Tuesday, March 18, 2008

കുട്ടന്റെ കാറ്റാടി



കുട്ടന്റെ കൈയിലെ കാറ്റാടി കാലത്തു
തട്ടിപ്പറിക്കുവാന്‍ കാറ്റു വന്നു..
പെട്ടെന്ന് വീശിയ കാറ്റിന്റെ മൂളലില്‍
കുട്ടനോ ചാടിക്കയറി വീട്ടില്‍..

കുട്ടാ നീ ഞെട്ടല്ലേ കാറ്റിപ്പോള്‍ പോയല്ലോ
പെട്ടെന്ന് മുറ്റത്തു വന്നിടൂ നീ..
കാറ്റാടി പോകാതെ കാത്തിടുവാനായി
ഏട്ടനെപ്പോഴും നിന്‍ കൂടെയില്ലേ..

പൊട്ടിച്ചിരിച്ചു കളിക്കും കുരുന്നിനെ
പ്പറ്റിക്കാനെത്തുന്നതെന്ത് കാറ്റേ..
കുട്ടിക്കുറുമ്പനാം കുട്ടന്റെ കൂടെ നീ
പാട്ടൊന്നു മൂളിക്കളിക്കാന്‍ വരൂ..

ഒട്ടൊരു ചമ്മലില്‍ പെട്ടെന്നു കുട്ടനും
കാറ്റിന്റെ കൂടെക്കളി തുടങ്ങി..
പൊട്ടിച്ചിരിച്ചു കറങ്ങുമെന്‍ കാറ്റാടി
വട്ടം കറങ്ങുന്ന ശേലു കണ്ടോ..

39 comments:

മഴത്തുള്ളി said...

കുട്ടന്റെ കൈയിലെ കാറ്റാടി കാലത്തു
തട്ടിപ്പറിക്കുവാന്‍ കാറ്റു വന്നു..
പെട്ടെന്ന് വീശിയ കാറ്റിന്റെ മൂളലില്‍
കുട്ടനോ ചാടിക്കയറി വീട്ടില്‍..

ഒരു കുഞ്ഞു കവിത :)

G.MANU said...

കാറ്റുമറഞ്ഞു കറക്കം കളഞ്ഞിട്ടു
കാറ്റാടി തെല്ലു പിണങ്ങി നിന്നു

കാറ്റേ നീ വായോ ഈ കാറ്റാടി ചെക്കന്‍റെ
കള്ളയുറക്കമകറ്റിത്തായോ


അച്ചായാ വണക്കം

[ nardnahc hsemus ] said...

കൊള്ളാം, ഇതിനിയും നീട്ടാമാ‍യിരുന്നില്ലെ..?

വായിച്ചപ്പോള്‍ ഈ വരികള്‍ ഓര്‍മ്മ വന്നു:

മാമരം കോച്ചും തണുപ്പത്ത്
താഴ്വര പൂത്തൊരു കുന്നത്ത്
മൂടിപുതച്ചു കിടക്കും കാറ്റേ
മൂളിക്കുതിച്ചു പറന്നാട്ടെ...

...................

തൊടിയിലുറങ്ങുന്ന കിങ്ങിണിപ്പൂച്ചേ നീ
ഉറക്കം വെടിഞ്ഞിട്ടുടനേ വാ..
പൊട്ടിച്ചിരിച്ചു കറങ്ങുമെന്‍ കാറ്റാടി
വട്ടം കറങ്ങുന്ന ശേലു കാണ്മാന്‍...

അപ്പു ആദ്യാക്ഷരി said...

എന്നാല്‍ നാലുവരികള്‍ കൂടെ ഇതാ പിടിച്ചോ.

വാര്‍മഴവില്ലിന്റെ വര്‍ണ്ണങ്ങളുള്ളൊരീ
കാറ്റാടി കാണുവാനെന്തുചന്തം!
കൈയ്യിലെകാറ്റാടിപ്പമ്പരം നോക്കിനീ
യോടല്ലേ, കുട്ടാ നീ തട്ടിവീഴും!

മഴത്തുള്ളിക്കുട്ടാ, സോറി, മാഷേ, നന്നായിട്ടുണ്ടീ കുട്ടിക്കവിത. സുന്ദരം.

ഓ.ടോ. ഇന്നലെ സെന്‍സെക്സ് സൂചികതാഴോട്ടൂ ചാടിയതിന്റെ ഒരു ഗുണമേ... പോരട്ടെ ഇനിയും കവിതകള്‍!

[ nardnahc hsemus ] said...

അതു ശരി,
എന്നാ രണ്ടുപേരും ഇതിനുത്തരം പറഞ്ഞേ...

പലവര്‍ണ്ണത്തിലുള്ളൊരാ കാറ്റാടി തിരിയു-
മ്പോളതേക വര്‍ണ്ണമായ് കാണ്മതെന്തേ?
കാറ്റാടി രണ്ടെണ്ണം കൈയ്യിലുണ്ടെന്നാല്‍
കുട്ടനും വിമാനംപോല്‍ പാറിപറക്കാമോ?

എന്നാലും,

മഴത്തുള്ളി മാത്യ്യൂസും ഊഞ്ഞാലിലപ്പുവും
കല്ലുപെന്‍സിലേറ്റിയ മനുസാറും
കുട്ട്യോള്‍ക്കു വേണ്ടി ബ്ലോഗുന്ന കാണുമ്പം
മനസ്സിനുള്ളിലിതെന്തൊരു സന്തോഷം!!!

മുസ്തഫ|musthapha said...

കാറ്റേ നീ വീശരുതിപ്പോള്‍
കാറേ നീ പെയ്യരുതിപ്പോള്‍
കുട്ടന്‍റെ കാറ്റാടി
കാറ്റേറ്റ് നനയുമിപ്പോള്‍...

ഇത്രേ എന്നെ കൊണ്ട് പറ്റൂ :)‍

ശ്രീ said...

കൊള്ളാം മാഷേ.
:)

G.MANU said...

കുട്ടിക്കവിതയൊരെണ്ണം പൂശാന്‍
കിട്ടന്‍ കണിയാന്‍ വന്നപ്പോള്‍
കിട്ടന്‍ കണിയാനിട്ടു കൊടുക്കാന്‍
മുട്ടന്‍ വടിയും വടിവാളും
കൊട്ടനിറച്ചും നാടന്‍ ബൊംബും
കെട്ടി നിറച്ചൂ മാത്യൂസാര്‍

(കിട്ടന്‍ മാഷ് ആരാണെന്ന് കണ്ടുപിടിക്കുക :) )

നിലാവര്‍ നിസ said...

നന്നായീട്ടോ..

മഴത്തുള്ളി said...

ഇതു സുമേഷിന്റെ ചോദ്യം :

പലവര്‍ണ്ണത്തിലുള്ളൊരാ കാറ്റാടി തിരിയു-
മ്പോളതേക വര്‍ണ്ണമായ് കാണ്മതെന്തേ?
കാറ്റാടി രണ്ടെണ്ണം കൈയ്യിലുണ്ടെന്നാല്‍
കുട്ടനും വിമാനംപോല്‍ പാറിപറക്കാമോ?


ഇന്നാ പിടിച്ചോ ഉത്തരം. ശരിയല്ലേല്‍ തല്ലല്ലേ. ഒന്നു വിശദീ കരിച്ചാല്‍ മതി (ചുമ്മാ കരിക്കരുത്, വിശദീ കരിക്കണം)

അതിവേഗം തിരിയുന്ന കാറ്റാടി നിറമെല്ലാം
കണ്ണിനു കാണാനായ് സാധ്യമല്ല
ചിലനേരമെങ്കിലും നിന്നാലേ കാറ്റാടി-
ക്കളറെല്ലാം കണ്ണു പിടിച്ചെടുക്കൂ

കാറ്റാടി രണ്ടെണ്ണം കയ്യിലുണ്ടെന്നാകില്‍
കുട്ടന്‍ തന്‍ മനവും പറക്കുമല്ലോ
പൊട്ടാത്ത വല്യ ബലൂണുകളുണ്ടെങ്കില്‍
കുട്ടനും മേലോട്ടു യാത്ര ചെയ്യാം...

മനു മാഷേ, അയ്യോ ബോംബോ?? ആരാ കണിയാന്‍, ഒരു കുളു എങ്കിലും???

അപ്പു ആദ്യാക്ഷരി said...

സുമേഷ് കണിയാന്‍ ! അല്ലാതാരാ??

ചന്ദ്രകാന്തം said...

സുമേഷ്ജി,
"നാനാത്വത്തില്‍ ഏകത്വം" എന്നു പറയുന്നത്‌ ഇങ്ങനെ ...
"പലനിറമൊരുനിറമായിക്കാട്ടും
മിഴികളുണര്‍ത്തും പ്രതിഭാസ"ത്തേയല്ലേ...

തിരിയുന്ന കാറ്റാടി സാക്ഷി.

ഓ.ടൊ.
കൊട്ട നിറച്ചും ബോംബോ??? ഇതെന്താ...കണ്ണൂരാ??

[ nardnahc hsemus ] said...

എന്നാലിതു കൂടെ പറഞ്ഞുതാ,

പൊട്ടാത്ത വല്യ ബലൂണുകള്‍ രണ്ടെണ്ണം കയ്യില്‍
കരുതിയാല്‍ മേലേയ്ക്കതെങനാ പോയിടുന്നെ..?.
ചുമ്മാ കാറ്റ് നിറച്ചാല്‍ മതിയെങ്കില്‍ പൂരപ്പറമ്പിലെ
ബലൂണങ്കിളുമാരെന്തേ വാനില്‍പറന്നുനടക്കാത്തെ?

വെക്കമാ സൂത്രമൊന്നു പറയെന്റെ ഇച്ചായാ...
മന്ത്രങ്ങള്‍ വല്ലതും ചൊല്ലിയാലുയരുമോ,അതോ
ബലൂണില്‍ വാതകം വല്ലതും നിറച്ചീടേണോ??
കുട്ടനുമോഹമായ്,കുരുവിയെപോലെ പറന്നുയരാന്‍!!

:) ഹഹ

[ nardnahc hsemus ] said...

അയ്യോ, അതു ഇച്ചായനോടാണ് കേട്ടോ, ചന്ദ്രകാന്തത്തിനോടല്ല.. :)

മഴത്തുള്ളി said...

ഈ മാഷിന്റെ ഒരു ആഗ്രഹം. ചന്ദ്രനില്‍ പോവുന്ന കാര്യം ഓര്‍മ്മ വന്നു അല്ലേ ചന്ദ്രകാന്തത്തെ കണ്ടപ്പോള്‍ :) എന്നാ ഇതു പിടി...

എന്റമ്മോ ഇതു വല്യ ശല്യമായ് തീര്‍ന്നല്ലോ
ഞാനിതാ പോവുന്നേ ഉഗാണ്ട വഴി
അച്ചായനെന്നോടിന്നിത്തരം കാര്യങ്ങല്‍
ചൊല്ലുന്നതെന്താണെന്നാര്‍ക്കറിയാം..

എന്തേലുമാകട്ടെ ഒരു കാര്യം ചെയ് മാഷേ
നല്ലൊരു ഹോട്ടെയര്‍ ബലൂണു വാങ്ങൂ
കിളിപോലങ്ങുയരത്തില്‍ പാറി നടക്കെന്റെ
സുന്ദരക്കുട്ടാ സുമേഷ് മാഷേ..

മന്ത്രവുമില്ലൊരു വാതകവും വേണ്ട
കിളിയേക്കാളുയരത്തില്‍ പാറി നീങ്ങാം.
ചന്ദ്രനില്‍ ചെന്നൊരു തട്ടുകടയിടൂ
ചന്ദ്രന്‍ ചേട്ടനൊരു കൂട്ടുമാകും..

G.MANU said...

മാത്യൂസും സുമേഷും ചന്ദ്രനില്‍ ചായക്കട നടത്തുന്നു.

മാത്യൂസ് : ആ ആംസ്റ്റ്രൊംഗ് പോയെപ്പിന്നെ ഒരു കോപ്പനെം കാണുന്നില്ലല്ലോ അളിയാ.. അരച്ചു വച്ച മാവു പുളിച്ചതുമിച്ചം


സുമേഷ്: ഡൌണ്‍ ആവാതെ മാത്യൂ.. അമേരിക്ക ഒരു റോക്കറ്റില്‍ ചൂട്ടു കത്തിച്ചിട്ടുണ്ട്.. മിക്കവാറും ഒരുത്തന്‍ ഉടനെ വരും

മാത്യു: ഒലത്തും..കഴിഞ്ഞ ആഴ്ചയും നീ ഇതു തന്ന പറഞ്ഞെ.. വന്ന റോക്കറ്റ് കടലിക്ക് പോയപ്പോ, നീ ഉഴുന്നു വട എടുത്തെറിഞ്ഞത് ഓര്‍മ്മയില്ലേ.. വിക്കറ്റു പോകുമ്പോ സച്ചില്‍ ബാറ്റെറിയുന്നപോലെ

കാപ്പിലാന്‍ said...

കാറ്റേ കാറ്റേ പോവല്ലേ
മഴയെ മഴയെ പെയ്യല്ലേ
അമ്മേ അമ്മേ പോവാതെ
കുട്ടന്റെ കാറ്റാടി ശേല് കണ്ടോ
ഒറ്റ വര്‍ണത്തില്‍ കറങ്ങുന്നത് കണ്ടോ

[ nardnahc hsemus ] said...

ഹഹ, അതു ശരി..

കാറ്റത്ത് പമ്പരം കറക്കുന്ന കുട്ടന്റെ
കഥപറഞ്ഞത് , നിങ്ങളാ മാത്യൂസേ..
കുട്ടനു തോന്നുന്ന ഡൌട്ടുകള്‍ക്കുത്തരം
കൊടുക്കേണ്ട ചുമതലേം നിങടെ മാത്യൂസേ..!
ഉത്തരം മുട്ടുമ്പോള്‍ ഉഗാണ്ട വഴിയ്ക്കുള്ള
പോക്കെന്തു പോക്കാണു മാത്യൂസേ..!!

(മനു അച്ചായനു പിന്നെ...)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹൊ മഴയും വന്നു വെയിലും വന്നു എന്നാ പിന്നെ മിന്നാമിന്നിയും വന്നു ..
ഇതിപ്പൊ ചിങ്ങം വന്നപോലെയാ വെയിലും മഴയും മത്സരിക്കുന്നൂ.
മഴയേ.... മഴയേ...പെയ്യല്ലെ മാനം മാനം മൂടല്ലെ..
അഥവാ മഴയെങ്ങാനും പെയ്താ മഴത്തുള്ളി ബുഹഹഹഹ പരുവം ആയിപ്പോവും.

ഏറനാടന്‍ said...

മഴത്തുള്ളി + കാറ്റാടി = മഴക്കാറ്റിലാടി... :)

ഒരു കാറ്റാടിയും കൊറേ ബ്ലോഗ് പിള്ളേരും
എന്താണിവിടെ പയറ്റ്? അമ്പമ്പോ!
ഉച്ചയ്ക്ക് ഇതിലേ പോയപ്പോ
ഒരു പൊടിപോലുമില്ലായിരുന്നു കണ്ടുപിടിക്കാന്‍..
ഉച്ചമയക്കം കഴിഞ്ഞെത്തിയപ്പോ...
കാറ്റാടിയും ഉരുളയ്ക്കുപ്പേരിയുടെ കൊടുങ്കാറ്റും...!

എന്നാല്‍ പിടിച്ചോ..

കാറ്റടിച്ചൂ കൊടുങ്കാറ്റടിച്ചൂ..
കുട്ടന്റെ കൈയ്യിലെ കാറ്റാടി
കുട്ടനെ വട്ടം കറക്കിപ്പോയ്
കാറ്റാടിയും കുട്ടനും കറങ്ങിപ്പോയ്

കാപ്പിലാന്‍ said...

മിന്നാ മിന്നിയും കല്യാണി പെണ്ണും
മൊബൈലില്‍ സൊള്ളിയ നേരം
മറയത്തൂ നിന്നൊരു കാപ്പിയും
മഴയത്ത് വന്നൊരു തുള്ളിയും
ആകെ കലങ്ങി മറിഞ്ഞൊരു നെന്ചകം
അടി കിട്ടാതെ ,പെട കിട്ടാതെ
ഓടി മറയുന്നു മിന്നാമിന്നി .

ഗീത said...

ഇനിയിപ്പം ഞാന്‍ മാത്രമായിട്ടെന്തിനു കവിത കമന്റു് എഴുതാതിരിക്കണം ?

കാറ്റുവന്നപ്പോള്‍ കാറ്റാടി ഓടി
വട്ടത്തില്‍ വട്ടത്തില്‍ വട്ടത്തിലോടി
കാറ്റു പോയപ്പോള്‍ കാറ്റാടി നിന്നു
കുട്ടന്റെ ചിരിയും പെട്ടെന്നുനിന്നു ...

മഴത്തുള്ളീ, ഈ പാട്ടിലും ട്ട ട്ട ട്ട പ്രാസം...
ചൊല്ലുമ്പോള്‍ നല്ല രസമുണ്ട്....

ben said...

കാറ്റാടിക്കുട്ടിക്കവിത കലക്കി മാത്യൂ...

പിന്നെ മനുപറഞ്ഞ കിട്ടന്‍ കണിയാര് ആരാ?
ഞങ്ങളുടെ നാട്ടില്‍ കിട്ടങ്കണിയാനെന്ന ഒരു ഫേമസ് ആത്മി ഉണ്ടായിരുന്നു...

Manoj | മനോജ്‌ said...

നന്നായിരിക്കുന്നു :)

asdfasdf asfdasdf said...

രസമുണ്ട് പാടാന്‍ .

ആഷ | Asha said...

കാറ്റാടി കവിത വായിക്കാന്‍ നല്ല ശേല്.

കാറ്റേ നീ വന്നിട്ടീ
കുട്ടന്റെ കാറ്റാടി
കുട്ടിചോറാക്കുന്ന
കുട്ടി കുരങ്ങന്മാരെ
പറത്തി വിടൂ...

വേണു venu said...

അച്ചായാ,
കുട്ടിക്കുറുമ്പനാം കുട്ടന്റെ കൂടെ നീ
പാട്ടൊന്നു മൂളിക്കളിക്കാന്‍ വരൂ..

ഇതിലെ അവസാനത്തെ : “വരൂ..” മാറ്റി :പോരൂ” എന്നാക്കിയാല്‍ ചൊല്ലുമ്പോള്‍ താളം കിട്ടുന്നതു പോലെ. ഒന്നു ചൊല്ലി നോക്കിയ്യേ..

അപ്പോള്‍ രണ്ടു വരി ഞാനും മൂളുന്നു...


കുട്ടാ നിന്‍ കൈയിലെ കാറ്റാടി
ഒത്തിരി പാട്ടുകള്‍ പാടുന്നുണ്ടേ
ജീവിതം ഇവ്വിധം എന്നെല്ലാം ചൊല്ലുന്ന
കാറ്റാടി നിന്നു ചിരിച്ചിടുന്നു.
തട്ടിപ്പറിക്കുവാന്‍ ചുറ്റുമേ നില്‍ക്കുന്ന
കാറ്റുകളേ ഒക്കെ ശ്രദ്ധിച്ചോണം.

മാത്യൂസേ ഇസ്റ്റമായി കുഞ്ഞു കവിത.:)

ശ്രീവല്ലഭന്‍. said...

ഹലോ, ഇതെന്നാ നിമിഷ കവികളുടെ സമ്മേളനമാണോ?

കുട്ടിക്കവിത വളരെ ഇഷ്ടപ്പെട്ടു. എനിച്ചും വേണം ഒരു കാറ്റാടി

" പൊട്ടിച്ചിരിച്ചു കറങ്ങുമെന്‍ കാറ്റാടി
വട്ടം കറങ്ങുന്ന ശേലു കണ്ടോ.."

വട്ടം കറങ്ങുന്ന കാറ്റാടിക്കുട്ടനെ
കെട്ടിപ്പിടിച്ചൊരു മുത്തം കൊട് ...

ശ്രീവല്ലഭന്‍. said...

:-)

മരമാക്രി said...

മേലാല്‍ നിങ്ങള്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

Manoj | മനോജ്‌ said...

മാത്യൂ മാഷേ - കവിത വളരെ നന്നായിരിക്കുന്നു. അതു ഞാന്‍ പാടിയത് ഇവിടെ കേള്‍ക്കാം. :)

ഹരിശ്രീ said...

മാഷേ,

കൊള്ളാം...

:)

മഴത്തുള്ളി said...

കുട്ടന്റെ കാറ്റാടി കാണാന്‍ വന്ന എല്ലാ കൂട്ടുകാര്‍ക്കും കുട്ടന്റെ കാറ്റാടി തട്ടിയെടുത്ത് കളിക്കാന്‍ തക്കം നോക്കി വന്ന മനു, സുമേഷച്ചായന്മാര്‍ക്കും നന്ദി, നമസ്കാര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍........ ;)

മനോജ് മാഷ് പാടിയ കവിതയും കേട്ടു. വളരെ നന്നായിരിക്കുന്നു.

Unknown said...

കുട്ടിക്കവിത. സുന്ദരം..... :)
നന്നായിരിക്കുന്നു............

Sunith Somasekharan said...

kollaam...nalla varikal...kaanaan thaamasichu....

SreeDeviNair.ശ്രീരാഗം said...

കുട്ടനേയും ഇഷ്ടമായീ..
കാറ്റാടിയേയും..

ചേച്ചി.

yousufpa said...

എന്തിനാ..തെമ്മാടിക്കാറ്റേ കുട്ടനെ ഇങ്ങനെ പറ്റിക്കണേ...?

കൊള്ളാം കുട്ടിക്കവിത

joice samuel said...

നന്നായിട്ടുണ്ട് ചേട്ടാ.....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കൊള്ളാം മാഷേ.