Tuesday, February 19, 2008

കുരുവി




കളകളമൊഴുകുന്നൊരരുവിതന്‍ തീരത്തു
പടരുന്ന തരുനിരക്കാട്ടിനുള്ളില്‍
നാരും ചകിരിയും തുന്നിച്ചുകൂട്ടിയാ
കുഞ്ഞിക്കുരുവികള്‍ കൂടുവച്ചു

ചകിരിയും നാരുമിടകലര്‍ന്നുള്ളൊരാ
സുന്ദരമന്ദിരം മോടി കൂട്ടാന്‍
ആണ്‍കിളിയാലോലമാടിപ്പറന്നിട്ടാ
ക്കൂടിന്‍ പുറവുമലങ്കരിച്ചു

ചെറുകാറ്റിലുലയുന്നോരക്കൂട്ടിലിട്ടല്ലോ
പെണ്‍കിളി ചേലൊത്ത മുട്ട മൂന്ന്
ഒട്ടൊരു നാളുകഴിഞ്ഞപ്പോള്‍ വന്നല്ലോ
മുട്ട വിരിഞ്ഞു പൂമ്പൈതലുകള്‍

കുഞ്ഞിക്കുരുവികളുണ്ടായ നാള്‍ തൊട്ടേ
അച്ഛനുമമ്മക്കും ജോലി കൂടി
പിഞ്ചോമനകളെ തീറ്റിപ്പോറ്റീടുവാന്‍
രാപകല്‍ രണ്ടാളും മത്സരിച്ചു

തൊട്ടടുത്തുള്ളൊരു കൊമ്പിലിരുന്നൊരു
സര്‍പ്പമൊരിക്കലാ കാഴ്ച കണ്ടു
ചോരതുടിക്കുന്ന കുഞ്ഞുങ്ങളെത്തിന്നാന്‍
രാപ്പകല്‍ കാതോര്‍ത്തു കാത്തിരുന്നു

ഒരുനാളില്‍ കുരുവികള്‍ ഇര തേടും നേരത്ത്
പാത്തും പതുങ്ങിയും സര്‍പ്പമെത്തി
ഒന്നുമേയറിയാത്ത കുഞ്ഞുങ്ങള്‍ മൂവരും
വായും പിളര്‍ന്നു കരച്ചിലോടെ

തീറ്റയുമായെത്തി അച്ഛനുമമ്മയും
സര്‍പ്പത്തെ കണ്ടൊരു ഞെട്ടലോടെ
‘അയ്യോ എന്‍ കുഞ്ഞുങ്ങള്‍’ എന്നു വിലപിച്ചു
അമ്മക്കുരുവി പറന്നുയര്‍ന്നു

മാനത്തു പാറിപ്പറന്നൊരു ചെമ്പരുന്താ-
ശബ്ദം കേട്ടങ്ങവിടെയെത്തി
കുഞ്ഞിക്കുരുവിയെ തിന്നാനൊരുങ്ങുന്ന
സര്‍പ്പത്തെക്കൊത്തി വെളിയിലിട്ടു

അമ്മക്കുരുവിക്കുമച്ഛന്‍ കുരുവിക്കുമു-
ണ്ടായ സന്തോഷം വേറെയില്ല
ദുഷ്ടയെന്നെല്ലാരുമോതും പരുന്തമ്മ
നമ്മുടെ സ്നേഹിതന്‍ തന്നെയിപ്പോള്‍

53 comments:

മഴത്തുള്ളി said...

കളകളമൊഴുകുന്നൊരരുവിതന്‍ തീരത്തു
പടരുന്ന തരുനിരക്കാട്ടിനുള്ളില്‍
നാരും ചകിരിയും തുന്നിച്ചുകൂട്ടിയാ
കുഞ്ഞിക്കുരുവികള്‍ കൂടുവച്ചു

ഒരു കുട്ടിക്കവിത :)

അപ്പു ആദ്യാക്ഷരി said...

കിടക്കൊട്ടോരു തേങ്ങ ആദ്യമേ “ഠേ....” (കിട്ടിയാല്‍ കിട്ടി അല്ലെങ്കില്‍ ചട്ടി)

ഇനി പോസ്റ്റിലേക്ക്... ഇതു കഥയോ കവിതയോ മാഷേ.. രണ്ടായാലും നല്ലതുതന്നെ. കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ വളരെ നല്ലത്. അഭിനന്ദനങ്ങള്‍, ലളിതമായ വാക്കുകളിലൂടെ നല്ലൊരു കഥ കുട്ടികള്‍ക്ക് കവിതാരൂപത്തില്‍ പറഞ്ഞുകൊടുത്തതിന്.

പോസ്റ്റുകള്‍ തമ്മില്‍ ഇത്ര അകലം പാടില്ല.. ഇത്ര മടിയും, എഴുതാന്‍..

ശ്രീ said...

കൊള്ളാം മാഷേ...

നല്ലൊരു കുട്ടിക്കവിത തന്നെ. ഒപ്പം നല്ലൊരു സന്ദേശവും.
:)

G.MANU said...

അച്ചായനിങ്ങനെയോരോകിളിയേയും
കട്ടെടുത്തോരോന്നെഴുതിവച്ചാല്‍
കുട്ടികള്‍ക്കായി വേറെന്തെഴുതുമെന്‍
കുട്ടാ പറഞ്ഞുതരിക വേഗം....
കട്ടായം കൊച്ചാട്ടനുണ്ടോരു ഭാവിയീ
കുട്ടിക്കവിത തന്‍ തട്ടകത്തില്‍..


കലക്കി അച്ചായാ..കുരുവി

Unknown said...

നല്ല കവിത...അല്ല കഥ..ശ്ശേ..തെറ്റി..കവിത തന്നേ!
നല്ലസ്സല് കവിത

സുല്‍ |Sul said...

അച്ചച്ചോ ചിന്ന കവിതൈ
അടിപൊളികവിതൈ :)
-സുല്‍

[ nardnahc hsemus ] said...

മഞ്ഞക്കാട്ടില്‍ പോയാലോ പിന്നെ
മഞ്ഞക്കിളിയെ പിടിയ്ക്കാലോ
മഞ്ഞക്കിളിയെ പിടിച്ചാലോ പിന്നെ
മാത്തച്ചായനു കൊടുക്കാലോ
മാത്തച്ചായനു കൊടുത്താലോ പിന്നെ
മഴത്തുള്ളിയില്‍ കവിതയൊഴുക്കാലോ!!!!

അച്ചായോ.. ലാ കുരുവി കൊള്ളാലോ അച്ചായാ...
:)

****

കളകളമൊഴുകുന്നൊരരുവിതന്‍ തീരത്തു
പടരുന്ന തരുനിരക്കാട്ടിനുള്ളില്‍ ചകിരി വന്നതു “ചൈനേന്നാണോ?” ഹേയ് ക്യാ ബാത് ഹേ ഭായ്സാബ് ?? സ്വദേശി അപ്നാവോ!!!!

ഹോ ഇക്കാലത്തൊക്കെ വെജിറ്റേറിയന്‍ പരുന്തമ്മമാരെ കണി കാണാന്‍ കൂടി കിട്ടാറില്ല !!

ഹിഹി

Ziya said...

തര്‍ത്തു കേട്ടോ.
നന്നായി. ഇഷ്‌ടപ്പെട്ടു, കേട്ടോ. അടിപൊളിയായിട്ടുണ്ട്.

പിന്നെ ദാ ഈ വരി ഒന്നൂടെ പാടാമോ?
“ചെറുകാറ്റിലുലയുന്നോരക്കൂട്ടിലിട്ടല്ലോ
പെണ്‍കിളി ചേലൊത്ത മുട്ട മൂന്ന്”

ഇവിടെ ചൊല്ലാനൊരു ബുദ്ധിമുട്ട് . സംഗതി ഇച്ചിരി കൂടിപ്പോയി. ചെറുകാറ്റിലുലയുന്നോരക്കൂട്ടിലിട്ടല്ലോ
എന്നിടത്ത് ചെറുകാറ്റിലുലയുന്നോരക്കൂട്ടിലല്ലോ എന്നാക്കിയാ സംഗതി വരും കേട്ടോ.ഹിഹിഹി..

പിന്നെ ഞാന്‍ എഴുതി വെച്ചത്...

ആ ശ്രുതി...
ഇന്ന് ഹര്‍ത്താലായതോണ്ടാരിക്കും ശ്രുതി ബസ്സ് ഇന്നു കാണാത്തത്.

പിന്നെ അനുവും പല്ലവീം ബ്രേക്ക് ഡൌണായി കെടക്കുവാ...

മൊത്തത്തില്‍ നന്നായിരുന്നു കേട്ടോ :)

ഓടോ. സൂപര്‍ കവിത

G.MANU said...

അച്ചായാ ഒരു ഒ.ടൊ...

പ്രൊഫൈലില്‍ ഇത് ഇന്നാ കണ്ടെ

“ഭാര്യ ബിന്ദു. രണ്ട് ആണ്‍കുട്ടികള്‍ - അരുണ്‍, ഡോണ്‍. ഭാര്യയും കുട്ടികളും കഴിഞ്ഞ രണ്ടു വര്‍ഷമായി നാട്ടിലാണ്“

ഇതിങ്ങനെ കൊടുത്തതിന്‍‌റെ പിന്നില്‍ ജൈവശാസ്ത്രപരമായ വല്ല നല്ല ദുരുദ്ദേശവും ഉണ്ടോ????

[ nardnahc hsemus ] said...

ഹഹഹ.. മനുവണ്ണാ..
ജൈവശാസ്ത്രമല്ല... മന:ശ്ശാസ്ത്രം, മന:ശ്ശാസ്ത്രം!!!

രക്തസാക്ഷി മണ്ഡപത്തിനടുത്തുള്ള മരങളെ പത്രം വായിയ്ക്കുന്നതും മറ്റുള്ളവര്‍ തലയാട്ടിക്കൊണ്ട് ബീഡിതെറുക്കുന്നതും ആയി കണ്ട പ്രമോദിന്റെ കവിതയിലെ പോലെ എനിയ്ക്കാ പ്രൊഫൈലില്‍ ചൂണ്ടയില്‍ കിടക്കുന്ന വിരയെ ഓര്‍മ വരുന്നതെന്താവോ?

ഡോക്റ്ററെ കാണിയ്ക്കണോ അതോ ഏലസ്സുകെട്ടണോ??

മഴത്തുള്ളി said...

എടോ അച്ചായന്മാരേ, എന്റെ കുടുംബം മുടിപ്പിക്കാനാ നിങ്ങളുടെ പരിപാടി അല്ലേ??, എവിടെ ജൈവശാസ്ത്രം??? എവിടെ മനശ്ശാസ്ത്രം???

ഞാനൊരു പാവം മഴത്തുള്ളിയാണെന്ന് നിങ്ങള്‍ക്കറിയില്ലേ???

ഇനി ഈ കമന്റുകളെങ്ങാനും അവള്‍ കണ്ടാല്‍ അതോടെ എന്നെ മൊഴി ചൊല്ലും. അപ്പോള്‍ ഞാന്‍ പറയാം രണ്ടെണ്ണത്തിനോടും. ങാ...

(ആത്മഗതം : കര്‍ത്താവേ.............. കക്കൂസിലും പരീക്ഷണമോ എന്നാരോ പറഞ്ഞതു പോലായല്ലോ ഇത്) :(

[ nardnahc hsemus ] said...

ഹഹഹ.. അമ്പടാ, അതു ശരി “അവള്‍“ (അതാരപ്പാ‍.....??)കാണുന്നതാ പ്രശ്നം അല്ലെ? അല്ലാതെ സ്വന്തം ഭാര്യ കാണുന്നതല്ല.. കണ്ടോ.. കണ്ടോ... തനിനിറം അറിയാതെ പുറത്തുവരുന്നത്!!!

പക്ഷിശാസ്ത്രത്തില്‍ കവിതകളെഴുതുന്ന കണ്ടപ്പഴേ എനിയ്ക്കു ഡൌട്ട് ഉണ്ടായിരുന്നു!!!!

G.MANU said...

അച്ചായാ സത്യം പറ...”ഭാര്യ മൊഴിചൊല്ലും” എന്നെഴുതിയപ്പോള്‍ ഒരു രണ്ടു സെക്കര്ണ്ട് അറിയാതെ ആ മനസൊന്നു വല്ലാതെ കുളിര്‍ത്തില്ലേ...

aneezone said...

അചായോ.. ഇഷ്ടപ്പെട്ടുട്ടൊ...
മറ്റച്ചായന്മ്മാര്‍ പറയുന്നത് കാര്യമാക്കണ്ടാ. അതിന് മരുന്നു കണ്ടുപിടിച്ചിട്ടില്ലല്ലൊ.. ഏത്?

മയൂര said...

കുട്ടികവിതയിഷ്ടമായി..:)




ഓ.ടോ
ആക്ച്വലി അച്ചായ എന്താണ് സംഭവം ;)


ഞാന്‍ ഓടി;)

ചന്ദ്രകാന്തം said...

കവിത നന്നായിരിയ്ക്കുന്നു.
ആശംസകള്‍.
(പിന്നെ........ആ പരുന്തിനെ വെറുതെ ഒന്നു സംശയിച്ചാലോ..?
"ഇന്ന്‌ സഹായം, നാളെ വധം" എന്ന പോളസിക്കാരനാണെങ്കില്‍....... കുരുവിക്കുട്യോളുടെ കാര്യം കഷ്ടമാകുമേ..!!)

ശ്രീ said...

ഹയ്യയ്യോ...
മനുവേട്ടനും സുമേഷേട്ടനൂം കൂടി ആളെ ചിരിപ്പിച്ചു കൊല്ലാനിറങ്ങീതാണോ?

മഴത്തുള്ളി മാഷേ...
“കര്‍ത്താവേ.............. കക്കൂസിലും പരീക്ഷണമോ?”
ഇതാദ്യമായാ കേള്‍ക്കുന്നേ... അടിപൊളി!
:)

Appu Adyakshari said...

കുരുവി:
മാത്താ മാത്താ മാത്തച്ചാ,
ഭാര്യേം മക്കളുമെവിടാണ്?


മാത്തന്‍:
ഇല്ലാ ഇല്ലാ പറയില്ല
പ്രൊഫൈലു വേണേ നോക്കിക്കോ......

കുരുവി:
ആളെ വടിയാക്കീടല്ലേ.
ഇതിലൊന്നും ഞാന്‍ വീഴില്ല......

മാത്തന്‍:
അയ്യോ കുരുവീ പോകല്ലേ
പ്രൊഫൈലു മുഴുവന്‍ മാറ്റീടാം.

ഹ..ഹ...ഹ.... മനൂ, സുമേഷേ.. കലക്കി. ചിരിപ്പിച്ചുകേട്ടോ.

Rejesh Keloth said...

:-)
എല്ലാം കാണുന്നവന്‍ സാക്ഷി... സാക്ഷിക്കിപ്പോ നെറ്റിയില്‍ ഒറ്റക്കൊമ്പുണ്ട്...
:-)

നിലാവര്‍ നിസ said...

നല്ല കുഞ്ഞിക്കുരുവിക്കവിത..

ഫസല്‍ ബിനാലി.. said...

kuttikkavitha nannaayittundu
congrats

ഇടിവാള്‍ said...

Nice !

ഇതിനു ഞാന്‍ തന്നെ ഒരു റ്റ്യൂണ്‍ നല്‍കി മക്കളെ കേള്‍പ്പിച്ചോളാമ്ം !

പ്രിന്റെടുത്തിട്ടുണ്ട്

വല്യമ്മായി said...

നല്ല ഈണത്തില്‍ പാടന്‍ പറ്റുന്ന കവിത.

Rasheed Chalil said...

കലക്കന്‍...

ഉപാസന || Upasana said...

മാനത്തു പാറിപ്പറന്നൊരു ചെമ്പരുന്താ-
ശബ്ദം കേട്ടങ്ങവിടെയെത്തി
കുഞ്ഞിക്കുരുവിയെ തിന്നാനൊരുങ്ങുന്ന
സര്‍പ്പത്തെക്കൊത്തി വെളിയിലിട്ടു

ഈ വരി വായിച്ചപ്പോള്‍ സമാധാനമായി.
ഒന്നും പറ്റീലാല്ലോ..!

കിണ്ണന്‍ കാച്ചി കുട്ടിക്കവിത.
:)
ഊപാസന

വേണു venu said...

മാത്യൂ സാറേ, കളകളമൊഴുകുന്ന ആ അരുവിയുടെ ഈണത്തില്‍ കുഞ്ഞുകവിത വായിച്ചു. ഇഷ്ടമായി.
ഓ.ടോ
ആക്ചലി ആ പറഞ്ഞ പരീക്ഷണം എവിടാ നടന്നേ.:)

ലേഖാവിജയ് said...

അറിയുന്ന കഥകളുടെ സ്റ്റോക് തീര്‍ന്നിരുന്നു.ഇതിനി കഥയാക്കി പറഞ്ഞു കൊടുക്കാല്ലോ.പരുന്തിന്റെ വിശാലമനസ്സ്..കവിത നന്നായി എന്നു എടുത്ത് പറയേണ്ടതില്ലല്ലൊ.ആശംസകള്‍!

Musthafa said...

"മാനത്തു പാറിപ്പറന്നൊരു ചെമ്പരുന്താ-
ശബ്ദം കേട്ടങ്ങവിടെയെത്തി"

Aadyam pedichupoyeetto. Ithrayum nalla parunthayirikkumennu karuthiyilla. Bhagyam.

verygood. onnam clas orkkanayi.

cartoonist sudheer said...

)));;

നോബി ബിജു said...

Hi Mazhathulleeeeeee,

very good .... congrats keep it up.

മുസാഫിര്‍ said...

ബാലന്‍ കെ നായര്‍ വന്നു അപകടത്തില്‍ പെട്ട നായികയെ രക്ഷിക്കുന്ന പോലെയായല്ലൊ :-)
എന്നാലും കുഞ്ഞിക്കവിത വളരെ ഇഷ്ടമായീ മാത്യൂസ് .

Sapna Anu B.George said...

കുഞ്ഞിക്കുരിവിക്കവിത ഉഗ്രന്‍ മഴത്തുള്ളി

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഈ മഴത്തുള്ളിയില്‍ താളം പിടിയ്ക്കാനാദ്യമായി ഇവിടെ എത്തിയത
കുഞ്ഞിക്കുരുവിക്കവിത വളരെ ഭംഗിയായ് അവതരുപ്പിച്ചൂ .
മാനത്തു പാറിപ്പറന്നൊരു ചെമ്പരുന്താ-
ശബ്ദം കേട്ടങ്ങവിടെയെത്തി
കുഞ്ഞിക്കുരുവിയെ തിന്നാനൊരുങ്ങുന്ന
സര്‍പ്പത്തെക്കൊത്തി വെളിയിലിട്ടു.
ഭാഗ്യം നമ്മുടെ കുരുവിയ്ക്ക് ഒന്നു സംഭവിച്ചില്ലല്ലൊ.

സു | Su said...

ഈ കുട്ടിക്കവിത എനിക്ക് വല്യ ഇഷ്ടമായി. :)

ഏ.ആര്‍. നജീം said...

കൊച്ചു കുട്ടികള്‍ക്ക് ഈ കവിത വായിക്കുമ്പോള്‍ തോന്നുന്ന അതേ സന്തോഷവും ആഹ്ലാദവും എല്ലാവര്‍ക്കും അനുഭവപെട്ടു എന്നതാണ് ഈ കവിതയുടെ വിജയം :)

Anonymous said...

കുട്ടിക്കവിത അടിപോളിയാണു മാഷേ... :) :)

മനു മാഷ് എന്തോ പറഞ്ഞല്ലോ??
ഇനി ഞാ‍നുംകൂടി ഒരു പാരവെക്കണ്ട ആവശ്യം ഇല്ലല്ലൊ അല്ലെ?
:)

ഇളംതെന്നല്‍.... said...

അച്ചായോ.. കുട്ടിക്കവിത കൊള്ളാട്ടൊ.. നല്ല രസോണ്ട് ചൊല്ലാന്‍....
ഇതിനിടയില്‍ വേറെന്തൊക്കെയോ കേള്‍ക്കുന്നല്ലോ :) ഞാനൊന്നും പറയുന്നില്ലേയ്.....

Sathees Makkoth said...

നല്ല കുട്ടിക്കവിത.ശരിക്കും ഇഷ്ടപ്പെട്ടു.

ഗീത said...

ശരിയാണ്, പുറമേയ്ക്ക് ശത്രു എന്നു തോന്നിപ്പിക്കുന്നവരുടെ ഉള്ളമാകാം കൂടൂതല്‍ കരുണാര്‍ദ്രമായിരിക്കുന്നത്......
അവരാകും ആപത്തില്‍ ഉപകരിക്കുക....

കരീം മാഷ്‌ said...

ശത്രുവും ഒരുനാള്‍ തുണയായിടുമല്ലെ!
കൊള്ളാം!
നല്ല സന്ദേശം
(അതിനിടയില്‍ പ്രൊഫൈലില്‍ കൊത്തികീറുന്നതാരാണ്?) :)

നിര്‍മ്മല said...

നല്ല പരുന്തമ്മ :)

ആര്‍ബി said...

കൊള്ളാം......
കേട്ടു മറന്ന കഥ കവിതരൂപത്തില്‍....

അച്ചായന് ഒരായിരം ആശംസകള്‍.....

കുറുമാന്‍ said...

മാത്യൂച്ചായോ,
കവിത കലക്കി. ഇന്നലെ മക്കള്‍ക്ക് ചൊല്ലികേള്‍പ്പിച്ചു...ഇനി കുറച്ച് ദിവസത്തേക്ക് ഇത് തന്നേയാകും എന്റെ പണി. അപ്പുവിന്റെ കവിതകളായിരുന്നു ഇത്രയും നാള് പിള്ളേര് കേട്ടോണ്ടിരുന്നത്.

മുസ്തഫ|musthapha said...

നന്നായിട്ടുണ്ട് കവിത...

ഹല്ല... മാത്യൂസ്.. എം.ടി. ക്ക് പഠിക്കുന്നോ :)

മഴത്തുള്ളി said...

ഈ കുട്ടിക്കവിത വായിച്ച് അഭിപ്രായമറിയിച്ചവര്‍ക്കും സ്നേഹപൂര്‍വം പാരവെച്ചവര്‍ക്കും പ്രോത്സാഹിപ്പിച്ചവര്‍ക്കുമെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി.

എനിക്കറിയാം എന്റെ കവിത എത്രത്തോളം ഉണ്ടെന്ന്. എന്നാലും ഇവിടെ വന്ന കമന്റുകള്‍ കണ്ടിട്ട് മറ്റൊരു കവിതാ പോസ്റ്റിട്ട് നിങ്ങള്‍ക്കെല്ലാം ഒരു മറുപാര വെക്കാന്‍ തോന്നിപ്പോവുന്നു. ;)

.... said...

അല്ല അറിയാന്‍ മേലഞ്ഞിട്ട് ചോദിക്കുവാ...ആക്ച്വലി എന്താ പ്രശ്നം..

കവിത ഇഷ്ടപ്പെട്ടുട്ടൊ

കാപ്പിലാന്‍ said...

നല്ല കവിത അച്ചായ ...കുട്ടി കവിത..പിന്നെ നാടകത്തിനു ഇപ്പൊ കണ്വേ ഇല്ലായെ ..

ശ്രീവല്ലഭന്‍. said...

ഞാന്‍ ആദ്യമായാണ്‌ ഇവിടെ. പൂത്തുമ്പിയും വായിച്ചു. വളരെ നല്ല കുട്ടിക്കവിതകള്‍.
എല്ലാ പോസ്റ്റും വായിക്കണം.

Unknown said...

ഉത്തരാധുനീകമെന്ന് പറഞ്ഞ് അമൂര്‍ത്തങ്ങളായ വരികള്‍ കോറിയിട്ട് ബ്ലോഗ്ഗുകളില്‍ പൊസ്റ്റ് ചെയ്യുന്ന പതിവുരീതികളില്‍ നിന്ന് തികച്ചും വ്യത്യസ്ഥം.. ആശംസകള്‍.. ഇനിയും വരാം ഇതുവഴിയൊക്കെ.

krish | കൃഷ് said...

ഒരു 50 അടിച്ചേക്കാം.

അച്ചായോ.. കവിത കലക്കി.

കവിതയിലും കിളികളാണല്ലേ വിഷയം.

ഇനി ഞാനെന്തു പറയാനാ.

:)

Baburaj said...

Nalla oru Kavitha vaayich sugham. Ee neechanmarudeyum dushtanmarudeyum kalathum oru samrakshakayayi, oru snehamayi aa parunthamma

Unknown said...

പൊക്കമില്ലാത്തതാണ് എന്റെ പൊക്കം എന്ന് കവി കുഞ്ഞുണ്ണി മാഷ് പാടിയതു പോലെ, അച്ചായനു വലിയ ഒരു ഭാവിയുണ്ട്. ഡല്‍ഹിയില്‍ കിടന്നു തണുപ്പും, ചൂടും കൊള്ളാതെ നാട്ടില്‍ പോയി നല്ല ഒരു കാവ്യ സമാഹാ‍രം എഴുതി ഒരു പത്മശ്രീ നേടാന്‍ നോക്ക് സമയം കളയാതെ.....
മുഖസ്തുതി പറയുവല്ല കേട്ടോ.... നല്ല കവിത.... ചിട്ടയായ അവതരണം.... ലളിതം... കാവ്യാ‍ത്മകം...
വീണ്ടും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു...
സ്നേഹത്തോടെ..... ജ്യോതി...

Manoj | മനോജ്‌ said...

ജ്യോതി പറഞ്ഞത് ഞങ്ങള്‍ക്കൊക്കെ തോന്നുന്ന കാര്യം തന്നെ... :) എനിക്കും പെരുത്തിഷ്ടപ്പെട്ടു ഈ കവിത. മറ്റു കവിതകളും ശാലീനസുന്ദരികള്‍ തന്നെ...