Friday, March 9, 2007

ഫോട്ടോ ഗാലറി

Monday, July 24, 2006

കുറേ നാളായി ഞാന്‍ ഒരു ഫോട്ടോ ഗാലറി തുടങ്ങിയിട്ട്. പൂക്കളും, പക്ഷികളും, പുഴകളും എല്ലാം അതിലുണ്ട്. അതിന്റെ ഒരു ലിങ്ക് താഴെ കൊടുക്കുന്നു.

http://mathew2006.fotopic.net

ഈ മനോഹര ചിത്രങ്ങളുടെ സമാഹാരം ഇനിയും കൂട്ടിക്കൊണ്ടിരിക്കുകയാണ്. കണ്ടിട്ട് അഭിപ്രായം അറിയിക്കുമല്ലോ.

സ്നേഹത്തോടെ

- മാത്യു -
posted by മഴത്തുള്ളി @ 4:25 AM

10 Comments:
At 6:40 AM, kumar © ഇങ്ങിനെ പറഞ്ഞു…

മാത്യൂ, നിങ്ങളുടെ ചിത്രങ്ങള്‍ കണ്ടു. വാക്കുകളില്ല വര്‍ണ്ണിക്കാന്‍.
Toyoto Camry യുടെ ചിത്രങ്ങളൊക്കെ കണ്ടു. താങ്കള്‍ ഒരു ആഡ്വര്‍ടൈസിങ് ഫോട്ടോഗ്രാഫര്‍ കൂടിയാണല്ലേ?
നോകിയ കളക്ഷന്‍ ബേറ്റ്സിനുവേണ്ടി ചെയ്തതാണോ?

ഈ ചിത്ര വിസ്മയങ്ങളെകുറിച്ച് കമന്റെഴുതി അതിന്റെ വില കുറയ്ക്കുന്നില്ല. മനോഹരം.


At 6:52 AM, ബിന്ദു ഇങ്ങിനെ പറഞ്ഞു…

Wow! വളരെ മനോഹരം!
:)


At 6:52 AM, ശ്രീജിത്ത്‌ കെ ഇങ്ങിനെ പറഞ്ഞു…

ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു. ചിലതെങ്കിലും ഇവിടെ പോസ്റ്റ് ചെയ്യാമായിരുന്നു. ആ സൈറ്റില്‍ നാവിഗേഷന്‍ സുഖകരമല്ല.


At 6:56 AM, താര ഇങ്ങിനെ പറഞ്ഞു…

മാത്യൂ, ഇതെല്ലാം താങ്കള്‍ എടുത്ത ചിത്രങ്ങള്‍ തന്നെയാണോ? ആണെങ്കില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍! അത്രയ്ക്ക് ഭംഗിയായിട്ടുണ്ട്!


At 7:05 AM, സു Su ഇങ്ങിനെ പറഞ്ഞു…

മാത്യൂ :) ചിത്രങ്ങളെല്ലാം വളരെ നന്നായിട്ടുണ്ട്.


At 7:06 AM, ശ്രീജിത്ത്‌ കെ ഇങ്ങിനെ പറഞ്ഞു…

ഇവിടെ ഇടുന്ന കമന്റുകള്‍ പിന്മൊഴികളില്‍ എത്തുന്നില്ലെന്ന് തോന്നുന്നു.

മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ചെയ്തിട്ടില്ലേ?


At 9:21 PM, ബിജോയ്‌ മോഹന്‍ ഇങ്ങിനെ പറഞ്ഞു…

മാത്യൂസേ,

ഞാനും ഒരു ഡെല്‍ഹിക്കാരനാണ്‌. ശ്രീജിത്ത്‌ പറഞ്ഞതുപോലെ എല്ലാ ഫോട്ടോകളും കാണാന്‍ കഴിയുന്നില്ല. ഫോട്ടോകള്‍ക്കു മാത്രമായി ഒരു പുതിയ ബ്ലൊഗ്‌ തുടങ്ങുന്നതു നന്നായിരിക്കും.

ബിജോയ്‌


At 12:58 AM, മഴത്തുള്ളി ഇങ്ങിനെ പറഞ്ഞു…

കുമാര്‍, ഞാന്‍ താങ്കളുടെ ബ്ലോഗും കണ്ടിരുന്നു. വളരെ നന്നായിരിക്കുന്നു. ഞാന്‍ അത്ര വലിയ ഫോട്ടോഗ്രാഫര്‍ ഒന്നുമല്ല. എന്റെ ഗാലറിയില്‍ ഉള്ള മിക്ക ചിത്രങ്ങളും ഞാന്‍ പലയിടത്ത് നിന്നുമായി സംഘടിപ്പിച്ചതാണ്.

ബിന്ദു, വളരെ നന്ദി.

ശ്രീജിത്ത്, ഞാന്‍ സമയം പോലെ കുറെ ഫോട്ടോസ് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്.

താര, ഈ ചിത്രങ്ങളില്‍ കുറെ ഞാന്‍ എടുത്തതാണ്. കുറെ എനിക്കിഷ്ടപ്പെട്ടത് പലയിടത്തു നിന്നുമായി ഞാന്‍ ശേഖരിച്ചതാണ്.

സു, നന്ദി.

ശ്രീജിത്ത്, ഞാന്‍ ഇടക്ക് പിന്മൊഴികള്‍ മാറ്റി എണ്ടെ ഇമെയില്‍ ഐ. ഡി. അവിടെ ഇട്ടിരുന്നു. ഇപ്പോഴാണ് കാര്യം മനസ്സിലായത്. നന്ദി.

ബിജോയ്, ഫോട്ടോകള്‍ക്കായി പുതിയ ബ്ലോഗ് തുടങ്ങാം. സമയം കിട്ടട്ടെ. നന്ദി.


At 5:36 AM, ബിജോയ്‌ മോഹന്‍ ഇങ്ങിനെ പറഞ്ഞു…

ഞാന്‍ Okhla Phase-3-ല്‍ ജോലി ചെയ്യുന്നു. Shalimar gardeni-ല്‍ താമസ്സം.


At 2:27 AM, മഴത്തുള്ളി ഇങ്ങിനെ പറഞ്ഞു…

ഓക്കെ, നന്ദി.

ഞാന്‍ ഓഖ്‌ല, ഷാലിമാര്‍ ഗാര്‍ഡന്‍ ഒക്കെ വല്ലപ്പോഴുമൊക്കെ വരാറുണ്ട്.

2 comments:

Anonymous said...

interesting pics. why don't u try try flickr.


check http://flickr.com/groups/koottam/ also !

ദിലീപ് വിശ്വനാഥ് said...

കമ്പോസിങ്ങ് കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ കൊള്ളാം.