Wednesday, September 3, 2008

നവമുകുളം












പുലര്‍മഞ്ഞിന്‍
പൂക്കുട മെല്ലെയുയര്‍ത്തി
നവമുകുളം ഇതളുകള്‍ മെല്ലെ വിടര്‍ത്തി
വിടരുന്ന കുസുമത്തിന്‍ പടരുന്ന ഗന്ധം
മനതാരിലനുരാഗ സ്വപ്നമുണര്‍ത്തി..

19 comments:

മഴത്തുള്ളി said...

നാല് മാസം കഴിഞ്ഞു എന്തെങ്കിലും എഴുതിയിട്ട്. എന്നാ കിടക്കട്ടെ നാലുവരി. :)

വേണു venu said...

അത്ത പൂക്കുട മെല്ലെയുയര്‍ത്തി
നവമുകുളം ഇതളുകള്‍ മെല്ലെ വിടര്‍ത്തി
ഓണപ്പൂക്കളം കവിതയൊരുക്കി
ബൂലോകത്തും ഓണം എത്തി.
മാത്യ്യൂസേ കുഞ്ഞു വരികള്‍ വായിച്ചപ്പോള്‍ എനിക്കും കവിത.
ആശംസകള്‍.:)

ശ്രീ said...

:)

ഇത്രേം ഗ്യാപ് വേണോ മാഷേ...

Sharu (Ansha Muneer) said...

നല്ല വരികള്‍

മുസ്തഫ|musthapha said...

വയസ്സാണ് കാലം...
അനുരാഗമാണ് വിഷയം...

അല്ല... ങ്ങളെന്ത് നിരീച്ചപ്പോ... :)

Ziya said...

:):)

അല്ല അച്ചായനും അഗ്രൂമൊക്കെ എന്ത് നിരീച്ചാപ്പോ... :)

അപ്പു ആദ്യാക്ഷരി said...

ഭാര്യകേള്‍ക്കണ്ടാ ട്ടോ!!

ഏറനാടന്‍ said...

സംഗീതത്തിന്‍ അകമ്പടിയുണ്ടെന്നാലിത്
ഒരു അസ്സല്‍ പാട്ടായേനേം
ഒരു ഗ്യാപില്ലാതെ കുഞ്ഞുമണിക്കവിതകളിടുക
എന്‍ പ്രിയസുഹൃത്തേ മഴത്തുള്ളിയേ.. :)

Sherlock said...

“വിടരുന്ന കുസുമത്തിന്‍ പടരുന്ന ഗന്ധം
മനതാരിലനുരാഗ സ്വപ്നമുണര്‍ത്തി“ :)


“പുലര്‍മഞ്ഞിന്‍ പൂക്കുട”? ന്നു വെച്ചാല്‍?

ചന്ദ്രകാന്തം said...

പുലര്‍കാലത്ത്‌ കാണുന്ന സ്വപ്നം...
:)

മന്ത്രജാലകം said...

കവിത എഴുതി.... കവിത എഴുതി.. ഇനി ഒരു “കപി” ആയി തീരുമൊ.......

thoufi | തൗഫി said...

നാലു മാസത്തിനു ശേഷം വിരിഞ്ഞ
നാലുവരിക്കവിത ഹൃദ്യം;മനോഹരം.

ചിത്രത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന
മഴത്തുള്ളികള്‍ വാര്‍ധക്യത്തിലെ
അനുരാഗത്തെ ഓര്‍മ്മിപ്പിക്കുന്നുവോ..?

G.MANU said...

വയസുകാലത്തും അനുരാഗസ്വപ്നം.. കര്‍ത്താവേ..ഈ ലോകം എങ്ങനെ നന്നാവും (ചുമ്മാ))

നാലേ നാലുവരിയില്‍ പ്രഭാതത്തിന്റെ പ്രസരിപ്പ് നിറച്ചു അച്ചായന്‍

ഓണാശംസകള്‍ :)

ഓ:ടൊ :പൊന്മാന്‍ കുഞ്ഞുങ്ങള്‍ റെഡിയാണോ

Sapna Anu B.George said...

ഉഗ്രന്‍ കേട്ടോ...സ്വപ്നങ്ങളും അനുരാഗവും ഇല്ലാത്ത ജീവിതം, ഒരു ജീവിതമല്ല...അതാണു നമ്മളുടെ മനസ്സിനു ചെറുപ്പത്തിന്റെ ചുറുചുറുക്കം,വേഗതയും നല്‍കുന്നത്.എന്നത്തെയും പോലെ തകര്‍ത്തു മഴത്തുള്ളി

smitha adharsh said...

ഇങ്ങനെ വേണം കവിതയെഴുതാന്‍..മനുഷ്യന് മനസ്സിലാകണ്ടേ?
അല്ലാതെ ഓരോരുത്തരെ പോലെ മനസ്സിലാകാത്ത പോലെ എഴുതി വച്ചില്ലല്ലോ?നന്ദി..

ലേഖാവിജയ് said...

നാലുവരിയില്‍ നല്ല കവിത.:)

മഴത്തുള്ളി said...

വേണുമാഷേ, കൊള്ളാം, നാലഞ്ച് മാസത്തെ ഇടവേളക്കു ശേഷം ഇട്ട ഈ ചെറിയ പോസ്റ്റിന് കവിത കമന്റുമായി വന്ന മാഷിനു നന്ദി.

ശ്രീ, നോക്കട്ടെ കുറെ കാലമായി മടി പിടിച്ചിരിക്കുകയായിരുന്നു.

ഷാരു, വളരെ നന്ദി.

അഗ്രജാ, അനുരാഗം തന്നെയാവട്ടെ എന്ന് വെച്ചു. മാഷിന്റെ ഇഷ്ടം നോക്കണ്ടേ :)

സിയ, അതെ അങ്ങനെ ചോദിക്കൂ അഗ്രൂനോട് ;) ആദ്യം അച്ചായന്‍ എന്നു വിളിച്ചതാരെയാ? :)

അപ്പുമാഷേ, ഭാര്യക്കു വേണ്ടിയാ ഈ വരികള്‍ :)

ഏറനാടാ, അത്രക്കുണ്ടോ ഇത്? എന്തായാലും നന്ദി.

ജിഹേഷ്, അതൊരു തരം പൂക്കുടയാ. ഹിഹി :)

ചന്ദ്രകാന്തം, അതെങ്ങനെ മനസ്സിലായി :)

മന്ത്രജാലകം, ഇതുവരെ കപി ആയില്ല, അനുഭവം ഉണ്ടല്ലേ, നേരത്തെ പറഞ്ഞു തന്നത് ഭാഗ്യം, ഇനി കവിത എഴുതുന്നില്ല, ഇതോടെ നിര്‍ത്തി ആ പരിപാടി. ആട്ടെ കപി, അവിടെ ധാരാളം മരങ്ങള്‍ ഉള്ളതിനാല്‍ ജീവിതം സുന്ദരമായിരിക്കുമല്ലോ അല്ലേ? ഹി ഹി :) (ഓ.ടോ. ഞാനിവിടെയില്ല, ഉഗാണ്ട വരെ പോകുന്നു :) )

മിന്നാമിനുങ്ങേ, വളരെ നന്ദി, ചെറുപ്പമോ വാര്‍ധക്യമോ ആവട്ടെ, അനുരാഗത്തിനു പ്രായമുണ്ടോ? :)

മനു, ഹി ഹി ഈ ലോകം നന്നാവുന്ന ലക്ഷണമില്ല അല്ലേ? പൊന്മാന്‍ കുഞ്ഞുങ്ങളെ ഞാന്‍ റെഡിയാക്കി നിര്‍ത്താം, സമയം പറഞ്ഞാല്‍ മതി ;) മാഷിനു കുടും‌ബത്തിനും ഓണാശംസകള്‍.

സപ്ന, സപ്നക്കു നൂറുമാര്‍ക്ക്. ശരിയാണ് സ്വപ്നങ്ങളും അനുരാഗവുമെല്ലെങ്കില്‍ ജീവിതം ജീവിതമാകുമോ. അങ്ങനെ മുകളില്‍ കമന്റിയ അച്ചായന്മാര്‍ക്കു പറഞ്ഞു കൊടുക്കൂ :) വളരെ നന്ദി.

സ്മിത, ആദ്യമായ വരവിന് നന്ദി. ഇതൊന്നും അത്രക്കായില്ല. അടിപൊളി കവിത എഴുതുന്ന പുലിക്കവികള്‍ ധാരാളം ബൂലോഗത്തുണ്ടല്ലോ.

ലേഖ, വളരെ നന്ദി :)

വളരെ നാളുകള്‍ക്കു ശേഷം ബൂലോകത്ത് കറങ്ങുമ്പോള്‍ കണ്ട ചന്ദ്രകാന്തത്തിന്റെ നാലുവരി കവിതയായിരുന്നു ഈ നാലുവരികള്‍ക്കും പ്രചോദനം. അവിടെ ഇടാനുണ്ടാക്കിയ ഒരു കമന്റ് ഇവിടെ ഇട്ടു, അത്ര മാത്രം. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദി. കൂടെ ഓണാശംസകളും. :)

ആഗ്നേയ said...

നാലുവരിയിലൊളിപ്പിച്ച ആശയം ഗംഭീരം..
ഓ.ടോ..ഈ മലയാളത്തില്‍ എന്തോ ഒരു ചൊല്ലില്ലേ?എന്തോ എന്തിനാ നന്നാഴീന്നോ...അങ്ങനെന്തോ..ഇല്ലേ?

ജിജ സുബ്രഹ്മണ്യൻ said...

ഈ മഴത്തുള്ളിയെ ഇപ്പോഴാണു കണ്ടെത്തിയത്.കുഞ്ഞു കവിത ഇഷ്ടമായീ ട്ടോ