ, ഞാന്‍ നേരെ ഒരു ഫ്ലൈറ്റ് പിടിച്ച് മുംബൈക്ക് വരും, കൂടെ കുറെ അത്താഴമുണ്ടുമായി. ഇപ്പോഴത്തെ ലേറ്റസ്റ്റ് ഫാഷനാ, അതുടുത്താല്‍ പണ്ട് രാജാവ് ഉടുത്തതിനേക്കാള്‍ കേമമാവും. ;)

മഴത്തുള്ളി said...

വല്യമ്മായീ,

വന്ന് കണ്ടൊന്ന് ചിരിച്ചിട്ടെന്താ പോയേ, ഓ, ഇഷ്ടപ്പെട്ടു കാണില്ല അല്ലേ. എന്നാല്‍ ശരി. ;)

പട്ടേരി l Patteri said...

നല്ല വരികള്‍
വായിച്ചാല്‍ മനസ്സിലാവും ..ഈണത്തില്‍ ചൊല്ലാം .
നൈസ് വണ്‍ !!!

എല്ലാരും ക്രിട്ടിക്കാകുമ്പോള്‍ ഞാനെതിനാ വെറുതേ ഇരിക്കുന്നത് .
ആദ്യാക്ഷരപ്രാസത്തിനെയോ, ദ്വിഥിയാക്ഷരപ്രാസത്തിന്റെയോ അനന്തമായ സാധ്യതകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്ന ഒരു കവിതയെ.... പ്രൂഫ് റീഡിങ്ങിനുപോലും ഉള്ള ക്ഷമ കാണിക്കതെ , കവി, ......ആക്രാന്തപരമായ ആവേശം കാണിച്ചതിനാലും , മലയാളിത്തം തുളുമ്പുന്ന ഈ കവിതക്ക് വിദേശിക്കുട്ടിയുടെ പടം ഉപയോഗിച്ചതിനാലും 2 മാര്‍ക്ക് കുറവ്...98/100

neermathalam said...

adipoli kavitha....

publish cheyyan nokku chettayi...

oru padu kuttyol vayikkatte...

പട്ടേരി l Patteri said...

വേണമെങ്കില്‍ ഈ പടമോ
ഹ്ട്ട്പ്://വ്വ്വ്.അല്ല്കിദ്സ്മുരല്സ്.കൊമ്/ഇമഗെസ്/അസിഅഞുങ്ലെ.ജ്പ്ഗ്
(http://www.allkidsmurals.com/images/asianjungle.jpg)

അല്ലെങ്കില്‍ ഈ പടമോ ഹ്ട്ട്പ്://ഫൊറ്റൊസ്1.ബ്ലൊഗ്ഗെര്.കൊമ്/ക്ഷ്/ബ്ലൊഗ്ഗെര്/4481/2599/1600/101629/ആനയുമ്%20ഞനുമ്.ജ്പ്ഗ്
(http://photos1.blogger.com/x/blogger/4481/2599/1600/101629/aanayum%20njanum.jpg )
ഉപയോഗിക്കാം .. രണ്ടിലും ആന ഉണ്ട് :)
qw_er_ty

Unknown said...

haaaiiiiiii.......nallakavitha.
paavam kannan.

Unknown said...

good work mathews. Keep it up.

Baburaj said...

Dear Mathew,

yes. Ithanu parayunnathu Kalavasana.
nannayittundu. Iniyum thankalil ninnu ithupoley pala Kannan marum udayam cheyyum. Urappu.

Keep it up.

Rasheed Chalil said...

മഴത്തുള്ളിമാഷേ മനസ്സിന്റെ കുട്ടിത്തം വരികളില്‍ തന്നെയുണ്ട്... ഇഷ്ടായി.

sami said...

നല്ല കവിത....
നല്ല വരികള്‍ ...
:)

ആഷ | Asha said...

മാഷേ, നല്ല താളം
നല്ല രസം വായിക്കാന്‍ തന്നെ

ആര്‍ബി said...

കലക്കന്‍....

ഉപാസന || Upasana said...

മാത്യു സാറാരാ മോന്‍
നല്ല കവിത
:)
ഉപാസന

Ziya said...

ഉണ്ണികള്‍ക്കായൊരു ബ്ലോഗുടന്‍ തീര്‍ക്കണം
കഥ ചൊല്ലാന്‍ മാ‍ത്യൂ സാറവിടെ വേണം
ആകെ ശോഷിക്കുന്നു ഈ മലയാളത്തില്‍
കുഞ്ഞിക്കഥ തീര്‍ക്കും നല്‌വിദ്വാന്മാര്‍
ബാലികബാലന്മാര്‍ തന്നിളം ഹൃത്തത്തില്‍
നന്മ ചൊരിയുന്ന രചന വേണം
നല്ല കഥകള്‍ കവിതകളും പിന്നെ
സാരോപദേശവും ആവോളവും...

മാത്യൂ സാറിനു എല്ലാ ഭാവുകങ്ങളും :)

വേണു venu said...

“വെറ്റിലച്ചെല്ലത്തിന്‍ കൂട്ടത്തിലപ്പൂപ്പന്‍
‍ഉണ്ണിക്കഥകള്‍ തന്‍ കെട്ടഴിച്ചു.”

മാത്യൂസേ ,
തുറക്കട്ടെ മുറുക്കാന്‍‍ ചെല്ലം. മനോഹരമായ കുട്ടി കവിതകള്‍‍ ഇനിയും ഉതിര്‍ന്നു വീഴട്ടെ.
കഥ കേട്ടുറങ്ങിയ കണ്ണനും, ഉറക്കത്തില്‍ കഥകളോര്‍ത്തു കിടന്ന കണ്ണന്‍റെ സ്വപ്നവും. കുഞ്ഞു മനസ്സിന്‍റെ വിചാര വികാരങ്ങള്‍ കവിയുടെ മനസ്സില്‍ കവിത കുറിക്കുന്നതു രസിച്ചു.
ഓ.ടോ. ഞാനിടുന്ന മാര്‍ക്കില്‍ നിന്നും 10 കുറയ്ക്കുന്നു. പടം തന്നെ എന്‍റെയും പ്രശ്നം.:)

ഏറനാടന്‍ said...

മാഷേ ബെസ്റ്റായി; ഒരു കുഞ്ഞുണ്ണിമാഷ് ഒളിഞ്ഞിരിപ്പുള്ളതിനെ തോണ്ടി വെളിയിലിടാന്‍ എന്തേ ലേറ്റായി?

മഴത്തുള്ളി said...

പട്ടേരി മാഷേ,

ആദ്യത്തെ വരികള്‍ക്കു നന്ദി. പിന്നെ ആ ക്രിട്ടിസൈസ് ചെയ്തത് തകര്‍ത്തു. പ്രാസങ്ങള്‍ ചേര്‍ക്കാന്‍ മാഷിന് ഞാനൊരു കവിത അയച്ചുതരുന്നുണ്ട്. ഹി ഹി :) പിന്നെ വിദേശിക്കുട്ടിക്ക് പകരം സ്വദേശിയെ ഇടാം. 100 മാര്‍ക്ക് തരാമെന്നുറപ്പു തന്നാല്‍ ;) പിന്നെ ആ രണ്ട് ലിങ്കും കലക്കി. ഒന്നാമത്തെ ലിങ്കില്‍ മാഷിന്റെ ഫോട്ടോയും കണ്ടു. സുന്ദരനാണല്ലോ :)

നീര്‍മാതളം, വളരെ നന്ദി. നോക്കട്ടെ മാഷേ, പിന്നെ ഈ കുട്ടിക്കവിതയൊക്കെ അല്പം കടുപ്പമല്ലേ, മനു, അപ്പു ഒക്കെ എഴുതുന്നത് വളരെ സിമ്പിളാണ്.

സുജ, വളരെ നന്ദി. അതെ കണ്ണനൊന്ന് പേടിച്ചു. ;)

ആന്റണി അച്ചായാ, വളരെ നന്ദി ആദ്യമായി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും.

ബാബുരാജ്, ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം. ഇനിയും നോക്കട്ടെ മാഷേ :)

ഇത്തിരീ, മനസ്സില്‍ കുട്ടിത്തമുള്ളതുകൊണ്ടല്ലേ ഇത്തരം കാര്യങ്ങളെല്ലാം വരുന്നത് മനസ്സില്‍ നിന്നും. നന്ദി :)

സമി, അഭിപ്രായത്തിനു വളരെ നന്ദി :)

ആഷ, അഭിപ്രായത്തിന് വളരെ നന്ദി. :)

ആര്‍ബി, വളരെ സന്തോഷം :)

ഉപാസന, ;) നന്ദി. :)

സിയ, ഹഹഹ കവിതയിലാക്കിയോ പോസ്റ്റ്. എന്നാല്‍ ഒരു കുട്ടിക്കവിതയെഴുതൂ മാഷേ, പിന്നെ അഭിപ്രായത്തിനും ആശംസകള്‍ക്കും വളരെ നന്ദി. :)

വേണുമാഷേ, മുറുക്കാന്‍ ചെല്ലം തുറന്നെങ്കിലും മുറുക്കാന്‍ തോന്നേണ്ടേ മാഷേ, ഇങ്ങനെ വല്ലതുമൊക്കെ ഇടക്കിടെ കാട്ടിക്കൂട്ടാന്‍ നോക്കാം. :)

ഏറനാടാ, ദേ കുഞ്ഞുണ്ണിമാഷിനെ തോണ്ടി വെളിയിലിട്ടു. ഹി ഹി ഹി സന്തോഷം അഭിപ്രായമറിയിച്ചതിന് :)

JVA said...

പോരട്ടിങ്ങനെ പോരട്ടെ
തുരുതുരയായി പോരട്ടെ

കുട്ടിക്കവിത കൊള്ളാം മാത്യൂ അച്ചായോ

നിലാവ്.... said...

അടിപൊളി കുട്ടിക്കവിത.....
എല്ലാ ഭാവുകങ്ങളും.....

സുല്‍ |Sul said...

കുട്ടികവിതതന്നാശാനേ
കുട്ടിക്കവിതകള്‍ വന്നോട്ടെ
നിരനിരയായി നിന്നാട്ടെ
ഈണത്തില്‍ പാടി രസിച്ചാട്ടെ.

നന്നായിരിക്കുന്നു :)
-സുല്‍

മഴത്തുള്ളി said...

jva : ജിജോ, വന്ന് അഭിപ്രായമെഴുതിയതില്‍ സന്തോഷം. :)

നിലാവേ, വളരെ നന്ദി. :)

സുല്ലേ, അത് ശരി ഇപ്പോഴത്തെ തേങ്ങ ഉടക്കല്‍ ഒന്നും പോര കേട്ടോ. പണ്ടൊക്കെ എന്നാ ഉടയായിരുന്നു. ഇപ്പോ എവിടെയാ, തെങ്ങൊക്കെ മണ്ഡരി തിന്ന് നശിപ്പിച്ച് തെങ്ങില്ലാണ്ടായോ ;) അഭിപ്രായത്തിന് വളരെ നന്ദി. :)

മിടുക്കന്‍ said...

ഇതൊരു തൊഴില്‍ ആക്കിയിരിക്കുവാണല്ലേ..?
ഞാന്‍ പ്രതിക്ഷേധിക്കുന്നു....
ശക്തിയായി പ്രതിക്ഷേധിക്കുന്നു

Sathees Makkoth | Asha Revamma said...

കണ്ണന്റെ കൂടെ കാട്ടിലെത്തിയപോലതുപോലെ

Mahesh Cheruthana/മഹി said...

വളരെ നല്ല കുട്ടിക്കവിത !കണ്ണനെ ഇഷ്ടമായി!

അഭിലാഷങ്ങള്‍ said...

കുട്ടിത്തമുള്ള, ഈണത്തില്‍ ചൊല്ലാല്‍ പറ്റുന്ന നല്ല വരികളോട് കൂടിയ കവിതകള്‍ പണ്ടേ എനിക്കിഷ്ടമായിരുന്നതു കൊണ്ട് ഈ കവിതയും എനിക്കിഷ്ടമായി..

:-)
അഭിലാഷ്

മഴത്തുള്ളി said...

മിടുക്കാ ഇത്ര ശക്തിയായി പ്രതിഷേധിക്കല്ലേ, എന്റെ കുട്ടിക്കവിതയെഴുത്ത് ഇതോടെ ഞാന്‍ നിര്‍ത്തും ;)

സതീശെ, കണ്ണന്റെ കൂടെ കാട്ടിലെത്തിയതൊക്കെ കൊള്ളാം, അവിടെയധികം കറങ്ങേണ്ട, ആനയിറങ്ങിയിട്ടുണ്ട്. ;) വന്നതില്‍ സന്തോഷം മാഷേ :)

മഹേഷ് ചെറുതന, വളരെ സന്തോഷം :)

അഭിലാഷ്, കുട്ടിക്കവിതകളോടിഷ്ടമാണെന്നറിഞ്ഞതില്‍ സന്തോഷം :)

മന്‍സുര്‍ said...

മഴത്തുള്ളി

അതിമനോഹരം....തുടരുക....

നന്‍മകള്‍ നേരുന്നു

മയൂര said...

നല്ല താളവും ഒഴുക്കും ഉള്ള കവിത,ഇഷ്ടമായി...കണ്ണന്റെ കൂടെ കാട്ടിലെത്തിയതു പോലെ...:)

ആവനാഴി said...

അത്താഴമുണ്ടു താ അത്താഴമുണ്ടു താ
വാവിട്ടുകേണൂ സുമേഷുചന്ദ്രന്‍!അതു
കേട്ടതും പാതി കേള്‍ക്കാത്തതും പാതിയായ്
അത്താഴമുണ്ടുമായെത്തീ പെരുമഴ!

മഴത്തുള്ളി said...

മന്‍സൂര്‍,

വളരെ സന്തോഷം ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതില്‍. :)

മയൂര, വളരെ സന്തോഷം :)

ആവനാഴീ, ഹഹഹ ഈ കവിത അടിപൊളി. സുമേഷച്ചായന്‍ മുണ്ട് എന്ന് കേള്‍ക്കുന്നതേ അവിടെ പറന്നെത്തും. അതാ ഒരു അത്താഴമുണ്ട് കൊടുത്തത്. അതുമുടുത്താ ഇപ്പോ ഓഫീസില്‍ പോക്ക് എന്നാ കേട്ടത് ;)

പിന്നെ ആദ്യമായി വന്നതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി :)

ഗീത said...

താളാത്മകമായി പാടാന്‍ പറ്റിയ കവിത.
കുഞ്ഞുങ്ങള്‍ക്ക്‌ രസിക്കത്തക്കവണ്ണം അമ്മമാര്‍ക്ക്‌ പാടിക്കൊടുക്കാന്‍ പറ്റും.

അലി said...

ഇന്നാദമാ‍യാണ് ഇവിടെയെത്തിയത്...

കാട്ടിലെത്തിയ കണ്ണന്‍
മനോഹരമായിരിക്കുന്നു.

അഭിനന്ദനങ്ങള്‍...

അപര്‍ണ്ണ said...

യ്യോ,ഞാനിതുവരെ ഈ ബ്ലോഗ്‌ കണ്ടില്ലാരുന്നു. എന്നെ ഈ വഴി എത്തിച്ചതിനു നന്ദി, ഇതൊത്തിരി ഇഷ്ടപ്പെട്ടു.

അച്ചു said...

മാത്യുസേട്ടന്‍...കുട്ടിക്കവിത കൊള്ളാം.. :--)

മഴത്തുള്ളി said...

ഗീതാഗീതികള്‍, ആദ്യമായ വരവിനും അഭിപ്രായത്തിനും നന്ദി :)

അലി, ആദ്യത്തെ വരവിനും ഇഷ്ടമാണെന്നറിയിച്ചതിലും സന്തോഷം :)

അപര്‍ണ്ണ, ആദ്യമായി വന്ന് അഭിപ്രായം പറഞ്ഞതില്‍ സന്തോഷം :)

കൂട്ടുകാരാ, ആദ്യവരവിനും അഭിപ്രായത്തിനും നന്ദി :)