Thursday, February 14, 2008

പൂത്തുമ്പി


തുഷാ‍രം ഓണ്‍ലൈന്‍ മാ‍സികയുടെ ഈ ലക്കത്തില്‍ പൂത്തുമ്പി‍ എന്ന ഒരു ചെറിയ കുട്ടിക്കവിത പ്രസിദ്ധീകരിച്ചിരുന്നു. ചില സുഹൃത്തുക്കളുടെ അഭിപ്രായപ്രകാരം അത് താഴെ കൊടുക്കുന്നു.

തുമ്പീ തുമ്പീ പൂത്തുമ്പീ
എന്നോടൊപ്പം വരുമോ നീ
തേനും പാലും ഞാന്‍ നല്‍കാം
തെച്ചിപ്പൂക്കളിറുത്തു തരാം

അയ്യോ വാവേ ഞാനില്ല
അമ്പാട്ടേക്കിനി ഞാനില്ല
കണ്ണേട്ടന്‍ തന്‍ കീശയിലെ
കല്ലുകള്‍ പൊക്കാന്‍ വയ്യല്ലോ

തുമ്പീ തുമ്പീ പൂത്തുമ്പീ
എന്നോടൊപ്പം വരുമോ നീ
പാറിത്തളരും നേരത്ത്
പട്ടിന്‍ മെത്തയൊരുക്കീടാം

അയ്യോ വാവേ ഞാനില്ല
അമ്പാട്ടേക്കിനി ഞാനില്ല
എന്നുടെ വാലില്‍ കെട്ടാനായ്
കണ്ണേട്ടന്‍ നോക്കീടുന്നു

തുമ്പീ തുമ്പീ പൂത്തുമ്പീ
എന്നോടൊപ്പം വരുമോ നീ
ഓണപ്പാട്ടുകളോരോന്നായ്
മൂളിപ്പാട്ടായ് മൂളീടാം

എന്നാല്‍ വാവേ വന്നീടാം
അമ്പാട്ടേക്കിനി വന്നീടാം
നിന്നുടെ പുഞ്ചിരി കണ്ടൂ ഞാന്‍
നിന്നോടൊത്തു കഴിഞ്ഞീടാം.

11 comments:

മഴത്തുള്ളി said...

തുഷാ‍രം ഓണ്‍ലൈന്‍ മാ‍സികയുടെ ഈ ലക്കത്തില്‍ പൂത്തുമ്പി‍ എന്ന ഒരു ചെറിയ കുട്ടിക്കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്. :)

കാനനവാസന്‍ said...

മാഷേ...കവിത നന്നായി കേട്ടോ... :)
നല്ല ഈണത്തില്‍ ചൊല്ലാന്‍ പറ്റിയ കവിത.
പണ്ടു പഠിച്ചിരുന്ന കവിതകള്‍ ഓര്‍മ്മവന്നു.

ശ്രീ said...

ആശംസകള്‍!
:)

Appu Adyakshari said...

മാഷെ..കവിത നന്നായിരിക്കുന്നു. കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കതയും തുമ്പിയെ കുട്ടികള്‍ അനുഭവിക്കുന്ന പങ്കപ്പാടുകളും ലളിതമായി അവതരിപ്പിക്കുന്നതില്‍ ഗുരു നന്നായി തിളങ്ങിയിട്ടുണ്ട്. അഭിനന്ദനങ്ങള്‍

ഓ.ടോ. ഇതു പക്ഷേ മാഷ് ഇവിടെത്തന്നെ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

മഴത്തുള്ളി said...

അപ്പു മാഷേ, ഇത് 1-2 മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ തുഷാരത്തിലിടാന്‍ അയച്ചതാണ്. അപ്പോള്‍ ഞാനിത് കാണിച്ചിരുന്നല്ലോ. അതായിരിക്കും മാഷിന്റെ മനസ്സില്‍ വന്നത്.

പക്ഷേ ചില സാങ്കേതിക കാരണങ്ങളാല്‍ തുഷാരത്തിന്റെ 2 ലക്കങ്ങള്‍ പുറത്തുവന്നില്ല. ഇന്നാണ് ഇത് പബ്ലീഷ് ചെയ്തത്.

ഉപാസന || Upasana said...

മാത്യൂസാറേ,

ആശംസകള്‍
:)
ഉപാ‍ാസന

G.MANU said...

തുമ്പീ മാത്യൂസ്സാറിന്‍ മൂക്കിന്‍-
ത്തുമ്പത്താടിയിരിക്കാന്‍ വായോ
തുമ്പപ്പൂവൊരു കുമ്പിളുമായി
തമ്പിച്ചേട്ടനെ കാണാന്‍ വായോ

അച്ചായ കവിത കലക്കി...ചിലവുണ്ടേ

[ nardnahc hsemus ] said...

അച്ചായാ.. കവിത നന്നായി.. ഇന്നലെ ലവിടെ ഒന്നു കമന്റി.. ഇന്നിവിടേം..

ആ വരികള്‍ ഇവിടെ കൂടി ചേര്‍ക്കൂ..

Unknown said...

തുമ്പീനെ ഞാനിങ്ങെടുത്തു...
ആരാ ഇനി വാലില്‍ കല്ലുകെട്ടാന്‍ വെരുന്നേന്നൊന്നു കാണണല്ലോ..ആഹാ!

മഴത്തുള്ളി said...

പൂത്തുമ്പിയെ കാണാന്‍ വന്ന കാനനവാസന്‍, ശ്രീ, അപ്പു, മനു, സുമേഷ്, ആഗ്നേയ എല്ലാവര്‍ക്കും എന്റെ വിനീതമായ കൂപ്പുകൈ :)

കാപ്പിലാന്‍ said...

അച്ചായ ,നന്നായി കുട്ടി കവിതകള്‍ എഴുതുന്നുണ്ടല്ലോ.ഇതെല്ലം പിടിച്ചൊരു ആല്‍ബം ഉണ്ടാക്കു.

നന്നായി :)